30 കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിലേക്ക്; ഓണം ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: 30 കോടിയുടെ ഓണം ബമ്പർ ഭാഗ്യശാലിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TL 360615 നമ്പറിനാണ്. കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരത്തെ ഗോ​ർ​ഖി​ഭ​വ​നി​ലാണ് നറുക്കെടുപ്പ് നടന്നത്. മ​ന്ത്രി​ ​കെ ​മു​ര​ളീ​ധ​ര​നാണ് നറുക്കെടുപ്പ് ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തത്. മന്ത്രി പൂജ​ബ​മ്പ​ർ​ ​ടി​ക്ക​റ്റ് ​പ്ര​കാ​ശ​ന​വും​ ​നി​ർ​വ​ഹിച്ചു. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം 25 ലക്ഷം രൂപയും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട്…

Read More

കേരള തീരത്ത് ‘കള്ളക്കടൽ’, തിരമാലകൾ 1.5 മീറ്റർ വരെ ഉയരാം; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്

സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഇന്ന് പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ…

Read More

ആദ്യം കഞ്ചാവ്, ഇപ്പോൾ കള്ള്! മദ്യപരിശോധനയിൽ പരാജയപ്പെട്ട സൂറിച്ച്-ഡൽഹി എയർ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: സൂറിച്ച് വിമാനത്താവളത്തിൽ വെച്ച് സെപ്റ്റംബർ 6-ന് നടന്ന മദ്യപരിശോധനയിൽ പരാജയപ്പെട്ട എയർ ഇന്ത്യ കോ-പൈലറ്റിനെ സസ്പെൻഡ് ചെയ്തു. ഫുക്കറ്റ്-ഡൽഹി വിമാന സർവീസിന് ശേഷം എയർ ഇന്ത്യയുടെ മറ്റൊരു പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തി ആഴ്ചകൾക്ക് ശേഷമാണ് ഈ സംഭവം. ഡൽഹിയിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ്, മദ്യപിച്ചിട്ടുണ്ടെന്ന് അധികൃതർ സംശയിച്ചതിനെ തുടർന്ന് ഫസ്റ്റ് ഓഫീസറെ വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് ഇയാളെ ഒരു യാത്രാക്കാരനായി ഇന്ത്യയിലേക്ക് തിരിച്ചയക്കുകയായിരുന്നു. അന്തിമ…

Read More

ഗുരുവായൂർ ക്ഷേത്ര ദർശനം: ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് മുതൽ

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദിവസം 2,400 പേർക്കാണ് സൗജന്യമായി വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം. ഒറ്റത്തവണ ബുക്ക് ചെയ്യുമ്പോൾ പരമാവധി ആറ് പേരുടെ വിവരങ്ങൾ ചേർക്കാം. ഒരു സ്ലോട്ടിൽ 300 പേർ വീതം എട്ട് സ്ലോട്ടുകളിലായാണ് ഭക്തരെ പ്രവേശിപ്പിക്കുക. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ ആറ് സ്ലോട്ടുകളും വൈകിട്ട് 4നും…

Read More

അയ്യായിരം കോടിയുടെ സാമ്രാജ്യത്തിൽ നിന്ന് ജയിലിന്റെ ഇരുട്ടറയിലേക്ക്: നിഷാമിന്റെ വീഴ്ച

അയ്യായിരം കോടിയുടെ ആസ്തി, 72 കോടി വിലമതിക്കുന്ന ഫെറാറിയും ലംബോർഗിനിയും ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുടെ നിര! ‘കിംഗ് ബീഡി’ എന്ന വൻ ബിസിനസ് സാമ്രാജ്യവും 12,000-ത്തോളം ജീവനക്കാരും. പണം കൊണ്ട് എന്തും നേടിയെടുക്കാമെന്ന അഹങ്കാരത്തിൽ, ആഗ്രഹിച്ചതെല്ലാം ആവോളം ആസ്വദിച്ചു ജീവിച്ച ആളായിരുന്നു മുഹമ്മദ് നിഷാം. എന്നാൽ, ആ പണക്കൊഴുപ്പ് തലയ്ക്കു പിടിച്ച ഒരു പാതിരാത്രി അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. തൃശൂർ ശോഭാ സിറ്റിയിലെ ഫ്ലാറ്റ് ഗേറ്റിൽ, മാസത്തിന് 7000 രൂപ ശമ്പളത്തിന് കാവൽ നിന്ന ചന്ദ്രബോസ്…

Read More

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 599 കോടി

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ചെലവഴിച്ചത് 529 കോടി രൂപ. ഇതിൽ പകുതിയിലധികം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ചെലവിട്ടതെന്നും പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച ചെലവ് കണക്ക് റിപ്പോർട്ടിൽ പറയുന്നു. മാർച്ച്-മേയ് മാസങ്ങൾക്കിടയിലായി അസ്സം, തമിഴ്നാട്, പുതുച്ചേരി, കേരള, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനാണ് പാർട്ടി ഇത്രയും ഭീമമായ തുക ചെലവിട്ടത്. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ബി.ജെ.പി ഇവിടെ മാത്രം തെരഞ്ഞെടുപ്പിനായി ഒഴുക്കിയത് 286…

