നെയ്യാറ്റിൻകരയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു ; മൂന്ന് പേർ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്കാണ് മിന്നലേറ്റത്. വിൻസെന്റ് എന്നയാളാണ് മരിച്ചത്. രണ്ട് പേർ ചികിത്സയിൽ തുടരുന്നു. വീടുപണി എടുക്കുന്നതിനിടയിൽ മിന്നലേൽക്കുകയായിരുന്നു. ഇടിമിന്നൽ ഏറ്റത്. പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനു ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (മണിയൻ-67) എന്നയാൾക്കാണ് മിന്നലേറ്റത്. പാർക്കിംഗ് സ്ഥലത്ത് വച്ചാണ് മിന്നലേറ്റത്. ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

Read More

തലസ്ഥാനത്ത് കനത്ത മഴ, റെഡ് അലർട്ട്; ഇടിമിന്നലേറ്റ് ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വിൻസെന്റ് (52) ആണ് മരിച്ചത്. വീടുപണിക്കിടെയായിരുന്നു സംഭവം. വിൻസെന്റിന്റെ ഒപ്പമുണ്ടായിരുന്ന ദാസയ്യൻ, അജീഷ് എന്നിവർക്കും മിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അതിനുശേഷം യെല്ലോ അലർട്ടാണുള്ളത്. കൊല്ലത്ത് അടുത്ത് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മുഴുവൻ സമയവും ഓറഞ്ച് അലർട്ടാണ്. 01/10/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം,…

Read More

കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ച കേസ്; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർക്ക് ഇതുസംബന്ധിച്ച് വിവരം നൽകിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. ഇതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ സർക്കാരിനോട് ജസ്റ്റിസ് ജി. ഗിരീഷ് നിർദേശിച്ചു. ഹർജിക്കാരനുവേണ്ടി അഡ്വ. എം. രവികൃഷ്ണൻ ഹാജരായി. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരത്തെ…

Read More

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി: മകൻ അറസ്റ്റിൽ

തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയെ കൊലപ്പെടുത്തി മകൻ. സംസ്ഥാന അതിർത്തിയിലെ തിങ്കൾ ചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിൽ സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ സിബിയെ (37) പൊലീസ് അറസ്റ്റുചെയ്തു. ഭർത്താവ് മരിച്ചതിനെ തുടർന്ന് മകൾ ജാസ്മിനൊപ്പമായിരുന്നു തങ്കലീലയുടെ താമസം. സംഭവദിവസം സിബിയും തങ്കലീലയും തമ്മിൽ പണത്തെ ചാെല്ലി വാക്കുതകർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതനായ സിബി അമ്മയെ കാെലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കൊലപാതകത്തിന് പിന്നാലെ ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് തങ്കലീലയെ മരിച്ചനിലയിൽ കണ്ടെത്തിയത്….

Read More

തലസ്ഥാനത്തുൾപ്പെടെ ഓറഞ്ച് അലർട്ട്; കേരളത്തിൽ കാലാവസ്ഥ മാറുന്നു, വരുന്നത് അതിശക്തമായ മഴ

തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് ഓറഞ്ച് അലർട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയ്ക്കും ഓറഞ്ച് അലർട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4…

Read More

ഭരണപരിഷ്കാര കമ്മീഷൻ ഇനി എം.കെ. മുനീറിന്..! ക്യാബിനറ്റ് റാങ്കോടെ പുതിയ ചുമതല

തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹത്തിന്റെ നിയമനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. നേരത്തെ കോൺഗ്രസ് നേതൃത്വവും കമ്മീഷൻ ചെയർമാൻ പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും, ഒടുവിൽ ലീഗിന്റെ ആവശ്യത്തിന് മുന്നണി അംഗീകാരം നൽകുകയായിരുന്നു. ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ചു. ഭരണനിർവഹണവുമായി…

Read More

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ ജോലി; വിദർശക്കും കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് സ്പോർട്സ്മാൻ സ്പിരിറ്റോടെ മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വിദർഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം. എല്ലാം മുൻകൂട്ടി പ്രഖ്യാപിച്ച് ആദ്യം തന്നെ നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി…

Read More

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ച്

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം കാണാത്ത സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. ബസ് ഉടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്. സമരത്തിന്റെ ആദ്യഘട്ടമായി ഒക്ടോബർ 14ന് ബസ് ഉടമകളും കുടുംബാംഗങ്ങളും ചേർന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും. രണ്ടാംഘട്ടമായി ഒക്ടോബർ അവസാനം സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. ഇതിലും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ…

Read More

തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ഇന്നലെ രാത്രി കല്ലേറുണ്ടായി. ഇന്ന് രാവിലെ ഓഫീസ് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് മുൻവശത്തെ ചില്ലുകൾ കല്ലേറിൽ തകർന്നനിലയിൽ കണ്ടത്. ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾക്കുനേരെ കരിങ്കൊടി പ്രതിഷേധം നടക്കുന്നുണ്ട്. ഇതിനുപിന്നാലെ ഇന്നലെ നെയ്യാറ്റിൻകരയിൽ കായിക മന്ത്രി…

Read More

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം ; വാതിലിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഡിസിസി ഓഫീസിന് നേരെ ആക്രമണം. പ്രധാന ഡോറിലെ ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സംശയിക്കുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചിട്ടുണ്ട്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. പോലീസ് പ്രാഥമിക അന്വേഷണം നടത്തിക്കഴിഞ്ഞു. സംഭവത്തില്‍ ഓഫീസിന് എതിര്‍വശത്തുള്ള സ്ഥാപനങ്ങളിലെ സിസിടിവി പരിശോധിക്കാനൊരുങ്ങുകയാണ്. കെപിസിസി ഭാരവാഹികള്‍ ഓഫീസില്‍ എത്തിയശേഷമായിരിക്കും പ്രതിഷേധത്തെക്കുറിച്ച് ആലോചിക്കുക. സംഭവത്തില്‍ നിയമനടപടിയെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം. ദിവസങ്ങളായി കോണ്‍ഗ്രസും യുവമോര്‍ച്ചയും ശക്തമായ പ്രതിഷേധം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി…

Read More