സ്ത്രീകൾ കണ്ണിൽപ്പെട്ടാലും ദോഷം’: ഹൈന്ദവ സംഘടനയുടെ സന്ദർശനം, വനിത ജീവനക്കാരെ ഒഴിപ്പിച്ചു

പാരിസ്∙ ഹൈന്ദവ സംഘടനാ ജീവനക്കാരുടെ സന്ദർശനത്തെ തുടർന്ന് വനിതാ ജീവനക്കാരെ ജോലിയിൽനിന്നു മാറ്റിനിർത്തിയതിൽ പ്രതിഷേധിച്ച് ഐഫിൽ ടവർ താൽക്കാലികമായി അടച്ചു. ശനിയാഴ്ചയാണ് ബിഎപിഎസ് (ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ) സംഘടനയുമായി ബന്ധപ്പെട്ട നൂറോളം പേർ ഐഫിൽ ടവർ സന്ദർശിക്കാനായി എത്തിയത്. വനിതാ ജീവനക്കാർ ‘കാഴ്ചയിൽപ്പെടരുത്’ എന്ന സംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ഇവർ കടന്നു പോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി അവിടെ പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. പാരിസിലെ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടാണു സംഘം എത്തിയത്….

Read More

ദേശീയപാതയിൽ വരിവരിയായി അപകടം?; അനധികൃത പാർക്കിങ് മുതൽ നിർമ്മാണം വരെ അപാകത

കൊല്ലം ∙ ആറു വരിയായി വികസിപ്പിക്കുന്ന ദേശീയപാതയിൽ അപകടങ്ങൾ പതിയിരിക്കുന്നു. അനധികൃത പാർക്കിങ് മുതൽ നിർമാണത്തിലെ അപാകത വരെ അപകടങ്ങൾക്കു കാരണമാകുന്നു. ഉമയനല്ലൂർ ജംക്‌ഷനിലെ അടിപ്പാതയിൽ നിരന്തരം ഗതാഗതക്കുരുക്കും വാഹനങ്ങൾ തമ്മിൽ ഉരസുന്നതും പതിവാണ്. ഉമയനല്ലൂരിൽ അനുയോജ്യമായ സ്ഥലത്തല്ല അടിപ്പാത നിർമിച്ചത്. അടിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡിലേക്ക് കടക്കുന്നതിന് സർവീസ് റോഡിലെ ഒറ്റവരി ഗതാഗതം ലംഘിക്കേണ്ടിവരുന്നു. മറുവശത്ത് ഉമയനല്ലൂർ ക്ഷേത്രം റോഡിലേക്കു കടക്കുന്നതിനും ഇതേ അവസ്ഥയാണ്. ഇരുവശത്തയും സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കിന് ഇതു കാരണമാകുന്നു….

Read More

ചാലക്കുടിയിലെ ഭർതൃവീട്ടിൽ യുവതി പൊള്ളലേറ്റ് മരിച്ചനിലയിൽ

തൃശൂർ ∙ ചാലക്കുടി മേലൂരിൽ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. നഴ്സായ മിനുവിനെയാണ് (38) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അസുഖബാധിതനായ ഇളയ മകൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി മിനു ആശുപത്രിയിലെത്തിയിരുന്നു. ഭർതൃമാതാവിനെ ആശുപത്രിയിൽ നിർത്തിയശേഷം തിരികെ വീട്ടിലേക്ക് മടങ്ങിയെത്തിയതിനു പിന്നാലെയായിരുന്നു സംഭവം. വീടിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ചാലക്കുടി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും…

Read More

മേൽപാലത്തിൽനിന്നു കാർ താഴെ വീണു; ഗർഭിണിയടക്കം 5 പേർ‌ക്കു പരുക്ക്

ചേർത്തല (ആലപ്പുഴ) ∙ ചേർ‌ത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു. ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചു പേർ‌ക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 അടി ഉയരത്തിൽ നിന്നാണ് കാർ മറിഞ്ഞത്. കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഷാനി, നസ്രിൻ, വിഷ്ണുരാജ്, സതീഷ് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വിഷ്ണുരാജിന്റെയും സതീഷിന്റെയും പരുക്ക് ഗുരുതരമല്ല. അശ്വതി ഗർഭിണിയാണ്….

