ഇനി മുതൽ ‘എഐ’ വേണ്ട, ‘സൂപ്പർ ഇന്റലിജൻസ്’ മതി; പുതിയ മാറ്റവുമായി ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ടു. എഐ മേഖലയുടെ സ്വയം നിയന്ത്രണത്തിനുള്ള 'മോറലി ബൈൻഡിംഗ് കരാറിൽ' ഒപ്പുവച്ചതായി ട്രംപ് പ്രഖ്യാപിച്ചു. വൈറ്റ് ഹൗസിൽ നടന്ന എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികളുമായി കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് ട്രംപിന്റെ പ്രതികരണം. ഇലോൺ മസ്‌ക്, മാർക്ക് സക്കർബർഗ്, സുന്ദർ പിചെ, സത്യ നദെല്ല, ജെൻസൻ…