തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജ്; പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ജില്ലയിൽ രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയനവർഷം പ്രവേശനം നടത്താനുള്ള ഇടപെടൽ വേണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് മന്ത്രി കെ.മുരളീധരൻ. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും പരിഗണിക്കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ ഉറപ്പുനൽകി. എൻ.എച്ച്.എം പദ്ധതികളുടെ അവലോകനത്തിനായി ചേർന്ന ഓൺലൈൻ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. തിരുവനന്തപുരം ജനറൽ ആശുപത്രിയെ 100 എം.ബി.ബി.എസ് സീറ്റുകളുള്ള മെഡിക്കൽ കോളേജായി ഉയർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സജ്ജമാണെന്ന് കെ.മുരളീധരൻ പറഞ്ഞു. പുതിയ മെഡിക്കൽ കോളേജിനുള്ള 150…

Read More

വെള്ളനാട്ടിൽ കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം; ജാഗ്രത നിർദേശം

കാട്ടാക്കട: വെള്ളനാട് കുളക്കോട് പെന്തക്കോസ്ത് പള്ളിക്ക് സമീപത്തെ ജനവാസ മേഖലയിലെ പുരയിടത്തിൽ രണ്ട് കാട്ടുപോത്തുകളുടെ സാന്നിദ്ധ്യം. തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ കാട്ടുപോത്തുകളെ കണ്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് വനവകുപ്പും പൊലീസും സ്ഥലത്തെത്തി വ്യാപക പരിശോധനയും നിരീക്ഷണവും ആരംഭിച്ചു. പാലോട് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടുപോത്തുകളാണ് നെടുമങ്ങാട് തേക്കട, കരിപ്പൂർ, പുതുക്കുളങ്ങര, കൊക്കോതമംഗലം എന്നിവിടങ്ങൾ പിന്നിട്ട് കുളക്കോട്ടിലെത്തിയതെന്നാണ് വനവകുപ്പിന്റെ പ്രാഥമിക നിഗമനം. രാവിലെ മുതൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുകയാണ്. ജില്ലാ വനപാലകൻ ഷാനവാസിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ. അസിസ്റ്റന്റ് വനമൃഗ…

Read More

കൊച്ചുകരിക്കകം പാലം തകർച്ചാഭീഷണിയിൽ

പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകരിക്കകം പാലത്തിന്റെ പുനർനിർമ്മാണത്തിനും ഭൂമി ഏറ്റെടുക്കലിനുമായി 5.22 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ ആരംഭിച്ചത് 2026 ഫെബ്രുവരി 26നാണ്. 2024 ഒക്ടോബർ 17നാണ് 5.22 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചത്. എന്നാൽ നാളിതുവരെ പ്രവ‌ർത്തനങ്ങളൊന്നും നടന്നില്ലെന്നു മാത്രമല്ല, പാലം കൂടുതൽ അപകടാവസ്ഥയിലുമായി.   ആകെ വീതി കുറഞ്ഞതാണ് പാലോട് വിതുര പെരിങ്ങമ്മല റോഡിലെ കൊച്ചുകരിക്കകം പാലം. ലക്ഷങ്ങൾ ചെലവിട്ട് പാലം നവീകരിച്ചിട്ട് നാല് മാസമേ ആയിട്ടുള്ളൂ. ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങൾ…

Read More

നെയ്യാർ ഇറിഗേഷൻ കനാൽ അനാഥമാകുന്നു

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലെ കൃഷിയിടങ്ങളിൽ ജലമെത്തിക്കുന്നതിനായി പണിത ഇറിഗേഷൻ കനാലുകൾ സംരക്ഷിക്കാതെ നശിക്കുന്ന അവസ്ഥയിൽ. നെയ്യാർ ഡാമിൽ നിന്നും ആരംഭിക്കുന്ന വലതുകര കനാൽ പലയിടത്തും പൊട്ടിപ്പൊളിഞ്ഞും കാടുകയറിയും നശിക്കുകയാണ്. 1951ൽ പണി തുടങ്ങി 73ൽ പൂർത്തീകരിച്ച നെയ്യാർഡാമിൽ നിന്നുമാണ് 33.4കിലോമീറ്റർ ദൂരമുള്ള വലതുകരകനാലും 33.82 കിലോമീറ്റർ ദൂരമുള്ള ഇടതുകര കനാലുകളും നിർമ്മിച്ചിട്ടുള്ളത്. ഇതിൽ വലതുകര കനാലാണ് നെയ്യാറ്റിൻകര താലൂക്കിലൂടെ കടന്നുപോകുന്നത്. നെയ്യാർ ഇറിഗേഷന്റെ കീഴിൽ വരുന്ന കനാലുകൾ സംരക്ഷിക്കാനായി വർഷം തോറും നിശ്ചിത തുക മാറ്റിവയ്ക്കാറുള്ളത് ഇപ്പോൾ…

