പ്രതികൾ ലക്ഷ്യമിട്ടിരുന്നത് ഇരട്ടക്കൊലപാതകം; അഭിറാം അവസാനമായി വീടുവിട്ടിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: പാങ്ങപ്പാറ കൊലക്കേസിലെ പ്രതികൾ ഇരട്ടക്കൊലപാതകത്തിന് ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. 17കാരനായ അഭിറാമിനെ കൂടാതെ മുൻ കാമുകിയുടെ കൂട്ടുകാരനെയും കൊല്ലാൻ പ്രതികൾ ആലോചിച്ചിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട അഭിറാം അവസാനമായി വീട്ടിൽ നിന്നിറങ്ങി റോഡിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഉച്ചയ്‌ക്ക് 2.45ഓടെയാണ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങിയത്. പ്രതികൾക്കരികിലേക്ക് അഭിറാം എത്തിയ സമയവും കൊലപാതകത്തിന്റെ സമയവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് പൊലീസ്. സിസിടിവി ഇല്ലാത്ത വഴികളിലൂടെയാണ് പ്രതികൾ സംഭവസ്ഥലത്ത് എത്തിയതെന്നും പൊലീസ് പറയുന്നു. മുമ്പ് പ്രണയിച്ച പെൺകുട്ടിയുടെ…

Read More

17കാരന്റെ കൊലപാതകം നടന്നത് വൈകിട്ട് ആറിനും എട്ടിനുമിടയിൽ, പോസ്റ്റ്‌മോർട്ടം വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17കാരനായ അഭിരാം കൊല്ലപ്പെട്ടതെപ്പോഴെന്ന വിവരം പുറത്ത്. വൈകിട്ട് ആറിനും എട്ടിനുമിടയിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. സംഭവം അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴക്കൂട്ടം എസിപിയ്‌ക്കാണ് മേൽനോട്ട ചുമതല. അഭിറാമിനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ ഇ‌ന്ന്‌ ഒരാൾ കൂടി കസ്റ്റഡിയിലായിരുന്നു. ഗുണ്ട ഉമറിന്റെപെൺസുഹൃത്തും ആക്കുളം സ്വദേശിയുമായ ഐശ്വര്യയെയാണ് കസ്റ്റഡിയിലെടുത്തത്. കുറ്റകൃത്യത്തെക്കുറിച്ച് ഈ പെൺസുഹൃത്തിന്‌നേരത്തെ വിവരം ലഭിച്ചിരുന്നു. കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരനെയും…

Read More

ആരോഗ്യപ്രശ്നങ്ങളിൽ തളർന്നില്ല: ജെസിബിയും ക്രെയിനും കെഎസ്ആർടിസിയും വരെ, ഇത് അമലിന്റെ സ്വന്തം ‘വാഹനലോകം’

ജീവിതത്തിൽ ചെറിയ തിരിച്ചടികളെയും പ്രതിസന്ധികളെയും തള്ളിമാറ്റി തന്റെയുള്ളിലെ കഴിവുകളിലൂടെ ജീവിതത്തിൽ മുന്നേറുന്നവ‌ർ നമുക്കെന്നും ഒരു പ്രചോദനമാണ്. അത്തരത്തിലുള്ള നിരവധിപേർ നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തന്റെ കുഞ്ഞുകഴിവിൽ സന്തോഷം കണ്ടെത്തുന്ന ഒരു കൊച്ചുമിടുക്കനുണ്ട്. തിരുവനന്തപുരം വെമ്പായം മദപുരം സ്വദേശിയും കേബിൾ ടിവി ജീവനക്കാരനുമായ പ്രദീപ് കുമാറിന്റെയും അംഗനവാടി ഹെൽപ്പർ പ്രീതയുടെയും ഇളയ മകനായ അമൽ പി. കന്യാകുളങ്ങര ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. രണ്ടര വയസിലാണ് അമലിന് നെഫ്രോട്ടിക് സിൻഡ്രോം എന്ന അസുഖം കണ്ടെത്തിയത്….

Read More

നീന്തല്‍ക്കുളത്തിന് 41 ലക്ഷം; ചാണകക്കുഴിക്കും തൊഴുത്തില്‍ ലൈറ്റിടാനും മൂന്ന് ലക്ഷം വീതം; പിണറായിക്കാലത്ത് ക്ലിഫ് ഹൗസില്‍ വരുത്തിയ നവീകരണത്തിന്റെ കണക്ക് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സൗകര്യങ്ങള്‍ ഒരുക്കാനും നവീകരിക്കാനുമായി പിണറായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതിന്റെ വിവരങ്ങള്‍ വിവരാവകാശ രേഖകളിലൂടെ പുറത്ത്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം ഭരണകാലത്ത് നീന്തല്‍ക്കുളം നവീകരിക്കാനും പരിപാലിക്കാനുമായി മാത്രം ചെലവിട്ടത് 41.48 ലക്ഷം രൂപ. ഇതില്‍ 29 ലക്ഷം രൂപയുടെ നവീകരണജോലി ടെന്‍ഡര്‍ വിളിക്കാതെ, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണിലൂടെയുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നല്‍കിയതായും രേഖകള്‍ വ്യക്തമാക്കുന്നു. 2017 നവംബറിലാണ് കരാര്‍…

