15-ാം വയസിൽ അമേരിക്കയിലേക്ക്, 23 വർഷത്തിന് ശേഷം തിരിച്ചെത്തി

23 വർഷം അമേരിക്കയിൽ കഴിഞ്ഞതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ എൻആർഐയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 15-ാം വയസിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ കോളേജിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലി ആരംഭിച്ചു. പിന്നീട് സ്വന്തമായി ബിസിനസും ആരംഭിച്ചു. അമേരിക്കയിൽ കരിയർ കെട്ടിപ്പടുക്കുകയും സ്വന്തമായി വീടും ബിസിനസുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നെങ്കിലും പിതാവിന്റെ മരണം അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ മാറ്റമുണ്ടാക്കി. പ്രായമായ അമ്മ ഒറ്റയ്ക്കായതോടെ അവരെ സഹായിക്കണമെന്ന ആഗ്രഹം…

Read More

മേഘാലയയിൽ ഭരണ മുന്നണിയിൽ കൂടുമാറ്റം; എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ന്യൂഡല്‍ഹി : മേഘാലയയിൽ ഭരണ മുന്നണിയിൽ എംഎൽഎമാരുടെ കൂടുമാറ്റം. സംസ്ഥാനം ഭരിക്കുന്ന മുന്നണിയിൽ ഉൾപ്പെടുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (യുഡിപി) യുടെ എട്ട് എംഎൽഎമാർ മുന്നണിയിലെ മറ്റൊരു കക്ഷിയായ ബിജെപിയിൽ ചേർന്നു. നിലവിലെ വിദ്യാഭ്യാസ മന്ത്രി ലാക്മെൻ റിംബുയി അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പാർട്ടി പ്രവേശം നടന്നത്. മേഘാലയയിലെ 60 അംഗ നിയമസഭയിൽ രണ്ട് എംഎൽഎമാർ മാത്രമുണ്ടായിരുന്ന ബിജെപിയുടെ അംഗസംഖ്യ എട്ടായി ഉയർന്നു. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ക്ക്…

Read More

സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് പവന് കൂടിയത് 640 രൂപ, നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. പവന് 640 രൂപയും കൂടിയതോടെ 1,13,080 രൂപയാണ് ഇന്നത്തെ സ്വർണവില. ഒരു ഗ്രാമിന്റെ വില 14,135 രൂപയാണ്. ഇന്നലെ രാവിലെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കൂടിയിരുന്നു. എന്നാൽ ഉച്ചയ്ക്ക് പവന് 1040 രൂപ ഇടിഞ്ഞു. പിന്നാലെയാണ് ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ…

Read More

ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല; അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ

തിരുവനന്തപുരം: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹ്മാൻ തിരുത്തിയില്ലെന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ആർ രമേശ് എസ്‌ഐടിക്ക് മൊഴി നൽകി. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും രമേശ് എസ്‌ഐടിയുടെ ചോദ്യം ചെയ്യലിൽ ആരോപിച്ചു. ടെൻഡറില്ലാതെ സ്‌പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അബ്ദുറഹ്മാൻ അവഗണിച്ചു. എയ്‌ഡഡ് കോളേജ് അദ്ധ്യാപികയുടെ സേവനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും മുൻമന്ത്രി…

Read More

കാർ മരത്തിലിടിച്ച് അപകടം; വാഹനത്തിന്റെ നമ്പർപ്ളേറ്റ് കാണാനില്ലെന്ന് വിവരം

കൊച്ചി: കാർ മരത്തിലിടിച്ച് അപകടം. കൊച്ചി ചക്കരപ്പറമ്പിൽ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. ദേശീയ പാത 66ന് സമീപത്തെ സർവീസ് റോഡിലെ രണ്ട് മരങ്ങളെ ഇടിച്ചതിനുശേഷം വലിയൊരു മരത്തിലിടിച്ച് കാർ നിൽക്കുകയായിരുന്നു കാറിൽ രണ്ട് യാത്രക്കാരുണ്ടായിരുന്നുവെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം കാറിൽ നമ്പർപ്ളേറ്റ് ഇല്ലെന്ന വിവരം പുറത്തുവരുന്നുണ്ട്. കാറിന്റെ മുൻവശം തകർന്ന നിലയിലായതിനാൽ നമ്പർപ്ളേറ്റ് കാണാൻ സാധിക്കില്ല. പിൻഭാഗത്തെ നമ്പർപ്ളേറ്റ് ഇളക്കി മാറ്റിയ നിലയിലാണുള്ളത്. അതിനാൽതന്നെ തട്ടിപ്പുമായി ബന്ധപ്പെട്ടാണോ അപകടമുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു.

