സംസ്ഥാനത്തെ സ്പാകളിൽ പൊലീസിന്റെ ഓപ്പറേഷന്‍ സ്പാ: അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്പാകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില്‍ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിര്‍ദേശാനുസരണമായിരുന്നു "ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില്‍ 70 എണ്ണത്തില്‍ റെയ്ഡ് നടത്തി. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ്…

Read More

കള്ളുചെത്തുപഠിക്കാൻ സ്പെഷ്യൽ കോഴ്‌സ്; 10000 രൂപ സ്റ്റൈപ്പൻഡും ഇൻഷ്വറൻസും, ഒപ്പം താമസവും ഭക്ഷണവും

ചിറ്റൂർ: യുവാക്കളെ കള്ളുചെത്ത് തൊഴിൽ മേഖലയിലേക്ക് ആകർഷിക്കുന്നതിനായി കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് ഒരു മാസത്തെ പരിശീലന കോഴ്സ് ആരംഭിക്കുന്നു. കള്ളുത്പാദനത്തിൽ ഗുണനിലവാരം, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മേഖലയിലെ തൊഴിലാളിക്ഷാമം പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് നൽകും. ഇവർക്ക് ഇൻഷ്വറൻസ് പരിരക്ഷയ്ക്കു പുറമേ താമസവും ഭക്ഷണവും ഒരുക്കുമെന്നും ബോർഡ് ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജില്ലാതലത്തിലുള്ള കള്ളുവ്യവസായ ക്ഷേമനിധി ബോർഡ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് അപേക്ഷ നൽകാം….

Read More

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട് പരസ്യമായി വിലപേശുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ഭൂമി തരംമാറ്റുന്നതിനും സമീപത്തെ പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തു നൽകുന്നതിനുമായി പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസിന്റെ നടപടി. തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറാണ് അജിൻ.

Read More

മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണമില്ല; അതൃപ്തിയുമായി ജി. സുധാകരൻ

ആലപ്പുഴ: ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ അതൃപ്തിയുമായി ജി. സുധാകരൻ. 2017-ൽ പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത് ജി. സുധാകരനായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങിന്റെ നോട്ടീസിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. 2016-ൽ ആരംഭിച്ച നിർമാണം സാങ്കേതിക തടസ്സങ്ങൾ കാരണം നീണ്ടുപോയത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പാലത്തിന്റെ നിർമാണം പ്രതിസന്ധിയിലായ ഘട്ടങ്ങളിലും ജി. സുധാകരൻ ഇടപെടലുകൾ നടത്തിയിരുന്നു.

Read More

പിണറായി വിജയന്റെ വസതിയായ കന്റോൺമെന്റ് ഹൗസിൽ തീപിടിത്തം; ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു, കാരണം കണ്ടെത്താന്‍ പരിശോധന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയായ കന്റോൺമെന്റ് ഹൗസിലെ ജീവനക്കാരുടെ പാചകപ്പുരയിൽ തീപിടിത്തം. മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Read More

ശബരിമലയിൽ കാത്തിരിപ്പിന് വിരാമം; മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു

പത്തനംത്തിട്ട: ശബരിമല ക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയായ എ ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു മൂന്നാമത്തെ നറുക്കെടുപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്. അഞ്ച് വർഷമായി പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം. ശബരിമല മേൽശാന്തിസ്ഥാനത്തേക്ക് മുൻപ് അഞ്ചുതവണ അപേക്ഷിച്ചിട്ടുള്ള അദ്ദേഹം മൂന്ന് തവണ ചുരുക്കപ്പട്ടികയിൽ എത്തിയെങ്കിലും നറുക്കെടുപ്പിൽ നിരാശനാവുകയായിരുന്നു. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ദേവനന്ദൻ അർജുനും അനശ്വര എം രഞ്ജിത്തുമാണ് നറുക്കെടുത്തത്. ശബരിമല…

Read More

മലയാളികൾ നാട്ടിലെത്താൻ പാടുപെടും,​ അന്തർസംസ്ഥാന സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കൂട്ടി

കോട്ടയം : ട്രെയിനിൽ ടിക്കറ്റില്ല, കെ.എസ്.ആർ.ടി.സി സർവീസുകൾ പരിമിതം. ഇനി സ്വകാര്യ ബസുകളെ ആശ്രയിക്കാമെന്ന് വച്ചാലോ കൊള്ള നിരക്കും. പക്ഷേ, നാട്ടിലെത്തിയല്ലേ പറ്റൂ. കുടുംബാംഗങ്ങൾക്കൊപ്പം പൂജാവധി ആഘോഷിക്കാൻ എത്തുന്ന മറുനാടൻ മലയാളികളെ പിഴിയുകയാണ് സ്വകാര്യ ബസ് ലോബി. സാധാരണ ദിവസത്തേക്കാൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. അവസാന നിമിഷം സർവീസ് റദ്ദാക്കി യാത്രക്കാരെ ദുരിതത്തിലാക്കുന്നെന്ന പരാതിയുമുണ്ട്. ബംഗളൂരു, ചെന്നൈ, മംഗലാപുരം റൂട്ടുകളിലാണ് സ്ഥിതി രൂക്ഷം. വിദ്യാർത്ഥികളും, ഐ.ടി ജീവനക്കാരുമാണ് ഏറെയും യാത്രക്കാർ. ചെന്നൈ, ബംഗളൂരു റൂട്ടുകളിൽ ട്രെയിൻ…

Read More

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമായതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ഒക്ടോബർ 21 വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

കെ സുധാകരനെ പുകച്ച് പുറത്താക്കിയതു പോലെ തനിക്കെതിരെയും നീക്കം : വീണ്ടും തുറന്നടിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ. സുധാകരനെ പുകച്ച് പുറത്തു ചാടിച്ചപോലെ തനിക്കെതിരെയും നീക്കം നടക്കുന്നുണ്ടെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി. കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് അടൂർ പ്രകാശ് ഇക്കാര്യം തുറന്നുപറഞ്ഞത്. യു,​ഡി.എഫ് കൺവീനറെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. കെ. സുധാകരനെ ഒറ്റപ്പെടുത്തി അദ്ദേഹത്തെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുകച്ചു ചാടിക്കുകയായിരുന്നു. അതേ ഉപജാപക സംഘം തനിക്കെതിരെയും പ്രവർത്തിക്കുന്നുണ്ടെന്ന് സംശയമുണ്ടെന്ന് അടൂർ…

Read More

തുലാവർഷം ശക്തം; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമായതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. ഒക്ടോബർ 21 വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More