Read More

എൻജിൻ ഓയിൽ പെട്ടെന്ന് കുറഞ്ഞു,​ എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ തിരിച്ചിറക്കി;​ അടിയന്തര ലാൻഡിംഗ് 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ

കൊച്ചി: എൻജിൻ ഓയിൽ ക്രമാതീതമായി കുറഞ്ഞതിനെത്തുടർന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി. കഴിഞ്ഞ ഓഗ്സ്റ്റ് 31നാണ് സംഭവം നടന്നത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ബോയിംഗ് 737 വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ഇത്തരത്തിൽ ആശങ്കാജനകമായ സംഭവം ഉണ്ടായപ്പോൾ വിമാനം ഉടൻ തിരിച്ചിറക്കുക എന്ന പ്രോട്ടോക്കോളാണ് പാലിച്ചെതന്ന് എയർ ഇന്ത്യ എക്സ്‌പ്രസിന്റെ അധികൃത‍ർ വ്യക്തമാക്കി. ടേക്ക് ഓഫ് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറോളം കഴി‌ഞ്ഞ് വിമാനം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഒന്നാമത്തെ…

Read More

മലയാളികളെ ‘പറ്റിച്ച്’ ഹോട്ടലുടമകൾ:​ ചെലവ് 3000 രൂപയിൽ നിന്ന് 5000 രൂപയിലേക്ക്

കോഴിക്കോട്: ഭക്ഷണങ്ങൾക്ക് തോന്നിയ പോലെ വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന കോർപ്പറേഷന്റെ ഉറപ്പും പാഴായി. ഗ്യാസ് ക്ഷാമം കുറഞ്ഞു സിലിണ്ടർ കിട്ടാനും തുടങ്ങിയെങ്കിലും ഹോട്ടലിലെത്തിയാൽ പഴയ കണക്കു തന്നെയാണ്. ഒരു ചായയ്ക്കും കടിക്കും പോലും ഇപ്പോഴും വലിയ വില നൽകണം. ഗ്യാസ് ക്ഷാമത്തിന്റെ പേരിൽ ഉയർത്തിയ ഹോട്ടൽ ഭക്ഷണവില, ക്ഷാമം കുറഞ്ഞിട്ടും താഴേക്ക് ഇറങ്ങാത്തതാണ് ഉപഭോക്താക്കളെ വലക്കുന്നത്. ഹോട്ടലുകളിൽ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കുമെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ മേയർ വ്യക്തമാക്കിയിരുന്നെങ്കിലും കാര്യമായ പരിശോധനകളോ നടപടികളോ ഉണ്ടായിട്ടില്ല….

Read More

സംസാരം ലൈംഗികചുവയോടെ ; കൂടെ കിടന്നാല്‍ കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ; ജെഎന്‍യു പ്രൊഫസറുടെ പേരില്‍ പരാതി

ന്യൂഡല്‍ഹി: മാര്‍ക്ക് കൂടുതല്‍ ഇടാന്‍ ലൈംഗികപാരിതോഷികം ആവശ്യപ്പെട്ടെന്ന് ജെഎന്‍യു പ്രൊഫസര്‍ക്കെതിരേ പരാതി. അനുചിതമായ പെരുമാറ്റം, ലൈംഗികച്ചുവയോടെയുള്ള സംസാരം, ലൈംഗികാവശ്യം, വഴങ്ങിക്കൊടുക്കുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്യല്‍ എന്നിവ ആരോപിച്ച് 11 വിദ്യാര്‍ത്ഥികളാണ് സര്‍വകലാശാലയുടെ ഇന്റര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റിയെ സമീപിച്ചിരിക്കുന്നത്. വൈവ പരീക്ഷകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിനികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു വിദ്യാര്‍ത്ഥിനി തന്റെ അനുഭവം പങ്കുവെച്ചതിനെ തുടര്‍ന്നാണ് ആരോപണങ്ങള്‍ ശക്തമായത്. മെയ് മാസത്തില്‍ നടന്ന വൈവ പരീക്ഷകള്‍ക്ക് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാട്‌സാപ്പ് സംഭാഷണമാണ്…

