reporter

സ്വകാര്യ ഭാഗം മുറിഞ്ഞ നിലയിൽ, മുറിയിൽ ഗ്രൈൻഡർ; പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യന്റെ മരണത്തിൽ ദുരൂഹത

ലക്‌നൗ: സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനായ ദീപക് ലോധി എന്ന രസിക് ദുലാരി ശരണിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. സെപ്തംബർ 25ന് ഉത്തർപ്രദേശിലെ വൃന്ദാവൻ ആശ്രമത്തിന്റെ നാലാം നിലയിൽ നിന്ന് വീണതിനെത്തുടർന്നാണ് ദീപക് മരിച്ചത്. സംഭവം ആത്മഹത്യയാണെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെങ്കിലും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ പരിശോധന തുടരുകയാണ്. ദീപകിന്റെ ശരീരത്തിൽ കണ്ടെത്തിയ പരിക്കുകളും മുറിയിൽ നിന്ന് ലഭിച്ച തെളിവുകളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. സ്വകാര്യ ഭാഗത്തിനും ഗുരുതരമായ പരിക്കേറ്റതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്….

Read More

കൂടംകുളം 2030-ൽ പൂർണ്ണസജ്ജമാകും; കേരളത്തിന് ഇനി പവർകട്ട് ആശങ്കയില്ല, വൈദ്യുതി വിഹിതം 800 മെഗാവാട്ടായി ഉയരും

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി കൂടംകുളം ആണവനിലയ പദ്ധതി. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള കൂടംകുളം ആണവനിലയത്തിന്റെ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിന് ലഭിക്കുന്ന വൈദ്യുതി വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാകും. ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയങ്ങളിലൊന്നാണ് കൂടംകുളത്തുള്ളത്. നിലവിൽ 1,000 മെഗാവാട്ട് വീതം ഉല്പാദനശേഷിയുള്ള രണ്ടും റിയാക്ടറുകൾ ഇവിടെ പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ 1,38,330 കോടി രൂപയുടെ വികസന പദ്ധതികളാണ് കൂടംകുളത്തിനായി ആവിഷ്കരിച്ചിട്ടുള്ളത്. ഇതിൽ 3, 4 റിയാക്ടറുകൾക്കായി 68,893 കോടി രൂപയും 5, 6…

Read More

പാലക്കാട് സഹോദരങ്ങള്‍ക്ക് ദാരുണ ദുരന്തം; വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് വാട്ടര്‍ ടാങ്കില്‍ വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോന്‍പ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ ജെന്നിഫര്‍ ജൂലിയറ്റ് (5), റോബിന്‍ ക്രിസ്റ്റഫര്‍ (3) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ അബദ്ധത്തില്‍ വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികൾ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുവരും വാട്ടർ ടാങ്കിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ഉടൻ തന്നെ…

Read More

നെതർലൻഡ്‌സിൽ ആദ്യത്തെ ബാല ദയാവധം; കുട്ടിക്ക് വെറും രണ്ടുവയസ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ആംസ്റ്റർഡാം: നെതർലൻഡ്‌സിൽ ദയാവധത്തിന് വിധേയനായ ആദ്യ കുട്ടിക്ക് രണ്ട് വയസ് മാത്രമായിരുന്നെന്ന് റിപ്പോർട്ട്. 2025 അവസാനത്തോടെ നെതർലൻഡിൽ ഒരു കുട്ടിയെ ആദ്യമായി ദയാവധത്തിന് വിധേയമാക്കിയത്. അസുഖം ഗുരുതരമായ 12 വയസിൽ താഴെയുള്ള കുട്ടിക്ക് ദയാവധം നൽകിയതായി നെതർലൻഡ്‌സ് ആരോഗ്യമന്ത്രി സോഫി ഹെർമൻസ് ജൂണിൽ അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് പുറത്തിറക്കിയ ഔദ്യോഗിക സമിതി റിപ്പോർട്ടിലാണ് മരിക്കുമ്പോൾ കുട്ടിക്ക് 24 മാസമായിരുന്നു പ്രായമെന്ന് വ്യക്തമാക്കിയത്. ഗർഭകാലത്തിന്റെ 26-ാം ആഴ്‌ചയിലാണ് കുട്ടി ജനിച്ചത്. മാസം തികയാതെയുള്ള ജനനത്തെ തുടർന്ന് കുട്ടിക്ക്‌ ഗുരുതരമായ…

Read More

പത്തനംതിട്ടയിലെ റിസോർട്ടിൽ 20കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയിൽ

പത്തനംതിട്ട: കോഴഞ്ചേരിയിലെ റിസോർട്ടിൽ റിസപ്‌ഷനിസ്റ്റിനെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശി ദിൻഷ (20)​ ആണ് കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ ഇന്ന് ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. സംഭവത്തിൽ സുഹൃത്ത് കീഴൂക്കര സ്വദേശി ജിത്തുവിനെ പിടികൂടി. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് റിപ്പോർട്ട്. റിസോർട്ടിൽ ദിൻഷ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ.

