കൊച്ചിയിൽ ഡാൻസാഫ് സംഘത്തെ കാറിടിച്ചുവീഴ്ത്തി; സംഭവം പരിശോധന നടക്കുന്നതു കണ്ട് വെട്ടിച്ചുപോകാൻ ശ്രമിക്കുമ്പോൾ

കൊച്ചി: എളമക്കര പൊലീസ് സ്റ്റേഷനു സമീപം ഡാൻസാഫ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസുകാരെ കാറിടിച്ചു വീഴ്ത്തി. സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കുപറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Read More

വന്യജീവി ആക്രമണം: കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ

തിരുവനന്തപുരം: വനാതിർത്തിയിലെ കർഷകർക്ക് ആശ്വാസമായി വന്യജീവി ആക്രമണത്തെ തുടർന്നുള്ള കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ. പത്ത് വർഷത്തിന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകൾ പരിഷ്കരിച്ച് ഉത്തരവിറക്കിയത്.ഇതിന് മുമ്പ് 2015 ലായിരുന്നു പരിഷ്കരണം നടന്നത്. കാർഷിക വിളകൾക്കും ഇനി മുതൽ നഷ്ടപരിഹാരം അനുവദിക്കും. തേങ്ങയ്ക്ക് ഒന്നിന് 15 രൂപ നിരക്കിലും, കൊക്കോയ്ക്ക് കിലോയ്ക്ക് 30 രൂപ നിരക്കിലും നഷ്ടപരിഹാരം അനുവദിക്കും. വന്യ ജീവി ആക്രമണം വ്യാപകമായ സാഹചര്യത്തിലാണ് വനം വകുപ്പ് ഇടപെടൽ.

Read More

വീട്ടുസാധനങ്ങൾക്കൊപ്പം ലോട്ടറി ടിക്കറ്റും വാങ്ങി, കൂലിപ്പണിക്കാരന്റെ കുടുംബത്തിന് ഒരുകോടി രൂപ സമ്മാനം

ജലന്ധർ : അപ്രതീക്ഷിതമായി വാങ്ങിയ ലോട്ടറി ടിക്കറ്റ് കൂലിപ്പണിക്കാരന്റെ കുടുംബത്തിന് നേടിക്കൊടുത്തത് ഒരു കോടി രൂപ. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ കോട്‌കപുരയിലെ കുടുംബത്തിനാണ് ഒരു കോടി രൂപയുടെ ലോട്ടറി അടിച്ചത്. കൂലിപ്പണിക്കാരിന്റെ ഭാര്യ ബിമലാദേവിയാണ് ഈ ഭാഗ്യശാലി. സാധനങ്ങൾ വാങ്ങാനായി റെയിൽവേ റോഡിലെത്തിയതായിരുന്നു അവർ. തൊട്ടടുത്ത് ലോട്ടറിക്കട കണ്ടപ്പോഴാണ് ഒരു ടിക്കറ്റ് വാങ്ങിയാലോ എന്ന് ബിമലയ്ക്ക് തോന്നിയത്. തുടർന്ന് സ്റ്റാർ ലോട്ടറി സ്റ്റാളിൽ നിന്ന് സിക്കിം സർക്കാരിന്റെ ഏഴ് രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങി. അടുത്ത ദിവസം…

Read More

സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ പി സഹദേവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Read More

പോളണ്ടിൽ മലയാളികൾ നിർമിച്ച പാനീയം; ‘അടിപൊളി’ ഉടൻ ഇന്ത്യയിൽ എത്തുന്നു

വാർസോ: പോളണ്ടിൽ മലയാളികൾ നിർമിച്ച ഹൈഡ്രേഷൻ പാനീയമായ 'അടിപൊളി' ഇന്ത്യയിലേയ്ക്ക് എത്തുന്നു. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരു, സർഗീവ് സുകുമാരൻ എന്നിവർ ചേർന്ന് ഹെഗ്‌സകൻ സ്‌പിരിറ്റ്‌സ് ഇന്റർനാഷണൽ എന്ന സ്റ്റാർട്ടപ്പിന് കീഴിൽ തുടക്കമിട്ട 'മലയാളി' എന്ന ബ്രാൻഡ് 2026ൽ പുറത്തിറക്കിയ ആൽക്കഹോൾ രഹിത പാനീയമാണ് 'അടിപൊളി'. 2027 ജനുവരി മുതൽ പാനീയം ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യാ സന്ദർശനം നടത്തുന്ന പോളിഷ് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്‌കിനൊപ്പമെത്തിയ ബിസിനസ് സംഘത്തിലെ ഏക മലയാളിയാണ് ചന്ദ്രമോഹൻ. ചെന്നൈ കേന്ദ്രമായ കമ്പനിയുടെ…

Read More

എറണാകുളത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് അയൽവാസി: പ്രതി കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികളെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഉതുപ്പ്, അന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ജോസിനെ പൊലീസ് അറസ്റ്റുചെയ്തു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. വൃദ്ധദമ്പതികളുടെ വീട്ടിൽനിന്ന് കൃഷിക്ക് മരുന്ന് തളിക്കുന്ന ഒരു ഉപകരണം നഷ്ടപ്പെട്ടിരുന്നു. ഇത് പ്രതിയായ ജോസ് എടുത്തുകൊണ്ടുപോയെന്നായിരുന്നു ഉതുപ്പ് കരുതിയത്. തുടർന്ന് ഉതുപ്പ് ജോസിനെ ചോദ്യംചെയ്തു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ ജോസ് കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഉതുപ്പിനെയും അന്നമ്മയെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്….

Read More

‘എനിക്ക് ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ല, ഉപ്പ് തിന്നവർ വെള്ളം കുടിക്കും’; വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പിപി ദിവ്യ

കണ്ണൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷയുമായി പിപി ദിവ്യ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും എനിക്ക് ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ലെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങൾക്കില്ല. സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ എന്നും ദിവ്യ ചോദിച്ചു. 'കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക…

Read More

ഓംപ്രകാശ് മാഥൂര്‍ കേരളാഗവര്‍ണറായി ചുമതലയേറ്റു ; ചടങ്ങില്‍ നിന്നും വിട്ടുനിന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥുര്‍ ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് പിന്നാലെ കേരളത്തിന്റെ 29 ാമത്തെ ഗവര്‍ണറായിട്ടാണ് സ്ഥാനമേറ്റത്. കേരളാമുഖ്യമന്ത്രി വി.ഡി. സതീശന്‍ അടക്കമുള്ള മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് 12.30 യോടെയാണ് സ്ഥാനമേറ്റത്. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രതിപക്ഷം പങ്കെടുക്കാതെ വിട്ടുനിന്നു.

Read More

ലീഗ് എല്‍ഡിഎഫിന് പിന്തുണ നല്‍കി ; ആനക്കര പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി

പാലക്കാട്: മുസ്‌ളീംലീഗ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതിനെ തുടര്‍ന്ന് പാലക്കാട് ആനക്കര പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്തിലെ താല്‍ക്കാലിക നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് എല്‍ഡിഎഫ് രംഗത്ത് വന്നതിന് പിന്നാലെ മുസ്‌ളീംലീഗ് പിന്തുണച്ചതോടെ അവിശ്വാസം പാസ്സായി.

Read More

കോഴിക്കോട് നാലുമാസം പ്രായമുള്ള കുത്തിന്റെ മരണം; കൊലപാതകമെന്ന് പൊലീസ്, മാതാപിതാക്കൾ പിടിയിൽ

കോഴിക്കോട്: പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയിൽ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ്…

Read More