ശബരിമല വ്യാജ ഹെല്‍ത്ത് കാര്‍ഡ് തട്ടിപ്പ്; ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാര്‍ക്ക് വ്യാജ ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ നടപടി. കാര്‍ഡില്‍ ഒപ്പിട്ട സീതത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന റിട്ട. സര്‍ക്കാര്‍ ഡോക്ടര്‍ ജെ വിന്‍സെന്റ് സേവ്യറെ സസ്‌പെന്റ് ചെയ്തു.

Read More

സ്വകാര്യ ആശുപത്രികളിലെ ചികിത്സാകൊള്ള തടയാന്‍ ; പഠിക്കാന്‍ സമിതിയെ നിയോഗിച്ചു സര്‍ക്കാര്‍

തിരുവനന്തപുരം: ചികിത്സാചെലവിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ കൊള്ള നടത്തുന്നു എന്ന ആക്ഷേപത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു സര്‍ക്കാര്‍. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷയായ സമിതി സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.

Read More

റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ പദ്ധതി ; അഴിമതിയാരോപണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ പദ്ധതി നടപ്പാക്കലില്‍ അഴിമതിയാരോപണം. അഴിമതിയും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് കൈമാറി. കോടികള്‍ മുടക്കിയ കെട്ടിടത്തില്‍ വിള്ളലും ചോര്‍ച്ചയുമെന്നും പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്നുമാണ് ആഭ്യന്തര റിപ്പോര്‍ട്ട്.

Read More

ഓട്ടിസം ഒരു അവസാനവാക്കല്ല, ഓരോ മുത്തിലും സ്വപ്നങ്ങൾ കോർത്ത് അദ്വൈത്; ‘അദ്ദൂസ് ലിറ്റിൽ ക്രിയേഷൻസിന്’ ഒമ്പത് വയസ്

ഒരു കുഞ്ഞ് ജനിക്കുന്നതുമുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടവും മാതാപിതാക്കൾക്ക് സന്തോഷവും അതുപോലെ ഉത്തരവാദിത്തവും നിറഞ്ഞതാണ്. കുട്ടിയുടെ ആദ്യത്തെ ചിരി മുതൽ അവർ പറയുന്ന ആദ്യ വാക്ക്,​ അവരുടെ ചെറിയ നേട്ടങ്ങൾ,​ സ്കൂൾകാലം തുടങ്ങിയ നീണ്ട നിരയാണ് ഓരോ അച്ഛനും അമ്മയ്ക്കും പറയാനുള്ളത്. എന്നാൽ ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തരായ ഒരു കൂട്ടം മാതാപിതാക്കളും അവരുടെ കുഞ്ഞുങ്ങളും സമൂഹത്തിലുണ്ട്. ഓട്ടിസം,​ എഡിഎച്ച്ഡി എന്നീ അവസ്ഥകളിലുള്ള കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് ഇതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തമായ കഥയാകും സമൂഹത്തോട് പറയാനുള്ളത്….

Read More

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Read More

എ​സ് എം എ​ ​മ​രു​ന്ന് വിവാദം; പിന്നിൽ വിദേശ കമ്പനികൾ, അന്വേഷണത്തിന് വിജിലൻസ് വരുമെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലിനിക്കൽ ട്രയൽ രേഖപ്പെടുത്തിയ എ​സ്.​എം.​എ​ ​മ​രു​ന്ന് നൽകിയതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. കൊടുക്കാൻ പറ്റിയ മരുന്നാണെന്ന് സുപ്രീം കോടതിവരെ അംഗീകരിച്ചതാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 'മരുന്ന് അനുയോജ്യമാണെന്ന് ആരോഗ്യവിദഗ്ദ്ധരും ഉറപ്പിക്കുന്നു. മരുന്നിനെക്കുറിച്ച് കുട്ടികളുടെ രക്ഷിതാക്കളോട് ഡോക്‌ടർമാർ വിവരിച്ചതിനുശേഷമാണ് മരുന്ന് കൊടുക്കുന്നത്. വിദേശ മരുന്ന് കമ്പനികളാണ് വിവാദത്തിന് പിന്നിൽ. 2024ൽ റോഷ് കമ്പനിയിൽ നിന്നാണ് മരുന്ന് വാങ്ങിയത്. 50 കോടി അവർക്ക് ഇപ്പോഴും കൊടുക്കാനുണ്ട്. വിവാദത്തിൽ അന്വേഷണം നടത്താൻ വിജിലൻസ് വരും. ഒന്നും വെറുതെവിടില്ല'-…

Read More

കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകി; പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

മേലാറ്റൂർ: പനിക്ക് ചികിത്സ തേടിയെത്തിയ 39കാരന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകിയതായി പരാതി. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിക്കാണ് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ നൽകിയത്.

Read More

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.

Read More

കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്. കൊല്ലം കോട്ടമുക്കിലെ ഹോട്ടലിൽ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കൊല്ലം ജില്ലാ ആശുപത്രിയിൽ ഹൗസ് സർജൻ ആണ് യുവതി. വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ് അജാസ് ഖാൻ.

Read More

ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് ആശങ്കയുണ്ടാക്കുന്നു; പുനഃപരിശോധിക്കണമെന്ന് കെ.കെ. ശൈലജ

തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ ടാസ്‌ക് ഫോഴ്‌സ് രൂപീകരണത്തെ വിമർശിച്ച് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സ്വകാര്യ മേഖലയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് ആശങ്കയുണ്ടാക്കുന്നതാണെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Read More