ഒരേക്കർ നെൽപ്പാടത്ത് ഏഴ് മിനിറ്റിൽ വിത; തൃശൂരിൽ ഡ്രോൺ കൃഷിവിപ്ലവം

തൃശൂർ: കൂടുതൽ തൊഴിലാളികളുടെ അധ്വാനമില്ലാതെ, ചെളിയിൽ ഇറങ്ങാതെ, വെറും ഏഴ് മിനിറ്റിനുള്ളിൽ ഒരേക്കർ പാടത്ത് നെൽവിത്ത് വിതയ്ക്കാം. ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ വേഗത്തിലുള്ള വിത തൃശൂർ പുല്ലഴി കോൾപ്പാടത്താണ് ശ്രദ്ധ നേടുന്നത്.  വാടാനപ്പിള്ളി സ്വദേശി റഹീദ് ഉസ്മാൻ എത്തിച്ച കാർഷിക ഡ്രോണാണ് കൃഷിയിടത്തിൽ പുതിയ സാധ്യത തുറക്കുന്നത്. പുല്ലഴി കോൾപ്പാടത്ത് ഡ്രോണിന്റെ വേഗപ്പറക്കൽ കോയമ്പത്തൂരിൽനിന്ന് എത്തിച്ച ഡ്രോൺ ഉപയോഗിച്ചാണ് പുല്ലഴി കോൾപ്പാടത്ത് നെൽവിത്ത് വിതച്ചത്. 20 കിലോ ശേഷിയുള്ള ടാങ്കിൽ രണ്ടുതവണ നെൽവിത്ത് നിറച്ചാണ് ഒരേക്കറിലെ…

Read More

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഒൻപത് ജില്ലകളിൽ ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ്. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. നാല് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും നി‍ർദേശമുണ്ട്.കാലാവസ്ഥ കാരണം ഉണ്ടായ സാങ്കേതിക തടസ്സങ്ങളാൽ കാലിക്കറ്റ്‌ സർവകലാശാല ഇന്ന് നടത്താൻ…

Read More

ഭാര്യയെ കസേരയിൽ കെട്ടിയിട്ട്ഫുട്‌ബോൾ മത്സരം കാണൽ-ഭർത്താവ് അറസ്റ്റിൽ

വാഷിംഗ്‌ടൺ: ഫുട്ബോൾ മത്സരം തടസപ്പെടാതിരിക്കാൻ ഭാര്യയെ കസേരയിൽ കെട്ടിയിട്ട ഭർത്താവ് അറസ്റ്റിൽ. യുഎസിലെ വിർജീനിയയിലുള്ള റിച്ച്മണ്ടിലാണ് സംഭവം. 65കാരനായ ടെറി വാർഡിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌ത്. ഇയാൾക്കെതിരെ പൊലീസ് തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒക്ടോബർ 11നാണ് കേസിനാസ്‌പദമായ സംഭവം. കുടുംബവഴക്ക് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ടെറിയുടെ വീട്ടിൽ പൊലീസ് എത്തുകയായിരുന്നു.   വീട്ടിലെത്തിയ പൊലീസുകാർ സ്ത്രീയുടെ കൈകളിൽ പാടുകളും ടേപ്പിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഭാര്യയെ കസേരയിൽ കെട്ടിയിട്ട് ബേസ്‌മെന്റിൽ ഇരുത്തിയെന്ന് ടെറി തന്നെ പൊലീസിനോട് സമ്മതിച്ചുവെന്നാണ്…

Read More

പ്രിയദർശിനി ,​ ഇതുവരെ യാത്ര ചെയ്തത് 16 കോടിയിലേറെ വനിതാ യാത്രക്കാർ

കോഴിക്കോട്: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയിലൂടെ കെ.എസ്.ആർ.ടി.സി. ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ 101 ശതമാനം വർദ്ധനവ്. പദ്ധതി ആരംഭിച്ച് 115 ദിവസം പിന്നിട്ടപ്പോൾ 15.99 കോടിയിലേറെ വനിതാ, ട്രാൻസ്ജെൻഡർ യാത്രക്കാരാണ് സംസ്ഥാനത്തുടനീളം യാത്ര ചെയ്തത്. കോഴിക്കോട് ജില്ലയിൽ 81,44,631 പേർ യാത്രചെയ്തു. ഇതിലൂടെ 21,69,39,341 കോടി രൂപ വരുമാനമുണ്ടായി. മൂന്ന് പുതിയ ബസുകൾ യാത്രയ്ക്കായി ജില്ലയിൽ അനുവദിക്കുകയും ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളിലും വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ട്. കോഴിക്കോട്…

