നാടകപ്രവര്‍ത്തകന്‍ രാധന്‍ കണ്ണപുരം അന്തരിച്ചു
കണ്ണൂര്‍: നാടകപ്രവര്‍ത്തകന്‍ രാധന്‍ കണ്ണപുരം (കെ. രാധാകൃഷ്ണന്‍, 58) അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ കണ്ണപുരം കുന്നുമ്മല്‍ വീട്ടില്‍ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടില്‍ കൃഷ്ണന്റെയും മകനാണ്.40 വര്‍ഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചന്‍, തീപ്പൊട്ടന്‍, നവരസനായകന്‍, കോടീശ്വരന്‍, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാല്‍ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയ വിഖ്യാത നാടകങ്ങളില്‍ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം…