അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനവും റിക്രൂട്ട്‌മെന്റും; കേരളം, ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ എൻഐഎ റെയ്‌ഡ്
എൻഐഎ ഉദ്യോഗസ്ഥർ തിരുവനന്തപുരം: കേരളം, ആസാം, പശ്ചിമ ബംഗാൾ ഉൾപ്പെടെ 16 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്. നിരോധിത സംഘടനയായ ജമാഅത്ത്-ഉൽ-മുജാഹിദീൻ ബംഗ്ലാദേശിന്റെ (ജെഎംബി) ഉപവിഭാഗമെന്ന് സംശയിക്കപ്പെടുന്ന 'ഇമാം മഹ്മൂദർ കഫില'യുമായി (ഐഎംകെ) ബന്ധപ്പെട്ട അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡ്. കേരളത്തിൽ ഒരിടത്തും ആസാമിൽ പത്തിടങ്ങളിലും പശ്ചിമ ബംഗാളിൽ അഞ്ചിടങ്ങളിലുമാണ് റെയ്‌ഡ് നടക്കുന്നത്. യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഇന്ത്യയിൽ സംഘടനയുടെ ശൃംഖല…