കേരളത്തിൽ അന്തരീക്ഷം കടുക്കുന്നു; വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 40-50 കിലോമീറ്റർവരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. വരുംദിവസങ്ങളിലും ഇത് തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 04.00 നും 04.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവച മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…

Read More

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

മലപ്പുറം: മഞ്ചേരിയില്‍ പടര്‍ന്നുപിടിക്കുന്ന മഞ്ഞപ്പിത്തത്തില്‍ ഒരാളുടെ നില കൂടി ഗുരുതരമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതോടെ ഇവിടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Read More

മലപ്പുറം വണ്ടൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തബാധ; ഒരു മരണം, 93 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന കാളികാവിലെ വ്യാപാരി മരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയന്‍സസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താര്‍ ( 45) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്.

Read More

ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തബാധ; 100 പേ‌ർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: വണ്ടൂർ ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 100 പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചു. കാളികാവ് ജംഗ്ഷനിലെ കൊച്ചുകുടി ഹോം അപ്ലയൻസസ് ഉടമ പെരുന്തറ സ്വദേശി അച്ചിപ്ര സത്താർ (45) മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞദിവസം മരിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് സത്താറിന്റെ മരണം സ്ഥിരീകരിച്ചത്. വണ്ടൂർ – മഞ്ചേരി റോഡിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം വ്യാപകമായി റിപ്പോർട്ട് ചെയ്തത്. നിലവിൽ ആരോഗ്യവകുപ്പ് ഹോട്ടൽ അടപ്പിച്ചിട്ടുണ്ട്….

Read More

തിരൂരിൽ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം: മക്കൾക്ക് ഗുരുതര പരിക്ക്

മലപ്പുറം: തിരൂരിൽ തെറ്റായ ദിശയിലെത്തിയ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. താനാളൂർ വലിയപാടം സ്വദേശിനി തെസ്നി (35)ആണ് മരിച്ചത്. അപകടസമയം തെസ്നിയ്‌ക്കൊപ്പമുണ്ടായിരുന്ന മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂർ പൂക്കയിൽ റോഡിൽ ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. കൂട്ടായിയിൽ നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസ് എതിർദിശയിലേക്ക് കയറി തെസ്നിയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലായി. ഗുരുതരമായി പരിക്കേറ്റ തെസ്നി സംഭവസ്ഥലത്തുവച്ച്…

Read More

ബെംഗളുരുവിൽ വാഹനാപകടം ; മലയാളി നഴ്സിന് ദാരുണാന്ത്യം

ബെംഗളുരു: ബെംഗളുരുവിൽ വാഹനാപകടത്തിൽപ്പെട്ട് മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശി കണിയാരുതൊടി വീട്ടിൽ രഞ്ജിത്ത് സി ആണ് മരിച്ചത്. 26 വയസ്സായിരുന്നു. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗത്തിൽ നഴ്സ് ആയിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. താമസസ്ഥലത്തു നിന്ന് ആശുപത്രിയിലേക്ക് ജോലിക്ക് പോകവേ കുടിൽഗേറ്റ് എന്ന സ്ഥലത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു ; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളില്‍ വീണ് ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കൈതച്ചാലിന് സമീപമാണ് അപകടമുണ്ടായത്. ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പരിക്കേറ്റ ഭാസ്‌കരനെയും ഭാര്യ പ്രേമയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ റൂട്ടില്‍ ആല്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂര്‍ ഓടക്കാലിയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു ; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളില്‍ വീണ് ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കൈതച്ചാലിന് സമീപമാണ് അപകടമുണ്ടായത്. ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പരിക്കേറ്റ ഭാസ്‌കരനെയും ഭാര്യ പ്രേമയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ റൂട്ടില്‍ ആല്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂര്‍ ഓടക്കാലിയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര…

Read More

പി. നന്ദകുമാറിന്റെ പരാമർശം പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ നിലപാടിന്റെ തുടർച്ചയെന്ന് വി.ഡി. സതീശൻ; കടുത്ത നടപടി മുന്നറിയിപ്പ്

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗീയമായി അധിക്ഷേപിക്കുന്ന തരത്തിൽ സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ് ഇത്തരം പരാമർശങ്ങളെന്നും അദ്ദേഹം പറഞ്ഞു. ‘മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം’ എന്ന തരത്തിൽ നന്ദകുമാർ നടത്തിയ പരാമർശത്തെയാണ് വി.ഡി. സതീശൻ വിമർശിച്ചത്. പ്രസ്താവനയെ പിണറായി വിജയൻ തള്ളിപ്പറയാതിരുന്നത് വിഷയത്തിൽ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കുന്നതാണെന്നും സതീശൻ പറഞ്ഞു. മലപ്പുറം ജില്ലയെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ച് പിണറായി വിജയൻ മുൻപ്…

Read More

ഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീ പിടിച്ചു,​ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം : ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഫാൻ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം തിരുവാലി കുളക്കാട്ടിരിയിലാണ് ദാരുണമായ അപകടം ഉണ്ടായത്. എറാണകുളം കാലടി മഞ്ഞപ്ര സ്വദേശി പന്നികശേരി സജീവന്റെ മകൾ ശ്രീഭദ്രയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 4.15ഓടെയാണ് സംഭവം. കുളക്കാട്ടിൽ ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ ജോലി ചെയ്യുകയാണ് സജീവും ഭാര്യയും. കുട്ടിയെ മുറിക്കുള്ളിലെ കട്ടിലിൽ ഉറക്കികിടത്തി മാതാപിതാക്കൾ വീടിന് പുറത്ത് ഫാമിൽ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് മുറിയിലെ…

Read More