Read More

ദുബായ് പൊലീസിൽ ഇനി എഐ റോബോട്ടുകളും; 36 ആർപിഎ റോബോട്ടുകളെ വിന്യസിച്ചു

ദുബായ് : വിവിധ ജോലികൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി എഐ റോബോട്ടുകളെ വിന്യസിച്ച് ദുബായ് പൊലീസ്. പൊലീസിങ്, പൊതുസേവന മേഖലകളിലായി 36 ആർപിഎ (റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ) റോബോട്ടുകളെയാണ് നിലവിൽ വിന്യസിച്ചിരിക്കുന്നതെന്ന് ദുബായ് പൊലീസ് അറിയിച്ചു. മനുഷ്യർ സാധാരണയായി നിർവഹിക്കുന്ന ആവർത്തന സ്വഭാവമുള്ള ജോലികൾ ഓട്ടോമേറ്റഡ് ബോട്ടുകൾ വഴി ചെയ്യുന്നതാണ് ആർപിഎ സംവിധാനം. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പതിവ് ജോലിഭാരം കുറയ്ക്കുന്നതിനും റോബോട്ടുകളുടെ വിന്യാസം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇതിലൂടെ പൊലീസ് സേനയ്ക്ക് കൂടുതൽ പ്രത്യേക ശ്രദ്ധ ആവശ്യമായ ജോലികളിൽ…

Read More

50 ശതമാനം വിലക്കുറവിൽ ഇനി മരുന്നുകൾ വാങ്ങാം, ചികിത്സാ ചെലവ് പകുതിയാക്കാം, ഒന്നരക്കോടിയുടെ പദ്ധതി

തിരുവനന്തപുരം: കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന അമൃത് ഫാർമസി പദ്ധതി നടപ്പാക്കാനൊരുങ്ങി നഗരസഭ. കേന്ദ്ര പൊതമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്‌കെയറുമായി സഹകരിച്ചുള്ള പദ്ധതിയിൽ വിപണി വിലയേക്കാൾ 50 ശതമാനം വരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കാനാണ് തീരുമാനം. സ്ഥിരമായി മരുന്നുകൾ വാങ്ങേണ്ടിവരുന്നവർക്ക് ചികിത്സാ ചെലവ് കുറയ്ക്കാൻ പദ്ധതി സഹായകരമാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ. ഗുണമേന്മയുള്ള മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇത് പ്രയോജനമാകും. നഗരസഭയുടെ പരിധിയിലെ എല്ലാ വാർഡുകളിലുള്ളവർക്കും പദ്ധതിയുടെ ഗുണം ലഭിക്കും….

Read More

മഴ കനിയുന്നില്ല, സംസ്ഥാനത്ത് ചൂട് കൂടുന്നു; പ്രത്യേക നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. കേരളത്തിൽ ഇന്ന് (07/09/2026) മുതൽ ഒമ്പതാം തീയതി (09/09/2026) വരെ മൂന്ന് മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലവർഷം ഈ മാസം കൂടി ലഭിക്കേണ്ടതാണെങ്കിലും മഴ മാറി നിൽക്കുകയാണ്. ചില ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുന്നെങ്കിലും ചൂടിന് ആശ്വാസമാകുന്നില്ല. സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് മഴ മുന്നറിയിപ്പും നൽകിയിട്ടില്ല….

Read More