ആറ്റിൻപുറം റോഡിൽ മണ്ണിടിച്ചിൽ

നെടുമങ്ങാട്: പനവൂർ-പേരയം റോഡിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ പതിവാകുന്നു. ആറ്റിൻപുറം പാലം മുതൽ കൊപ്പം വരെയുള്ള ഭാഗത്താണ് മണ്ണിടിച്ചിൽ രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ കൊപ്പത്തിന് സമീപത്തെ കൊടുംവളവിനോട് ചേർന്ന രണ്ടിടങ്ങളിൽ വശത്തെ മൺതിട്ടയിടിഞ്ഞ് റോഡിലേക്ക് വീണിരുന്നു. മണ്ണടിഞ്ഞതോടെ ഓടകൾ പൂർണമായും അടഞ്ഞ അവസ്ഥയാണ്. റോഡിൽ ചെളി നിറഞ്ഞതോടെ ഇതുവഴിയുള്ള ഇരുചക്രവാഹന യാത്രയും ഭീഷണിയാണ്. മൺതിട്ടയിലെ മരങ്ങളും കടപുഴകി വീഴാൻ സാദ്ധ്യതയുള്ളതിനാൽ എത്രയും പെട്ടെന്ന് അവ മുറിച്ചുമാറ്രാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം

Read More

തലസ്ഥാനം ചീഞ്ഞു നാറുന്നു

ലോകത്തെ ഏത് നഗരവും നേരിടുന്ന വലിയ പ്രശ്നങ്ങളിൽ പ്രധാനം മാലിന്യനിർമ്മാർജ്ജനമാണ്. തിരുവനന്തപുരം നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നതും, അതുമൂലം രോഗവാഹികളായ കൊതുകുകൾ പെരുകുന്നതും,​ ഡെങ്കി ഉൾപ്പെടെ പകർച്ചപ്പനികൾ ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതുമൊക്കെ കുറെ ദിവസമായി ചർച്ചാവിഷയമാണ്. വീടുകളിൽ നിന്നുള്ള മാലിന്യശേഖരണം കൃത്യമായി നടക്കുന്നുണ്ടെന്നാവും നഗരസഭാ അധികൃതരുടെ വിശദീകരണം. ഇങ്ങനെ ശേഖരിക്കുന്ന ജൈവ- അജൈവ മാലിന്യം എവിടെയെങ്കിലും കൂട്ടിയിടുന്നതല്ലാതെ ഫലപ്രദമായി സംസ്കരിക്കാനുള്ള പദ്ധതികളെക്കുറിച്ച് ആരും മിണ്ടുന്നില്ല!. മാലിന്യമുക്ത നഗരം എന്നാൽ മാലിന്യം ഉണ്ടാകാത്ത നഗരമെന്നല്ല അർത്ഥം. മറിച്ച്,​ ശാസ്ത്രീയമായി മാലിന്യ…

Read More

വിവാഹം കഴിഞ്ഞ് രണ്ടുമാസം, വർക്കലയിൽ നവവധു ജീവനൊടുക്കി

തിരുവനന്തപുരം: 19കാരിയായ നവവധു മരിച്ച നിലയിൽ. തിരുവനന്തപുരം വർക്കല റാത്തിക്കലിൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകൾ നാസിയയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാസിയയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാസിയയെ ആദ്യം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. രണ്ടുമാസം മുൻപായിരുന്നു നാസിയയുടെ വിവാഹം. ഭർത്താവ് പരവൂർ തെക്കുംഭാഗം സ്വദേശി അൻസർ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് 13 ദിവസം…

Read More

പൊലീസ് കാന്റീനിലെ മീൻഫ്രൈയിൽ അട്ട; സ്ഥാപനത്തിന് പൂട്ടിട്ട് കോർപ്പറേഷൻ

തിരുവനന്തപുരം: പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽനിന്ന് അട്ടയെ കണ്ടെത്തി. സ്റ്റാ‌ച്യൂവിൽ കന്റോൺമെന്റ് പൊലീസ് കാന്റീനിൽനിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് അട്ടയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ പൊലീസ് കാന്റീൻ പൂട്ടിച്ചു.   ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ നിന്നും പാഴ്‌സലായി വാങ്ങിയ മീൻ ഫ്രൈയിൽനിന്നാണ് ചത്ത അട്ടയെ കിട്ടിയത്. പിന്നാലെ കോർപ്പറേഷന്റെ പ്രത്യേകസംഘമെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നേരത്തെയും ഇതേ കാന്റീനിനെതിരെ ധാരാളം പരാതികൾ ഉയർന്നിട്ടുണ്ട്. കന്റോൺമെന്റ് റൂമിലെ…

