കുഞ്ഞേ മാപ്പ്! കോയമ്പത്തൂർ സ്‌കൂളിൽ ബീഫ്-ജാതി അധിക്ഷേപത്തെ തുടർന്ന് 16 കാരൻ ജീവനൊടുക്കി
കോയമ്പത്തൂർ: ബീഫ് കഴിച്ചതിനെ തുടർന്നുണ്ടായ ജാതി അധിക്ഷേപം ഒരു കൗമാരക്കാരന്റെ ജീവനെടുക്കാൻ കാരണമായി. പഠനത്തിനും ജീവിതത്തിനും മാർഗദർശനം നൽകേണ്ട അധ്യാപകരും എന്തിനുമേതിനും കൂടെ നിൽക്കേണ്ട സഹപാഠികളുമാണ് അധിക്ഷേപത്തിന്റെ കൂരമ്പുകളെയ്തതെന്ന സത്യം കൂടി മനസ്സിലാക്കുമ്പോൾ ആ 16 കാരനോട് നിർദയ സമൂഹം മാപ്പുപറയേണ്ടതല്ലേ?