Read More

ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ; കണ്ടെടുത്തത് ഒന്നരക്കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; ഹൈദരാബാദ് സ്വദേശി കസ്റ്റംസിന്റെ പിടിയിൽ

കൊച്ചി: ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി ഹൈദരാബാദ് സ്വദേശിയെ കൊച്ചി കസ്റ്റംസ് പിടികൂടി. ഹൈദരാബാദ് ബാൻഡ്ലഗുഡ സ്വദേശിയായ ഷെയ്ഖ് സാവേദ് അലിയെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഏകദേശം 1.5 കോടി രൂപ വിലവരുന്ന നാലുകിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് (ഹൈബ്രിഡ് കഞ്ചാവ്) ആണ് കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. തുടർന്ന് നടത്തിയഅന്വേഷണത്തിൽ, ഇതേ വിമാനത്തിൽ തന്നെ സമാനസാഹചര്യത്തിൽ മറ്റൊരു യാത്രക്കാരനുമുണ്ട് എന്ന് വിവരം ലഭിച്ചു. തിങ്കളാഴ്ച ബാങ്കോക്കിൽ നിന്ന് കൊളംബോ വഴി എയർ ലങ്കൻ എയർലൈൻസിന്റെ UL 167 നമ്പർ…

Read More

ചരിത്രത്തിൽ ആദ്യം! 2026 ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ ചരിത്ര സ്വർണം നേടി നീരു ദണ്ഡ

ഐച്ചി-നഗോയ: 2026-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ മെഡൽ നീരു ദണ്ഡ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വനിതകളുടെ ട്രാപ്പ് ഇനത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരു. വനിതകളുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ മത്സരത്തിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തെയും ആദ്യ പോഡിയം ഫിനിഷ് ഉറപ്പിച്ചതോടൊപ്പം നീരു തകർപ്പൻ പ്രകടനത്തിലൂടെ ഒരു ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. നേരത്തെ ഇന്ത്യൻ വനിതാ ടീമിനെ വെള്ളി മെഡലിലേക്ക് നയിച്ചതിന് ശേഷമാണ് വ്യക്തിഗത ഫൈനലിലും താരം…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് ; യുഡിഎഫിന് സീറ്റുകള്‍ നഷ്ടം ; എന്‍ഡിഎയ്ക്ക് ഒരു സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ്. യുഡിഎഫ് 19 സീറ്റുകളില്‍ ജയം നേടിയപ്പോള്‍ 18 സീറ്റുകള്‍ പിടിക്കാന്‍ എല്‍ഡിഎഫിനായി. അതേസമയം എന്‍ഡിഎയ്ക്ക് നേടാനായത് ഒരു സീറ്റാണ്. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലെയും ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലായി 38 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എറണാകുളത്തെ പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി ട്വന്റി ജയിച്ചതാണ് എന്‍ഡിഎ മുന്നണിയിലെ ഏകനേട്ടം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍…

Read More

65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്; ജനുവരി 4 മുതൽ 8 വരെ

കൊച്ചി: 65-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുക. മറൈൻ ഡ്രൈവാണ് പ്രധാന വേദി. ആകെ 27 വേദികളിലായി ആയിരക്കണക്കിന് മത്സരാർഥികൾ മാറ്റുരയ്ക്കും. കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തൃശൂരായിരുന്നു വേദി. 1028 പോയിന്റോടെ കണ്ണൂർ സ്വർണക്കപ്പ് സ്വന്തമാക്കി. തൃശൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി. സ്‌കൂൾ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് കിരീടം നേടി. സംസ്ഥാന സ്‌കൂൾ കായികമേള…

Read More

കുട്ടികൾ കഴിക്കുന്ന ചിപ്‌സും ബിസ്‌കറ്റും ഇനി ശ്രദ്ധിച്ച് വാങ്ങണം; പാക്കറ്റിൽ പുതിയ മുന്നറിയിപ്പ്

ന്യൂഡൽഹി: ദിവസേന നിരവധി പാക്കറ്റ് സാധനങ്ങളാണ് നമ്മൾ ഓരോരുത്തരും വീട്ടിലേക്ക് വാങ്ങുന്നത്. ചിപ്‌സ്, ബിസ്‌കറ്റ്, കേക്ക്, ശീതളപാനീയങ്ങൾ തുടങ്ങി നിത്യജീവിതത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളുടെ പാക്കറ്റിന്റെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്ന രീതിയിലുള്ള ലേബൽ കൊണ്ടുവരുന്നതാണ് പരിഗണനയിലുള്ളത്. ഉൽപ്പന്നത്തിൽ ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ്…

Read More