ഉമിനീരില്‍ നിന്ന് വായിലെ അര്‍ബുദ സാധ്യത നേരത്തെ കണ്ടെത്താന്‍ പുതുവഴി
വായിലെ അര്‍ബുദത്തിന്റെ പ്രാരംഭ സാധ്യതകള്‍ ബയോപ്‌സി ഇല്ലാതെ തന്നെ നേരത്തെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി ഇന്‍ഡോറിലെ ഗവേഷകര്‍. ഉമിനീരും വായുടെ ഉള്‍ഭാഗത്ത് നിന്നെടുക്കുന്ന സ്വാബും ഉപയോഗിച്ച് അര്‍ബുദം തിരിച്ചറിയാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് കാന്‍സറില്‍ ഇത് സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഈ കണ്ടെത്തലിന് പേറ്റന്റ് എടുക്കുന്നതിനുള്ള അപേക്ഷയും ഗവേഷകര്‍ സമര്‍പ്പിച്ചിട്ടുണ്ട്.ഐഐടി ഇന്‍ഡോര്‍ പ്രഫസര്‍ ഹേം ചന്ദ്ര ഝായുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. വായില്‍ അര്‍ബുദമുണ്ടെന്ന് സംശയിക്കുന്ന ഭാഗത്ത് നിന്ന് കോശങ്ങള്‍ എടുത്ത്…