Read More

അറസ്റ്റ് ചെയ്യുമ്പോൾ കാരണം രേഖാമൂലം അറിയിക്കണം; മനസിലാകുന്ന ഭാഷയിലും വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അറസ്റ്റിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റിലാകുന്ന വ്യക്തിക്ക് മനസിലാകുന്ന ഭാഷയിലായിരിക്കണം കാരണങ്ങൾ നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. കാരണം രേഖാമൂലം നൽകാതെ അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഭരണഘടനയുടെ 22(1) അനുച്ഛേദപ്രകാരം അറസ്റ്റിന്റെ കാരണങ്ങൾ രേഖാമൂലം അറിയിച്ചില്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകുമെന്ന് ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദ്രൂർക്കർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്ന സമയത്ത് തന്നെ അന്വേഷണ ഏജൻസി…

Read More

നമ്മൾ മനുഷ്യരെപ്പോലെ ബുദ്ധിയുള്ളവരാണ് കാക്കകൾ, കണക്കിലെ എണ്ണവും മറ്റും അവ മനസിലാക്കുമെന്നതിന് തെളിവ്

നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള ബാലപാഠ കഥകളിലും സാരോപദേശ കഥകളിലുമെല്ലാം സ്ഥിരം കഥാപാത്രമാണ് കാക്കകൾ. കൂട്ടിൽ കുയിൽ മുട്ടയിട്ടതറിയാത്ത കഥയിലെ പോലെ അത്ര ബുദ്ധിയില്ലാത്ത ഒരു പക്ഷിയൊന്നുമല്ല കാക്കകൾ. മനുഷ്യർ ഒരുനാൾ ഇല്ലാതെപോയാൽ ഈ ഭൂമിയിൽ പ്രധാന ജീവിവർഗമായി മാറാവുന്നത്ര ബുദ്ധിശാലികളാണ് കാക്കകൾ എന്നാണ് ശാസ്‌ത്രലോകം പോലും കണക്കുകൂട്ടുന്നത്. ജർമ്മനിയിലെ ട്യുബിൻജൻ സർവകലാശാലയിലെ നാഡീരോഗ വിദഗ്ദ്ധനായ ആൻഡ്രിയാസ് നീഡർ അടുത്തിടെ നടത്തിയ പഠനത്തിൽ കാക്കകളെക്കുറിച്ച് അമ്പരപ്പിക്കുന്ന ഒരു കണ്ടെത്തൽ നടത്തി. അവയ്‌ക്ക് ജ്യാമിതീയ രൂപങ്ങളെ തിരിച്ചറിയാനും പരിഹരിക്കാനും കഴിയും….

Read More

മഴക്കലിയില്‍ 6 മരണം; കോട്ടയത്തും ഇടുക്കിയിലും മണ്ണിടിച്ചില്‍, മലപ്പുറത്ത്‌ അഞ്ചുപേരെ കാണാതായി

മൂന്നാര്‍/കോട്ടയം/മലപ്പുറം: സംസ്‌ഥാനത്ത്‌ കനത്ത മഴയും മണ്ണിടിച്ചിലും ആറ്‌ ജീവന്‍ അപഹരിച്ചു. കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലില്‍ നാല്‌ മരണം. മലപ്പുറത്ത്‌ ഒഴുക്കില്‍പ്പെട്ട്‌ രണ്ടുപേര്‍ മരിച്ചു. ഒരു സ്‌ത്രീ ഉള്‍പ്പെടെ അഞ്ചുപേരെ കാണാതായി. കനത്ത മഴയ്‌ക്കിടെ ഇടുക്കി വട്ടവടയില്‍ മണ്ണിടിഞ്ഞ്‌ കൊട്ടാക്കമ്പൂര്‍ സ്വദേശികളായ ബാലകൃഷ്‌ണന്‍ (47), സഹോദരി ചിന്നു (38) എന്നിവരാണ്‌ മരിച്ചത്‌. സ്‌ഥലത്തുണ്ടായിരുന്ന ബാലകൃഷ്‌ണന്റെ ഭാര്യ മാരിയമ്മയ്‌ക്ക്‌ പരുക്കേറ്റു. മാരിയമ്മയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകളായി തുടര്‍ന്ന കനത്ത മഴയ്‌ക്കിടെ കൃഷിയിടത്തിലെ താല്‍ക്കാലിക ഷെഡിനു മുകളിലേക്കു മണ്ണും…

Read More

പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു,​ ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് പിന്നിൽ ഈ കാരണങ്ങൾ

കോഴിക്കോട്: ചൂട് കൂടുന്നതിനെ തുടർന്ന് ജില്ലയിൽ പാൽ ഉത്പാദനം ഗണ്യമായി കുറയുന്നു. പശുക്കളിലെ താപ സമ്മർദ്ദം കാരണമാണിത്. സങ്കരയിനം പശുക്കൾക്ക് ചൂട് താങ്ങാനുള്ള ശേഷി കുറവാണ്. കഴിഞ്ഞ ജൂലായിനെ അപേക്ഷിച്ച് ഓഗസ്റ്റിൽ 3,665 ലിറ്ററിന്റെ പ്രതിദിന കുറവാണ് ഉണ്ടായിട്ടുള്ളത്. സാധാരണ ഒരു പശുവിൽ നിന്ന് പ്രതിദിനം 16 മുതൽ 20 ലിറ്റർ വരെ പാൽ കിട്ടിയിരുന്നതിൽ രണ്ട് മുതൽ നാല് ലിറ്റർ വരെയാണ് കുറവുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം പാൽ ഉത്പാദനം കുറവെന്നാണ് ക്ഷീര വികസന…

Read More

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം : ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ഗൂഗിൾ സെർച്ചിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി “ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് ” എന്ന പേരിലോ സമാനമായോ ഉള്ള വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (എ.പി.കെ) ഫയലുകൾ അയച്ചുകൊടുക്കുന്നു….

Read More