പിണറായി വിജയൻ പണം കൈപ്പറ്റി വിദേശത്തേക്ക് കടത്തി, തെളിവുകൾ നൽകാൻ തയാർ’-കുഴൽനാടൻ

കോട്ടയം∙ മാസപ്പടി കേസിൽ യഥാർഥ പ്രതി പിണറായിയെന്ന് പറഞ്ഞപ്പോൾ നേരിടേണ്ടി വന്നത് ആക്ഷേപവും പരിഹാസവുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പിണറായി വിജയനെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കുകയാണ്. തെളിവുകൾ നൽകാൻ താൻ തയാറെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ പല കമ്പനികളിൽ നിന്നും പിണറായി വിജയൻ പണം കൈപ്പറ്റി വിദേശത്തേക്ക് കടത്തി. സമ്പത്തിന്റെ വലിയ പങ്ക് രാജ്യത്തിന് പുറത്തുണ്ട്. കേസിൽ…

Read More

‘കേരളത്തിൽ മോഹൻലാലിനെക്കാൾ ആരാധകർ വിജയ്ക്കുണ്ട്, സിനിമ വരുമ്പോൾ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വരെ മാറ്റിവയ്ക്കും’

തിരുവനന്തപുരം: നടൻ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം (ടിവികെ) കേരളം ഉൾപ്പെടെയുള്ള മറ്റ് അന്യസംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് നടൻ ദേവൻ. കേരളത്തിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഉടൻ തന്നെ ടിവികെ സാന്നിദ്ധ്യം അറിയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദേവൻ ഇക്കാര്യം പറഞ്ഞത്. ‘കേരളത്തിലേക്ക് വരുമ്പോൾ ‘തമിഴക വെട്രി കഴകം’ എന്ന പേര് മാറ്റില്ല. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴ്. ടിവികെ എന്ന ചുരുക്കപ്പേരിലാകും പാർട്ടി അറിയപ്പെടുക. തമിഴ്നാട്ടിൽ…

Read More

ഹിമാലയമെന്ന ‘ടൈം ബോംബ്’; മഞ്ഞുരുകുന്നു, ഇന്ത്യയെ കാത്തിരിക്കുന്നത് മഹാദുരന്തം?

ന്യൂഡൽഹി: ഹിമാലയം വെറും മഞ്ഞുമൂടിയ പർവതനിരകളല്ല. കോടിക്കണക്കിന് മനുഷ്യരുടെ കുടിവെള്ളത്തിന്റെയും കൃഷിയുടെയും വൈദ്യുതിയുടെയും നിലനിൽപ്പുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പ്രകൃതിയുടെ വലിയ ജലസംഭരണിയാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഈ മേഖലയുടെ സ്വാഭാവിക ഘടനയെ അതിവേഗം മാറ്റുകയാണ്. ഹിമാനികൾ ഉരുകുന്നു, മഞ്ഞുപാളികൾ പിൻവാങ്ങുന്നു, ഹിമാനി തടാകങ്ങൾ വലുതാകുന്നു. ഇതോടെ ഒരു വലിയ ദുരന്തസാധ്യതയാണ് രൂപപ്പെടുന്നത്. ഭൂമിയുടെ ഏറ്റവും വടക്കേയറ്റമായ ആർട്ടിക് സമുദ്ര മേഖലയായ ഉത്തരധ്രുവമായും അന്റാർട്ടിക്കയെ ദക്ഷിണധ്രുവമായും കണക്കാക്കുമ്പോൾ ഹിമാലയത്തെ മൂന്നാം ധ്രുവം എന്നാണ് വിശേഷിപ്പിക്കുന്നത്. ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും പുറത്തുള്ള…

Read More

ചൂടിന് ആശ്വാസം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യത, ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10/09/2026 : ആലപ്പുഴ, എറണാകുളം 11/09/2026:…

Read More

96 ശതമാനം ചൂരമീനിലും വിരകൾ; മത്സ്യപ്രിയർ കരുതിയിരിക്കൂ, കുടലിനെപ്പോലും നശിപ്പിച്ചേക്കാം

നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രധാന ഭക്ഷണങ്ങളിലൊന്നാണ് മീൻ. പ്രത്യേകിച്ച് കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിൽ. ഒരു ദിവസം പോലും മീൻ ഇല്ലാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഏറെയാണ്. പല തരത്തിലുള്ള മീനുകൾ ഉണ്ടെങ്കിലും ഇവയിൽ പോഷകസമൃദ്ധമായ ഒന്നാണ് ചൂര (tuna). കേരളത്തിൽ തന്നെ പ്രാദേശികമായി ചൂരയ്‌ക്ക് നിരവധി പേരുകളുണ്ട്. സൂത, കേര, വെള്ളച്ചൂര, നെയ്‌മീൻ ചൂര, കേരച്ചൂര, കണ്ണൻചൂര, മണ്ണച്ചൂര, വലിയ കണ്ണൻ, മഞ്ഞത്തുമ്പൻ തുടങ്ങിയ പേരുകളിൽ…