Read More

സംസ്ഥാനത്ത് വീണ്ടും അവയവദാനം; 17കാരൻ പുതുജീവനേകുന്നത് ആറുപേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. ബൈക്ക് അപകടത്തിൽ മരിച്ച 17കാരൻ ആറുപേർക്ക് പുതുജീവനേകും. തിരുവനന്തപുരം മേലാറന്നൂർ സ്വദേശി രുദ്രേഷിന്റെ അവയവങ്ങൾ ആറുപേർക്കാണ് നൽകുന്നത്. ഹൃദയവും കിഡ്‌നിയുമടക്കം ദാനം ചെയ്യും. ഹൃദയം എയർ ആംബുലൻസിൽ കൊച്ചിയിലേയ്ക്ക് കൊണ്ടുപോകും.

Read More

ക്ലിഫ്‌ഹൗസിലെ അറ്റകുറ്റപ്പണി തടഞ്ഞ് മുഖ്യമന്ത്രി,​ ഉത്തരവ് റദ്ദാക്കാൻ നിർദ്ദേശം

തിരുവനന്തപുരം : ക്ലിഫ് ഹൗസിലെ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി തടഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. അറ്റകുകുറ്റപ്പണി നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. മുഖ്യമന്ത്രിയെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ അറിയിക്കാതെ ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാനും പൊതുമരാമത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്. ക്ലിഫ് ഹൗസിൽ അനാവശ്യ മോടിപിടിപ്പിക്കലോ നിർമ്മാണ പ്രവർത്തനങ്ങളോ നടത്തരുതെന്ന് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. 2022 മുതൽ തയ്യാറാക്കിയ…

Read More

നാളത്തെ സ്വകാര്യബസ് സമരം പിൻവലിച്ചു,​ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനം

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകൾ നാളെ പ്രഖ്യാപിച്ചിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി സി.പി ജോണുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രൈവറ്റ് ബസുകൾ സർക്കാർ ലീസിൽ എടുക്കുന്നതും ബസുകളുടെ ടൈമിംഗ് കാലോചിതമായി പരിഷ്‌കരിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ ചർച്ചയിൽ അംഗീകരിച്ചു. എന്നാൽ ബസ് ചാർജ് കൂട്ടുന്ന കാര്യത്തിലും കൺസഷൻ തുക കൂട്ടുന്ന കാര്യത്തിലും തീരുമാനമായില്ല. കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി പദ്ധതി പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും…

Read More

16കാരനെ പെൺസുഹൃത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മെസേജിട്ട് വിളിച്ചുവരുത്തി; പിന്നാലെ അരുംകൊല

തിരുവനന്തപുരം: ശ്രീകാര്യത്ത് കാണാതായ 16 വയസുകാരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരുത്തിപ്പാറ എൻഎസ്എസ് കോളേജ് വിദ്യാർത്ഥി അഭിരാം ആണ് മരിച്ചത്. പെൺസുഹൃത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ മറ്റൊരു സുഹൃത്തായ 17കാരനാണ് കൊലപാതകം നടത്തിയത്. പ്രദേശത്തെ ഗുണ്ടാനേതാവിന്റെ സഹായവും 17കാരന് ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നും മെസേജയച്ചാണ് പ്രതികൾ അഭിരാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയത്. ശേഷം കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ ശേഷം ചാക്കിൽ…

Read More

കുടുംബവഴക്കിനെ തുടർന്ന് വർക്കലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സുബിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജനെ അയിരൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സുബിനയുടെ ശരീരത്തിൽ ആറോളം വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Read More

സംസ്ഥാനത്ത് റോഡപകടങ്ങളിൽ ജീവൻ പൊലിയാതിരിക്കാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഗോൾഡൻ ഗോൾ പദ്ധതിയുമായി ആരോഗ്യവകുപ്പ്. അപകടങ്ങളിൽ പരുക്കേൽക്കുന്നവരെ മിനിറ്റുകൾക്കകം ആശുപത്രിയിൽ എത്തിക്കുക ലക്ഷ്യം. 108,സർക്കാർ, സ്വകാര്യ ആംബുലൻസുകളെ പദ്ധതിയുടെ ഭാഗമാക്കും. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളിൽ പദ്ധതി ആദ്യം നടപ്പിലാക്കും. ജീവൻ രക്ഷിക്കുന്നവർക്ക് ഇനി മുതൽ ആരോഗ്യവകുപ്പ് ആദരം നൽകും. അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകാനും തീരുമാനം. ഇതിനായി ആദ്യഘട്ടത്തിൽ 108 ആംബുലൻസുകൾക്കു പുറമേ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിൻ്റേയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റേയും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും കീഴിലുള്ള ആംബുലൻസുകളെക്കൂടി ഏകോപിപ്പിച്ച് അടിയന്തര…

Read More