തുലാവർഷം തകർത്തുപെയ്യും; സംസ്ഥാനത്ത് മുഴുവൻ മുന്നറിയിപ്പ്,​ 10 ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. നാളെ പത്ത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്ന ജില്ലകളിലുള്ളത്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന്…

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 24/10/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,…

Read More

“ഞാൻ ഒരു ട്രാവൽ ഏജന്റല്ല”; രാഹുൽ ഗാന്ധിയുടെ വിദേശപര്യടനത്തിൽ ശശി തരൂരിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വിദേശയാത്രയെക്കുറിച്ചുള്ള ചോദ്യത്തിന്, താൻ "ട്രാവൽ ഏജന്റല്ല" എന്ന് പറഞ്ഞ് കോൺഗ്രസ് എം പി ശശി തരൂർ. തരൂർ തന്റെ വാക്ചാതുരിക്ക് പേരു കേട്ടയാളാണെങ്കിലും, ഇത്തവണ രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രൂക്ഷമായ മറുപടിയാണ് നൽകിയത്.

Read More

കോവളത്ത് സ്പായില്‍ 16 കാരിക്ക് പീഡനം ; അനുരൂപ് മുമ്പും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കടത്തി ; ഇയാള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബംഗലുരുകാരിയായ യുവതിക്ക് വേണ്ടി തെരച്ചില്‍

തിരുവനന്തപുരം: കോവളത്തെ സ്പായുമായി ബന്ധപ്പെട്ട് 16 കാരിക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്നകേസില്‍ പിടിയിലായ പ്രതി അനുരൂപിന് അനേകം പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധം. ഇയാള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുക്കുന്ന ബംഗലുരു അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു യുവതിക്ക് വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്.

Read More

സംസ്ഥാനത്ത് കനത്തമഴ തുടരാന്‍ സാധ്യത ; പാറശ്ശാലയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു ; ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി. ബിലാസ്പൂര്‍-തിരുനെല്‍വേലി എക്‌സ്പ്രസ് തിരുവനന്തപുരം പാറശ്ശാലയില്‍ എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരം – നാഗര്‍കോവില്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

Read More

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥുർ വെള്ളിയാഴ്ച (ഒക്ടോബർ 23)​ സത്യപ്രതിജ്ഞ ചെയ്യും. ഉച്ചയ്ക്ക് 12നും 12.30നും ഇടയിൽ ലോക് ഭവൻ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്നാട് ഗവർണറായി നിയോഗിക്കപ്പെട്ടതിനെത്തുടർന്നാണ് മാഥുർ കേരളത്തിന്റെ 29-ാമത് ഗവർണറാകുന്നത്. രാജസ്ഥാനിലെ പാലി ജില്ലയിലെ ബാലി താലൂക്കിലുള്ള ബേദൽ ഗ്രാമത്തിലാണ് മാഥുർ ജനിച്ചത്.ഇതിനുമുമ്പ് അദ്ദേഹം സിക്കിം ഗവർണറായിരുന്നു. രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ബിരുദം…

Read More

സംസ്ഥാനത്ത് അതിശക്ത മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത്അതിശക്ത മഴ. ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടതോടെ കേരളത്തിൽ അതിശക്ത മഴ. ഇന്ന് 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് മുതൽ 4 ദിവസത്തേക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അതിശക്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

Read More

കുപ്രസിദ്ധ ഗുണ്ട കടകംപളളി ബിജു കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കടകംപളളി ബിജുവിനെ ( 43) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സുഹൃത്തുക്കളായ രണ്ടുപേരാണ് കടയ്ക്കാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായത്.

Read More

തലസ്ഥാനത്ത്‌ മലയോര മേഖലകളിലടക്കം ശക്തമായ മഴ, 10 ജില്ലകളിൽ നാളെ കടുക്കും

തിരുവനന്തപുരം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിൽ മലയോരങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചു. വിതുര-പൊന്മുടി റോഡിൽ കനത്ത മഴ പെയ്‌തു. വാമനപുരം നദിയിലും ജലനിരപ്പുയർന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ആറ് ജില്ലകളിലും നാളെ 10 ജില്ലകളിലും യെല്ലോ അല‌ർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട…

Read More

ഒരുദിവസം എത്തിയത് പതിനഞ്ചോളം പേർ, വഴങ്ങാൻ വിസമ്മതിച്ചാൽ പൊള്ളലേൽപ്പിക്കും; കോവളത്തെ സ്പായിൽ 16കാരി നേരിട്ടത് ക്രൂരപീഡനം

തിരുവനന്തപുരം: പതിനാറുകാരിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി ക്രൂരമായ പീഡനങ്ങൾക്ക് ഇരയായെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ കുട്ടിയെ പീഡിപ്പിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം. വഴങ്ങാൻ വിസമ്മതിച്ചാൽ മാതൃസഹോദരി ദേഹത്ത് തീകൊളുത്തി പൊള്ളലേൽപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്. തുടർച്ചയായ പീഡനത്തെത്തുടർന്ന് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും വിവരമുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിന് ആളെ നിയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. ബംഗളൂരുവിലുള്ള ഒരു യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്തെത്തിച്ചതെന്നാണ് അന്വേഷണ…

Read More