Read More

‘കാര്യങ്ങള്‍ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട’; വിഴിഞ്ഞം വിഷയത്തില്‍ വ്യത്യസ്തനിലപാടുമായി ജയരാജന്‍

കണ്ണൂര്‍: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദത്തിലേക്ക് പോകരുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. വിവാദം കേരളത്തിന് ഗുണകരമല്ല. ആക്ഷേപം ഉന്നയിക്കുന്നവര്‍തന്നെ വ്യക്തതവരുത്തണം. താന്‍ ഇത്തരത്തില്‍ ആക്ഷേപങ്ങളൊന്നുംതന്നെ ഉന്നയിച്ചിട്ടില്ല. കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കാന്‍ സാധിക്കുന്നതല്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. വിഴിഞ്ഞം വിഷയത്തില്‍ സര്‍ക്കാരിനെതിരേ സിപിഎം ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് വ്യത്യസ്താഭിപ്രായവുമായി ഇ.പി. ജയരാജന്‍ രംഗത്തെത്തിയത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അത് ആക്ഷേപമുന്നയിച്ചവരോട് ചോദിക്കണം’ എന്നായിരുന്നു ഇ.പി. ജയരാജന്‍ നല്‍കിയ…

Read More

കാട്ടുപോത്തിനെ തിരഞ്ഞ് വനംവകുപ്പ്

നെടുമങ്ങാട്: നഗരസഭ പ്രദേശത്ത് കാട്ടുപോത്തിനെ കണ്ടതോടെ പ്രദേശവാസികൾ ഭീതിയിൽ.വാണ്ട ഗാന്ധിനഗർ ഭാഗത്ത് കാടുപിടിച്ച പുരയിടത്തിലാണ് ഇന്നലെ രാവിലെ കാട്ടുപോത്തിനെ കണ്ടത്.പരുത്തിപ്പള്ളിയിൽ നിന്ന് ആർ.ആർ.ടി സംഘവും വനംവകുപ്പ് അധികൃതരും തെരച്ചിൽ നടത്തി.പെ‌ാലീസും സ്ഥലത്തെത്തിയിരുന്നു. കാട്ടുപോത്തിനെ വെടിവയ്ക്കുന്നതിനായി പ്രധാന റോഡുകളിലേക്കുള്ള വാഹനങ്ങൾ പെ‌ാലീസ് തടഞ്ഞു.എന്നാൽ കാട്ടുപോത്ത് പുരയിടത്തിൽ തലങ്ങും വിലങ്ങും ഓടുന്നതിനാൽ വനംവകുപ്പിന് മയക്കുവെടി വയ്ക്കാൻ കഴിഞ്ഞില്ല.സന്ധ്യയോടെ പുലിപ്പാറ ഭാഗത്തേയ്ക്ക് പാഞ്ഞു. ഇതിനു ശേഷം വേങ്കവിള ഭാഗത്ത് കാട്ടുപോത്തുകളെ കണ്ടതായി സ്ഥിരീകരിച്ചു.ഇന്നും ആർ.ആർ.ടി സംഘം കാട്ടുപോത്തുകളെ നിരീക്ഷിക്കും.പരുത്തിപ്പള്ളി ഫോറസ്റ്റ് റേഞ്ച്…

Read More

സിപിഎം പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നു; ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത്’

തിരുവനന്തപുരം: സിപിഎം പ്രവർത്തകർ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നുവെന്ന ആരോപണവുമായി തിരുവനന്തപുരം മേയർ വി വി രാജേഷ്. കഴിഞ്ഞദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ചത് സിപിഎം പ്രവർത്തകൻ ഷമീർ ആണ്. ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ആക്രമിച്ചുവെന്നും മേയർ ആരോപിച്ചു. ‘ഷമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നത സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷമീർ. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ ജനങ്ങളെ സിപിഎം ദ്രോഹിക്കരുത്. തലസ്ഥാനത്തെ നിലവിലുള്ള മാലിന്യസംസ്‌കരണ പദ്ധതി പര്യാപ്‌തമല്ല. മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുകയാണ്. ആറുമാസം…

