മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവം ; വന്‍ വിവാദമാകുന്നു
തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ബഡ്ഡില്‍ നിന്നും താഴെ വീണ് രോഗി മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി വ്യക്തമാക്കുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. കുടുംബത്തിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. പക്ഷാഘാത ത്തിന് ചികിത്സയ്ക്ക് എത്തിയ കൊല്ലം ചടയമംഗലം സ്വദേശി സുകുമാരപിള്ള (87) ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവേ കട്ടിലില്‍ നിന്ന് താഴെ വീണതിനെ തുടര്‍ന്നാണ് സുകുമാര പിള്ള മരിച്ചതെന്ന് കുടുംബത്തിന്റെ ആരോപണം. കുടുംബം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി നല്‍കിയിട്ടുണ്ട്. കൃത്യമായ ചികിത്സ…