സംസ്ഥാന സ്കൂൾ കായികമേളയില്‍ പാലക്കാടൻ കുതിപ്പ്; 18 പോയിന്റുമായി മലപ്പുറം രണ്ടാമത്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന 3000 മീറ്ററിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. പോയിൻറ് പട്ടികയിൽ പാലക്കാട് ആണ് ഒന്നാമത്. അത്‍ലറ്റിക്സിൽ മൂന്ന് സ്വർണവും 2 വെള്ളിയും 2 വെങ്കലവുമടക്കം 23 പോയിന്റ് ആണ് നേടിയിരിക്കുന്നത്. 18 പോയിന്റുമായി മലപ്പുറം തൊട്ടു പിന്നിലുണ്ട്. 3000 മീറ്റർ സീനിയർ ആൺകുട്ടികളിൽ മലപ്പുറത്തിനാണ് സ്വർണം. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദ് സ്വർണം നേടി. സീനിയർ…

Read More

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ജാഗ്രതാ നിർദ്ദേശം

കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം. വടക്കൻ കേരളത്തിൽ ഇന്നും നാളെയും മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഈ മൂന്ന് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കളക്ടർ വി. ചെൽസസിനി അവധി…

Read More

റെഡ് അലർട്ട്, അതിതീവ്ര മഴ വരുന്നു; മുന്നറിയിപ്പിൽ മാറ്റം,​ നാളെയും മറ്റന്നാളും ഈ ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം; സംസ്ഥാനത്ത് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെ‌ഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട് 26/10/2026: ഇടുക്കി, പാലക്കാട് 24/10/2026: തൃശ്ശൂർ,…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴ; ഞായറാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Read More

പ്രൊഫസർ മഹ്മൂദ് കൂരിയ‌യ്‌ക്ക് 1.26 കോടി രൂപയുടെ ഫിലിപ് ലീവർഹ്യും അവാർഡ്

ലണ്ടൻ: ചരിത്രകാരനും പ്രസിദ്ധമായ എഡിൻബ്രോ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. മഹ്മൂദ് കൂരിയയ്‌ക്ക് 1.26 കോടി രൂപയുടെ ഫിലിപ് ലീവർഹ്യും അവാർഡ്. 2024ലെ ഇൻഫോസിസ് സയൻസ് പ്രൈസ് കരസ്ഥമാക്കിയ വ്യക്തിയാണ് ഡോ. മഹ്മൂദ് കൂരിയ. 84 ലക്ഷം രൂപയായിരുന്നു പ്രൈസ്. നേരത്തെ ഡച്ച് സർക്കാരിന്റെ രണ്ടുകോടി രൂപയുടെ നാഷണൽ റിസർച്ച് ഫെലോഷിപ്പിനും ഇദ്ദേഹം അർഹനായിരുന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്‌ക്കടുത്തുള്ള പനങ്ങാങ്ങര സ്വദേശിയാണ് ഡോ. മഹ്മൂദ് കൂരിയ. ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ, ആഗോള നിയമ ചരിത്രം, ആഫ്രോ – ഏഷ്യൻ…

Read More

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലേക്ക് വിമാന ടിക്കറ്റിന് ഒരു ലക്ഷം ,​ കണക്ടിംഗ് ഫ്ലൈറ്റിനും ചെലവേറും

മ​ല​പ്പു​റം​:​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്ന് ​സൗ​ദി​യി​ലേ​ക്കു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സ് ​വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​ ​പ്ര​വാ​സി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ന്നു.​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് 15,​​000​ ​രൂ​പ​യ്ക്കും​ ​ടി​ക്ക​റ്റ് ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ണ​ക്ടിം​ഗ് ​സ​ർ​വീ​സു​ക​ളി​ലെ​ ​നി​ര​ക്ക് ​കു​തി​ച്ചു​യ​ർ​ന്ന​ത് ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി. കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​യ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​സ​ർ​വീ​സി​ൽ​ ​ഇ​ക്ക​ണോ​മി​ ​ടി​ക്ക​റ്റി​ന് 67,000​ ​രൂ​പ​യോ​ള​മാ​ണ് ​നി​ര​ക്ക്.​ ​അ​തും​ ​വ​ള​രെ​ ​പ​രി​മി​തം.​ ​ഫ്ല​ക്സി​ ​സം​വി​ധാ​ന​മാ​യ​തി​നാ​ൽ​ ​നി​ര​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ക്കും. നേ​രി​ട്ടു​ള്ള​…

Read More

ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മലപ്പുറം: സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചനയിൽ ദേശീയപാത 66ലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തന്റെ മണ്ഡലമായ തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യരും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പക്ഷേ, വാഹനം ഏറെക്കുറേ തകർന്ന നിലയിലാണ്. എംഎൽഎയുടെ കാറിന് തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലെ യാത്രക്കാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

Read More

കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകി; പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

മേലാറ്റൂർ: പനിക്ക് ചികിത്സ തേടിയെത്തിയ 39കാരന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകിയതായി പരാതി. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിക്കാണ് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ നൽകിയത്.

Read More

വരുന്നത് ഇടിമിന്നലോടുകൂടിയ മഴ; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. 24/10/2026: കോഴിക്കോട്, കണ്ണൂർ, കാസർകോട് 25/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,…

Read More

വരുന്നത് ഇടിമിന്നലോട് കൂടിയ മഴ; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ 21-ാം തീയതിവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും…

Read More