Read More

ബഷീർ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ

നെടുമങ്ങാട് : ‘പാത്തുമ്മയുടെ ആടി’ലെ കഥാപാത്രങ്ങളെ സ്‌കൂൾ അങ്കണത്തിൽ പുനരാവിഷ്കരിച്ച് വിദ്യാർത്ഥികൾ. മഞ്ച ഗവ.വി.എച്ച്.എസ്.ഇയിലെ വിദ്യാരംഗം,മലയാളം ക്ലബുകളുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ ദിനാചരണത്തോടനുബന്ധിച്ചാണ് അദ്ദേഹം എഴുതിയ ഹാസ്യ നോവലിന്റെ അവതരണം സംഘടിപ്പിച്ചത്. ‘ബഷീറിന്റെ സാഹിത്യപ്രപഞ്ചം’ എന്ന വിഷയത്തിൽ ശില്പശാല,അൻവർ അലിയുടെ ഗാന്ധിതൊടൽ മാല കവിതയുടെ ഡിജിറ്റൽ ആവിഷ്‌കാരം,ബഷീർ കൃതികളുടെ പ്രദർശനം എന്നിവയും നടന്നു.ഹെഡ്മാസ്റ്റർ എം.എസ് സതീഷ് ഉദ്ഘാടനംചെയ്തു.റിട്ട.അദ്ധ്യാപകരായ മംഗളാംബാൾ, ടി.എസ് ബിന്ദു എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.പി.ടി.എ പ്രസിഡന്റ്‌ കെ.എസ്. ഉദയകുമാർ,പ്രിൻസിപ്പൽ രഞ്ജിത്,ഷാജി,അരുണിമ,ഉദയകുമാർ എന്നിവർ നേതൃത്വം…

Read More

വിഴിഞ്ഞം കരാര്‍; ദേശാഭിമാനിയെ തള്ളി സിപിഎം, ‘വരാന്‍ പോകുന്നത് തിരിച്ചറിയണമായിരുന്നു’, മുഖ്യമന്ത്രിക്കെതിരെയും വിമര്‍ശനം

  ദേശാഭിമാനിയെ തള്ളിയ സിപിഎം. ദേശാഭിമാനിയില്‍ വാര്‍ത്ത വരാന്‍ പാടില്ലായിരുന്നുവെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഭാവിയില്‍ വരാന്‍ പോകുന്നത് മനസിലാക്കണമായിരുന്നുവെന്നും പാര്‍ട്ടി വാര്‍ത്തയെ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം: വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു. ദേശാഭിമാനിയെ…

Read More

നെയ്യാറ്റിൻകരയിൽ പ്ലാസ്ടിക് മയം

നെയ്യാറ്റിൻകര: നഗരസഭാ പ്രദേശം മുഴുവൻ പ്ളാസ്ടിക് മയം. പ്ലാസ്ടിക് മുക്ത നഗരസഭയെന്ന് വികസന രേഖയിൽ പറയുമ്പോഴും നെയ്യാറ്റിൻകര ടൗണിലെയും പരിസര പ്രദേശങ്ങളിലെയും ആളുകൾ ഉപയോഗിക്കുന്നത് പ്ളാസ്ടിക് സാധനങ്ങളാണ്. ഇവ നിയന്ത്രിക്കാനോ പിടിച്ചെടുക്കുവാനോ അധികൃതർ തയ്യാറാകുന്നില്ല. റോഡരുകിലും പൊതുസ്ഥലത്തും ഉപയോഗിച്ച് കഴിഞ്ഞ പ്ളാസ്ടിക് ഉത്പന്നങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്കിടയാകുമെന്ന സാദ്ധ്യതയുണ്ടെന്നറിഞ്ഞിട്ടും നഗരസഭ ഹെത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്ലാസ്ടിക് ഫ്ലക്സ് ബോർഡുകളും നഗരസഭാ പ്രദേശത്ത് വർദ്ധിച്ചുവരുന്ന പ്ലാസ്റ്റിക് ഫ്ലക്സ് പരസ്യ ബോർഡുകളും അധികൃതർ പിടിച്ചെടുക്കുകയോ…

Read More