Read More

ഇന്ത്യക്കാർ കാത്തിരുന്ന പ്രഖ്യാപനം, ബുള്ളറ്റ് ട്രെയിൻ ട്രാക്കിലെത്തുന്നു; വഡോദര ടു മുംബയ് ഒന്നര മണിക്കൂറിൽ

ന്യൂഡൽഹി: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പരീക്ഷണം 2027 മേയ് മുതൽ ജൂൺ വരെ നടക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ്. രണ്ട് മുതൽ നാല് മാസത്തെ പരീക്ഷണത്തിന് ശേഷം ഉദ്ഘാടനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഡോദരയിൽ നടന്ന ‘നമോ ഫോർ വിക്ഷിത് ഭാരത്’ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനിന്റെ ആദ്യ ബോഡി ഫ്രെയിം അടുത്തിടെ പൂർത്തിയായതായെന്നും അത് സ്‌ക്വീസ് ടെസ്റ്റിനായി അയച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ‘അടുത്ത വർഷം മെയ് അല്ലെങ്കിൽ…

Read More

അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ, കൊല്ലപ്പെട്ടത് തന്റെ ഭാര്യയല്ലെന്ന് മൊഴി

പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യ അല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമേ അവരുമായി ഉള്ളു എന്നും പ്രതി മൊഴി നൽകി. എന്നാൽ, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പാലക്കാട് നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി ഈ സ്‌ത്രീക്കൊപ്പമാണ് പ്രതി…

Read More

ഗ്രാമീണമേഖലയിലും എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസമാക്കി

ന്യൂഡല്‍ഹി: ഗ്രാമീണമേഖലകളില്‍ എല്‍.പി.ജി. സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള ഇടവേള 45 ദിവസത്തില്‍നിന്ന് 25 ദിവസമായി കുറച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ, യു.എസ്-ഇറാന്‍ യുദ്ധത്തേത്തുടര്‍ന്ന്, നഗരമേഖലകളില്‍ എല്‍.പി.ജി. ബുക്കിങ് ഇടവേള 25 ദിവസവും ഗ്രാമീണമേഖലകളില്‍ 45 ദിവസവുമാക്കിയിരുന്നു. പുതിയ പ്രഖ്യാപനത്തോടെ, ഇക്കാര്യത്തില്‍ ഗ്രാമ-നഗരവ്യത്യാസമില്ലാതായി. എല്‍.പി.ജി. വിതരണകാര്യത്തില്‍ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നതെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. മാറ്റം അടിയന്തരമായി നടപ്പാക്കാന്‍ എണ്ണ വിതരണക്കമ്പനികള്‍ക്കു നല്‍കിയ…

Read More

വർഷങ്ങളായി അവർ പറ്റിക്കപ്പെടുകയായിരുന്നു,​ ഓൾഡ് മങ്ക് റമ്മല്ലെന്ന് വെളിപ്പെടുത്തൽ

മുംബയ്: വർഷങ്ങളായി പറ്റിക്കപ്പെട്ടെന്നോ… അതെ, ജനപ്രിയ ബ്രാൻഡായ ഓൾഡ് മങ്ക് റം അല്ല. റമ്മിന്റെ ഫ്‌ളേവർ ചേർത്ത സ്പിരിറ്റ് മാത്രം. ഇപ്പോഴത്തെ രൂപത്തിൽ റം എന്ന പേരിൽ വിൽക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയെ അറിയിച്ചത് ഭക്ഷ്യസുരക്ഷാ മാനദണ്ഡ അതോറിട്ടി (എഫ്.എസ്.എസ്.എ.ഐ). ന്യൂട്രൽ സ്പിരിറ്റും റം ഫ്‌ളേവറിംഗും ചേർത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും റം ഫ്‌ളേവേഡ് സ്പിരിറ്റ് എന്ന് വിശേഷിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതോടെ മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വില്പന നിറുത്തി. ഇതോടെ ഒരു കോടിയാണ് ദിവസവും കമ്പനിക്ക് നഷ്ടമുണ്ടായത്. ഓൾഡ്…

Read More

പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റ്; വനിതാ സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

ഇടുക്കി: പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും അപമാനിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമ പോസ്റ്റുകൾ പങ്കുവച്ചതിന്റെ പേരിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ. ഫേസ്‌ബുക്ക് പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കുവച്ചെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്‌ടർ സജിത സലീമിനാണ് സസ്‌പെൻഷൻ ലഭിച്ചത്. ജില്ലാ പൊലീസ് മേധാവി ഡോ. എ നസീമിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇൻസ്‌പെക്‌ടർ ജനറൽ എസ് ശ്യാം സുന്ദറാണ് സസ്‌‌പെൻഷൻ ഉത്തരവിറക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ…

Read More