Read More

അടിച്ചു ഭാനു ശോഭനിക്ക് ഒരു മില്യൺ ഡോള‌ർ

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് ഒരു മില്യൺ ഡോളറിന്റെ (ഏകദേശം ഒൻപത് കോടി രൂപ) ജാക്ക്‌പോട്ട്. ഭാനു ശോഭനിയെന്ന 40കാരനാണ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോട്ടറിയടിച്ചത്. സെപ്തംബർ രണ്ടിന് പോളണ്ടിലേക്കുള്ള ബിസിനസ് യാത്രക്കിടെയാണ് ഭാനു നറുക്കെടുപ്പിന്റെ രണ്ട് ടിക്കറ്റ് വാങ്ങിയത്. ഒന്ന് മില്ലേനിയം മില്യണർ ഡ്രോയിന്റെയും ഒന്ന് റേഞ്ച് റോവറിന്റേയുമായിരുന്നു. ഇതിൽ മില്യണർ ഡ്രോയിന്റെ ഭാഗ്യമാണ് ഭാനുവിനെ തേടിയെത്തിയത്.   സമ്മാനനേട്ടം ആദ്യം വിശ്വസിക്കാനായില്ലെന്നും ലോട്ടറിയുടെ ഔദ്യോഗിക ഫേസ്‌‌ബുക്ക് പേജ് പരിശോധിച്ചപ്പോഴാണ് വിശ്വാസമായതെന്നും ഭാനു പറഞ്ഞു….

Read More

യമുന എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; ഒമ്പതുപേര്‍ വെന്തുമരിച്ചു, അനേകര്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: യമുന എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ബസിന് തീപിടിക്കുമ്പോള്‍ 34-ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നോയിഡയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന ബസ്. ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. നിരവധി യാത്രക്കാര്‍ ബസിന്റെ ജനലുകളിലൂടെ ചാടി രക്ഷപ്പെട്ടു. കുടുങ്ങിപ്പോയ വരാണ് വെന്തു മരിച്ചത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും ജേവാര്‍…

Read More

ട്രാഫിക് ഡ്യൂട്ടിക്കിടെ ഫുട്പാത്തിലെ കുട്ടിയെ പഠിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥൻ; കയ്യടിനേടി വീഡിയോ

കൊൽക്കത്തയിലെ തിരക്കേറിയ റോഡിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ഫുട്പാത്തിൽ കഴിയുന്ന കുട്ടിക്ക് പാഠം പറഞ്ഞുകൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കൊൽക്കത്ത പൊലീസ് സർജന്റ് പ്രകാശ് ഘോഷാണ് ഡ്യൂട്ടിക്കിടയിലെ സമയം കണ്ടെത്തി ആകാശ് റാവത്ത് എന്ന കുട്ടിയെ പഠിപ്പിക്കുന്നത്. സൗത്ത് പോയിന്റ് സ്കൂളിനും ഗരിയഹട്ട്-ബാലിഗഞ്ച് മേഖലയ്ക്കും സമീപം ഡ്യൂട്ടിയിലിരിക്കെയാണ് കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. പ്രകാശ് ഘോഷ് ​പോലീസ് സേനയിൽ ചേരുന്നതിന് മുമ്പ് മുർഷിദാബാദിലെ ജംഗിപുരിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. വിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. ഫുട്പാത്തിൽ…

Read More

പഴയ മന്ത്രി ബെംഗളൂരുവിലെ റാമേശ്വരം കഫേയിൽ ദോശയുണ്ടാക്കി ജ്യോതിരാദിത്യ സിന്ധ്യ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിലെ പ്രശസ്തമായ റാമേശ്വരം കഫേ സന്ദർശിച്ച സിന്ധ്യ നേരെ അടുക്കളയിലെത്തി ദോശയുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. കഫേയിലെ ജീവനക്കാരിൽ നിന്ന് ദോശ തയ്യാറാക്കുന്ന രീതികൾ മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം പാചകത്തിൽ കൈവെച്ചത്. ദോശമാവ് തവയിലേക്ക് ഒഴിച്ച് പരത്തുന്നതും പിന്നീട് ദോശ മറിച്ചെടുക്കുന്നതുമെല്ലാം സിന്ധ്യ പരീക്ഷിച്ചു. പാചകക്കാരുടെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ദോശ നിർമാണം. തയ്യാറാക്കിയ ദോശ കഫേയിലെത്തിയ ഒരാൾക്ക് വിളമ്പുകയും ചെയ്തു. അടുക്കളയിൽ കയറി പാചകത്തിൽ പങ്കാളിയായ മന്ത്രിയുടെ…

Read More