കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.

Read More

തൃശൂർ പൂരം അട്ടിമറി; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി, കേസിൽ എട്ട് പ്രതികൾ

തിരുവനന്തപുരം: തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ക്രൈംബ്രാഞ്ച് മേധാവിയാണ് റിപ്പോർട്ട് നൽകിയത്. എട്ടുമാസം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിക്കാത്തത് വാർത്തയായതിന് പിന്നാലെയാണ് നടപടി. സർക്കാർ അനുമതിക്ക് വേണ്ട നിയമവകുപ്പുകൾ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ, തുടർനടപടികൾക്കായി ഡിജിപി ഈ റിപ്പോർട്ട് നാളെത്തന്നെ സർക്കാരിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമായിരുന്നു കേസിൽ അന്വേഷണം നടന്നത്. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ…

Read More

റോഡിൽ നിന്ന് കിട്ടിയ ബാഗ് തുറന്നപ്പോൾ അതിശക്തമായ സ്ഫോടനം; ബെംഗളൂരുവിൽ രണ്ട് പേർക്ക് പരിക്ക്

ബെംഗളൂരു: പുലികേശി നഗറിലെ ജെറമിയ റോഡിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് നിർമ്മാണ തൊഴിലാളികൾക്ക് പരിക്കേറ്റു. റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു ബാഗ് എടുത്ത് കെട്ടിടത്തിന്റെ നാലാം നിലയിൽ വെച്ച് തുറന്നപ്പോഴാണ് സ്ഫോടനം ഉണ്ടായത്.

Read More

പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേക്ക് തടഞ്ഞു

ന്യൂഡൽഹി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യത്തിൽ അപ്പീൽ കേൾക്കണമായിരുന്നുവെന്നും സുപ്രീം കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു. കോടതിയല്ല, ഇഡിയാണ് കേസെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്. പ്രാഥമികാന്വേഷണം നടത്തണമെന്ന നിലപാടിലായിരുന്നു ആദ്യം സർക്കാർ. എന്നാൽ, സിംഗിൾ ബെഞ്ച് ജഡ്‌ജ് കേസെടുക്കണമെന്ന് ഉത്തരവിട്ടപ്പോൾ എന്തുകൊണ്ട് സർക്കാർ അപ്പീൽ നൽകിയില്ലെന്നും സുപ്രീം കോടതി ചോദിച്ചു. ദസറ അവധിയാണെങ്കിലും കേസിന്റെ അടിയന്തര…

Read More

നാലായിരത്തോളം എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ചോർച്ചയുടെ വ്യാപ്തി അന്വേഷിക്കുന്നു

ന്യൂഡൽഹി: നാലായിരത്തോളം എസ്ബിഐ ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നു. ഡാർക്ക് വെബിൽ പ്രചരിക്കുന്ന വിവരങ്ങളിൽ 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബുധനാഴ്ച സ്ഥിരീകരിച്ചു. ചോർച്ചയുടെ ഉറവിടവും യഥാർത്ഥ വ്യാപ്തിയും കണ്ടെത്തുന്നതിനായി ബാങ്ക് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഫിനാൻസ് ഇൻഫ്ലുവൻസർ ജീവനൊടുക്കി; കാരണം ടെക് സിഇ‌ഒയുടെ സൈബർ ആക്രമണമെന്ന് പിതാവിന്റെ പരാതി

ചെന്നൈ: ഇൻസ്റ്റാഗ്രാമിൽ 1.3 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ഫിനാൻസ് ഇൻഫ്ലുവൻസർ ചെന്നൈയിലെ വാടക വില്ലയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തങ്ങളെ സൈബർ ആക്രമണത്തിന് ഇരയാക്കിയതാണെന്നും ഇതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹത്തിന്റെ പിതാവ് ആരോപിച്ചു.

Read More

സര്‍ക്കാര്‍ ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

റാഞ്ചി: സര്‍ക്കാര്‍ ജോലി സ്വന്തമാക്കുന്നതിനായി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ ആണ് സംഭവം. സെനട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ജീവനക്കാരനായ മാംഗ്ലേഷ് പാല്‍ എന്ന ഹാപ്പിയാണ് കൊല്ലപ്പെട്ടത്.

Read More

കുപ്രസിദ്ധ ഗുണ്ട കടകംപളളി ബിജു കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപളളി ബിജുവിനെ ( 43) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സുഹൃത്തുക്കളായ രണ്ടുപേരാണ് കടയ്ക്കാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്.

Read More

കൊച്ചിയിൽ എസ്ഐയടക്കം പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ച് കൊലക്കേസ് പ്രതി

കൊച്ചി: കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യബസ് ജീവനക്കാരും തമ്മിൽ തർക്കം നടക്കുന്നതറിഞ്ഞെത്തിയ ഞാറയ്‌ക്കൽ എസ് ഐ ജിതിൻ, കോൺസ്റ്റബിൾ രാകേഷ് എന്നിവർക്കാണ് കുത്തേറ്റത്. തർക്കം പരിഹരിക്കുന്നതിന് ശ്രമിക്കവെയാണ് കൊലക്കേസ് പ്രതിയായ മുന്ന എന്നയാൾ ഇവരെ ആക്രമിച്ചത്. വൈപ്പിൻ എളങ്കുന്നപ്പുഴയിലെ പെട്രോൾ പമ്പിൽ സ്വകാര്യ ബസ് ജിവനക്കാരെ മുന്ന എന്നയാളുടെ നേതൃത്വത്തിൽ മൂന്നംഗ സംഘം ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് ഇവർ പൊലീസിന് നേരെ തിരിഞ്ഞത്. ഉദ്യോഗസ്ഥരുടെ തലയ്‌ക്കാണ് പരിക്കേറ്റത്….

Read More

തിരുവല്ലയിൽ മൂന്ന് കൊല്ലം മുൻപ് മൂന്നുവയസുകാരൻ മരിച്ച സംഭവം കൊലപാതകം, അമ്മ പിടിയിൽ

തിരുവല്ല: തിരുവല്ലയിലെ പുളിക്കീഴിൽ മൂന്ന് വർഷം മുൻപ് ചതുപ്പിൽ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അമ്മയുടെ ആൺസുഹൃത്താണ് കൊലനടത്തിയതെന്ന് സൂചന കിട്ടിയതോടെ അമ്മ മഞ്‌ജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ആൺ സുഹൃത്ത് ശിവയാണ് കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പാലക്കാട് മീങ്കര സ്വദേശിയാണ് നാടോടി സ്‌ത്രീയായ മഞ്ജു (45). 2023 ഓഗസ്റ്റിൽ പുളിക്കീഴിലെ ചതുപ്പിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസത്തെ പഴക്കമാണ് അന്ന് മൃതദേഹത്തിനുണ്ടായിരുന്നത്. പുളിക്കീഴ് സെന്റ് മേരീസ് ഓർത്ത‌ഡോക്‌സ് പള്ളിക്ക്…

Read More