കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ; യാത്രക്കാർക്ക് പുതിയ അനുഭവം, ഒക്ടോബർ 22 മുതൽ

തിരുവനന്തപുരം: മധുര-ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച് അനുവദിച്ച് റെയിൽവെ. കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് റെയിൽവെ കോച്ച് അനുവദിച്ചത്. കേരളത്തിൽ സർവീസ് നടത്തുന്ന ഒരു ട്രെയിനിൽ ആദ്യമായാണ് വിസ്റ്റാഡോം കോച്ച് അനുവദിക്കുന്നത്. ഈ ആവശ്യം യാഥാർത്ഥ്യമാക്കുന്നതിനായി റെയിൽവേ മന്ത്രി തലത്തിലും റെയിൽവേ ബോർഡ് തലത്തിലും ദക്ഷിണ റെയിൽവേ തലത്തിലും നിരന്തരമായ ഇടപെടലുകളാണ് നടത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ റെയിൽവേയിലൂടെ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തിയ ഈ ശ്രമങ്ങൾക്ക്…

Read More

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ലക്ഷദ്വീപിനും തമിഴ്‌നാടിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്‌ക്ക് കാരണം. വരുന്ന അഞ്ച് ദിവസവും കേരളത്തിൽ മഴയ്‌ക്ക് സാദ്ധ്യതയെന്നാണ് പ്രവചനം. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ…

Read More

പുതിയതായി തുടങ്ങിയ ഹോട്ടലിലെ ഭക്ഷണത്തില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്നു ; നൂറോളം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു ; ഒരാള്‍ മരണപ്പെട്ടു, മറ്റൊരാളുടെ നില ഗുരുതരം

മലപ്പുറം: മഞ്ചേരിയില്‍ പടര്‍ന്നുപിടിക്കുന്ന മഞ്ഞപ്പിത്തത്തില്‍ ഒരാളുടെ നില കൂടി ഗുരുതരമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. ഇതോടെ ഇവിടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Read More

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജി ചെയർമാനാകും

തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിൻഹാജിയാകും പുതിയ ചെയർമാനാകും. ഒമ്പത് അംഗങ്ങളുള്ള ബോർഡ് ആണ് പുനഃസംഘടിപ്പിച്ചത്. സമസ്‌ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്‌തഫൽ ഫൈസിയെ ബോർഡ് അംഗമായി തിരഞ്ഞെടുത്തു. കുറുക്കോളി മൊയ്‌തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് ബോർഡ് പുനഃസംഘടിപ്പിച്ചത്. വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അംഗങ്ങളിൽ പലർക്കും ചട്ടപ്രകാരം യോഗ്യത ഇല്ലെന്നതായിരുന്നു…

Read More

ശബരിമല നട ഇന്ന് തുറക്കും; മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നത് നാളെ, ദർശനത്തിനായി കാത്തിരിക്കുന്നത് ലക്ഷക്കണക്കിന് ഭക്തർ

പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുന്നത്. തുലാം ഒന്നായ നാളെ രാവിലെ അ‌ഞ്ച് മണി മുതൽ ഭക്തർക്ക് ദർശനം നടത്താനാവും. അതേസമയം, ശബരിമല, മാളികപ്പുറം പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ നടക്കും. പതിറ്റാണ്ടുകൾക്ക് ശേഷം മഹാനവമി, വിജയദശമി ദിവസങ്ങളിൽ തുലാമാസപൂജ നടക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഒക്ടോബർ 22ന് രാത്രി 10 മണിക്ക് തുലാമാസ പൂജകൾ…

Read More

പ്ലസ് വൺ ഇംപ്രൂവ്മെന്‍റ് പരീക്ഷ ; രണ്ട് നേരമായി പരിക്ഷ നടത്താനുള്ള നീക്കം തികച്ചും വിദ്യാർഥി വിരുദ്ധമെന്ന് അധ്യാപക സംഘടന

