കേരളത്തിൽ തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19-നും സർക്കാർ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ പൊതുവിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തുടർച്ചയായി നാല് ദിവസം അവധി ലഭിക്കും. ഒക്ടോബർ 18 ഞായറാഴ്ചയിലെ പതിവ് അവധിക്ക് പിന്നാലെ 19, 20, 21 തീയതികളിലും അവധി ലഭിക്കുന്നതോടെയാണ് നാല് ദിവസത്തെ ഇടവേള വരുന്നത്.