Read More

കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകി; പൂന്താനം കുടുംബാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

മേലാറ്റൂർ: പനിക്ക് ചികിത്സ തേടിയെത്തിയ 39കാരന് കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് നൽകിയതായി പരാതി. പൂന്താനം സർക്കാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കീഴാറ്റൂർ കൊണ്ടിപറമ്പ് സ്വദേശിക്കാണ് കാലാവധി കഴിഞ്ഞ സിപ്രോഫ്ലോക്സാസിൻ നൽകിയത്.

Read More

ലൈസൻസ് വിവരങ്ങൾ മാറ്റാൻ ഇനി പണം നൽകേണ്ടിവരില്ല? പുതിയ ചട്ടങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനും വിലാസം മാറ്റുന്നതിനുമുള്ള നടപടികൾ എളുപ്പത്തിലാക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ലൈസൻസിലെ പേര് അടക്കമുള്ള വിവരങ്ങൾ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കാനും വിലാസം മാറ്റുന്നതിനും 30 ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ അംഗീകാരം ലഭിച്ചതായി കണക്കാക്കാനും നിർദേശമുണ്ട്. 1989ലെ കേന്ദ്ര മോട്ടാേർ വാഹനവകുപ്പ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദ്ദേശങ്ങൾ. ഇതുസംബന്ധിച്ച് കരട് ഭേദഗതികൾ കേന്ദ്ര റോഡ് ഗതാഗത , ദേശീയ പാത മന്ത്രാലായം പ്രസിദ്ധീകരിച്ചു. നിലവിൽ…

Read More

നിർദ്ദയം, മൃഗീയം! 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ക്രൂരതയ്ക്കിടെ പെൺകുട്ടി പ്രസവിച്ചു; നവജാതശിശു മരിച്ചു!

ദൗസ: രാജസ്ഥാനിലെ ദൗസ ജില്ലയിൽ പ്രസവവേദനയിലായിരുന്ന 16 വയസ്സുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അക്രമത്തിനിടെ പെൺകുട്ടി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പെൺകുട്ടിയെ നിലവിൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

ആർട്സ്, സയൻസ്, കോമേഴ്സ് വിദ്യാർഥികൾക്ക് 6 മാസത്തെ അപ്രന്റീസ്ഷിപ്പ്; സ്റ്റൈപ്പൻഡും

സംസ്ഥാനത്ത് കേന്ദ്ര സർക്കാരിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം (AEDP) നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ അറിയിച്ചു. നിലവിലെ അധ്യയന വർഷം മുതൽ പദ്ധതി ആരംഭിക്കും.

Read More

കേന്ദ്രത്തിന്റെ പുതിയ തീരുമാനം,​ കേരളത്തിലടക്കം മൂന്നുലക്ഷം തൊഴിലവസരങ്ങൾ: ‘ക്രൂസ് ഭാരത് മിഷൻ’ അടുത്ത ഏപ്രിലിൽ

കൊച്ചി: മുംബയ്, കൊച്ചി തുറമുഖങ്ങളിൽ ഒതുങ്ങിയിരുന്ന രാജ്യാന്തര കപ്പൽ ടൂറിസത്തെ വിഴിഞ്ഞമടക്കം 10 തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വാഗ്ദാനം. കേന്ദ്രത്തിന്റെ ജല ടൂറിസം പദ്ധതിയായ 'ക്രൂസ് ഭാരത് മിഷൻ" അടുത്ത ഏപ്രിലിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതോടെയാണിത്. 2029ൽ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോഴേക്കും ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഗോവ, ചെന്നൈ, ന്യൂ മംഗലാപുരം തുറമുഖങ്ങളും ശൃംഖലയിൽ ഉൾപ്പെട്ടു. വിഴിഞ്ഞം ക്രൂസ് ടെർമിനലിനായി മിഷൻ സമുദ്ര‌യിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും പദ്ധതി സമർപ്പിച്ചിട്ടുണ്ട്….

Read More

ജാഗ്രത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളിലും നാളെ ഒമ്പതിടത്തും ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസവും കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് നാല് ജില്ലകളിലും നാളെ ഒമ്പത് ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Read More