തിരുവനന്തപുരം: മാറ്റിവച്ച ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ് പരീക്ഷ ശനിയാഴ്ച രണ്ട് നേരമായി നടത്താനുള്ള തീരുമാനം തികച്ചും വിദ്യാർത്ഥിവിരുദ്ധമാണെന്നും തീരുമാനം പിൻവലിക്കണമെന്നും ഹയർസെക്കണ്ടറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ. ഒരേ വിദ്യാർത്ഥികൾ തന്നെ രണ്ടുനേരവും പരീക്ഷ എഴുതേണ്ട സാഹചര്യം വിദ്യാർത്ഥി വിരുദ്ധവും പരീക്ഷയുടെ ഗൗരവം തന്നെ ഇല്ലാതാക്കുന്നതുമാണ്. ഓരോ സമയവും പരീക്ഷകൾ മാറ്റിക്കളിക്കുന്ന രീതി വിദ്യാർത്ഥികൾക്ക് ഏറെ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്നും എച്ച് എസ് എസ് ടി എ ചൂണ്ടിക്കാട്ടി.

Read More

യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് കീഴടങ്ങുന്നു, 50 വർഷം കൊണ്ട് നടക്കേണ്ട വികസനം കിഫ്ബി വഴി സാദ്ധ്യമാക്കിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് കുടപിടിക്കുകയാണ് യു.ഡി.എഫ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കിഫ്ബിക്കെതിരെ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ മഹത്വവൽക്കരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അതേപടി പകർത്തിയെഴുതിയ വെറുമൊരു രാഷ്ട്രീയരേഖ മാത്രമാണ് നിയമസഭയുടെ മേശപ്പുറത്തുവെച്ച റിപ്പോർട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുപത്തഞ്ചോ അമ്പതോ വർഷം കൊണ്ടുമാത്രം നടക്കാനിടയുള്ള അടിസ്ഥാന സൗകര്യവികസനങ്ങൾ ഇപ്പോൾത്തന്നെ…

Read More

ഇ ഡി നോട്ടീസ് അയച്ചു; പിണറായി വിജയൻ അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം

തിരുവനന്തപുരം: സിഎം‌ആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കുരുക്ക് മുറുകുന്നു. കേസിൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. അടുത്ത വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് സമൻസ്.

Read More

പ്രിയദർശിനി പദ്ധതി: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാന്‍ വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതി നടപ്പാക്കിയതിന് പിന്നാലെ സ്വകാര്യ ബസ്സുകളുടെ നഷ്ടം പഠിക്കാൻ വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജിപി പ്രദീപ്കുമാർ, നാറ്റ്പാക്ക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ ജെ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സിവിഎം ഷെരീഫ് കൺവീനറുമായതാണ് സമിതി. ആറ്…

Read More

മരംകൊള്ളയ്ക്ക് വഴിയൊരുക്കുമെന്ന വിമര്‍ശനം; പട്ടയ ഭൂമിയിൽ നിന്ന് മരം മുറിയ്ക്ക് വഴിയൊരുക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് വനംവകുപ്പ്

കോട്ടയം: പട്ടയഭൂമിയിൽ നിന്ന് മരം മുറിക്കാൻ വനം വകുപ്പിന്റെ നിയമം മറികടന്നുള്ള വിവാദ ഉത്തരവ് പിന്‍വലിച്ചു. കോട്ടയം സിസിഎഫിന്റെ ഉത്തരവാണ് വനംമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. വിവാദ ഉത്തരവില്‍ വിശദീകരണവുമായി സിസിഎഫ് വിനോദ്കുമാര്‍ ഡി. കെ രംഗത്ത് വന്നു. നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ജനങ്ങളുടെ പരാതി. റെയ്ഞ്ച് ഓഫീസര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ടായിരുന്നു.അതിനാല്‍ റൂള്‍സ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയതാണെന്നും സിസിഎഫ് പറയുന്നു.

Read More