Read More

പനി കിടക്കയിൽ ഗ്രാമങ്ങൾ

കിളിമാനൂർ: മഴയോടൊപ്പം പനിയും,ആശുപത്രികൾ നിറഞ്ഞ് രോഗികൾ,ചെറിയ ചൂട്,തുമ്മൽ,പിന്നെ കിടുങ്ങലും ക്ഷീണവും.ചൂട് വിട്ടുമാറിയാലും ചുമയും കഫക്കെട്ടും മാറാൻ പിന്നെയും ആഴ്ചകളെടുക്കും. മഴയ്ക്കൊപ്പം കടന്നെത്തിയ വൈറൽ പനിയാണ് വില്ലനായിരിക്കുന്നത്.പനിക്കൊപ്പമുള്ള വയറിളക്കം രോഗികളെ കൂടുതൽ തളർത്തുന്നു. പകൽ സമയത്തെ ചൂടും വൈകിട്ടത്തെ മഴയുമാണ് വില്ലനാകുന്നത്.രണ്ടാഴ്ചയ്ക്കിടെ നിരവധിപ്പേരാണ് വിവിധ ആശുപത്രികളിലായി പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.ഓരോ ആഴ്ച പിന്നിടുമ്പോഴും പനി ബാധിതരുടെ എണ്ണം കൂടുകയാണ്.പനിബാധിതർ കൃത്യസമയത്ത് ഡോക്ടറെ കാണാറുമില്ല.മാസ്ക് ധരിക്കാത്തതും പനി പടരാൻ കാരണമാണ്.പനിബാധിതർ നിർബന്ധമായും ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.സ്വയംചികിത്സ…

Read More

സ്വർണത്തട്ടിപ്പ് കേസ്; സിന്ധു റാക്കറ്റിന്റെ ഭാഗമാണെന്ന സംശയത്തിൽ പൊലീസ്, വസ്‌തു തട്ടിപ്പും പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തിരിമറിയിൽ പ്രതിയായ പനങ്ങോട് സ്വദേശി സിന്ധു റാക്കറ്റിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കാനൊരുങ്ങി പൊലീസ്. നിലവിൽ സിന്ധുവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവരികയാണ്. ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും വിഴിഞ്ഞം പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ സിന്ധുവിനെതിരെ കൂടുതൽപ്പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നുണ്ട്. സിന്ധു 41പവൻ തട്ടിയെടുത്തുവെന്ന് കാട്ടി ഒരു കുടുംബം പരാതി നൽകിയിട്ടുണ്ട്. അഞ്ച്, പത്ത് പവൻ വീതം തട്ടിയെടുത്തുവെന്നും നിരവധിപേർ പരാതിപ്പെട്ടിട്ടുണ്ട്. സ്വർണം തട്ടിക്കുന്നതിന് പുറമേ പലരിൽ നിന്നും…

Read More

സ്വര്‍ണപ്പാളി വിവാദം; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്.ഐ.ടി നോട്ടീസ്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനും മുന്‍ അംഗം അജികുമാറിനും പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചു. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ നവീകരണത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍…

Read More

‘കോളേജ് വിദ്യാര്‍ഥിനികള്‍ക്കുള്ള 1000 രൂപ ഈ അധ്യായന വര്‍ഷം നടപ്പിലാക്കും’- മന്ത്രി റോജി എം. ജോണ്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റി പദ്ധതി ഈ അധ്യയന വര്‍ഷത്തില്‍ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്ന പദ്ധതിയുടെ പ്രാഥമിക നടപടികള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.തിരഞ്ഞെടുപ്പ് വേളയില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളും നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നത്. സംസ്ഥാനത്ത് നാലുവര്‍ഷ…

Read More

തിരുവനന്തപുരത്ത് ജപ്തിക്കിടെ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി

തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്യാനെത്തിയപ്പോള്‍ ആത്മഹത്യ ശ്രമം നടത്തിയ വീട്ടുടമയെയും മക്കളെയും പുറത്താക്കി. ഇന്ന് കോടതി ഉത്തരവുമായെത്തിയാണ് പുറത്താക്കിയത്. പാറശാല സ്വദേശി ഫ്‌ലോറന്‍സാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രോഗിയായ വിട്ടുടമയെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ട്രക്ചറില്‍ എടുത്ത് പുറത്തു കടത്തി.പത്ത് വര്‍ഷം മുന്‍പ് ചികിത്സയ്ക്ക് ആവശ്യമായി പാറശാല സ്വദേശി ജയിംസ് ബന്ധുവായ മോഹന്‍ദാസില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട് എഴുതി നല്‍കാമെന്ന് പത്രത്തില്‍ നല്‍കുകയും ചെയ്തിരുന്നു. കരം തീര്‍ത്ത് തരാമെന്ന് പറഞ്ഞ്…

Read More

ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു

ചന്ദ്രന്‍ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ആകും. കെപിസിസി സെക്രട്ടറിയാണ് ചന്ദ്രന്‍ തില്ലങ്കേരി. ബെന്നി തോമസ് രാജിവച്ച ഒഴിവിലേക്കാണ് നിയമനം. ബന്ധുവിനെ നിയമിച്ചു എന്ന വിവാദങ്ങളുടെ പേരിലാണ് ബെന്നി തോമസ് രാജിവെച്ചത്.ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. മട്ടന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടി ആയിരുന്നു ചന്ദ്രന്‍ തില്ലങ്കേരി. അതേസമയം ബന്ധുനിയമന വിവാദത്തിനൊടുവില്‍ തന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു.ബെന്നി തോമസിന്റെ…

Read More