കോഴിക്കോട് നാലുമാസം പ്രായമുള്ള കുത്തിന്റെ മരണം; കൊലപാതകമെന്ന് പൊലീസ്, മാതാപിതാക്കൾ പിടിയിൽ
കോഴിക്കോട്: പെരുവയൽ കുറ്റിക്കാട്ടൂരിൽ നാലുമാസം പ്രായമുള്ള കുത്തിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയിൽ അച്ഛൻ കുഞ്ഞിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛനും അമ്മയും പൊലീസിന്റെ പിടിയിലായി. കുറ്റിക്കാട്ടൂർ വയൽക്കര സ്വദേശിയായ ഷിജിൻ, ഭാര്യ അഞ്ജന എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നാം തീയതിയാണ് കൊലപാതകം നടന്നത്. സ്ഥിരം മദ്യപാനിയായ ഷിജിൻ സംഭവ ദിവസവും മദ്യപിച്ചാണ് വീട്ടിലെത്തിയത്. രാത്രിയിൽ കുഞ്ഞ് ഉറക്കെ കരഞ്ഞത് ഇഷ്ടപ്പെടാതിരുന്ന പ്രതി മദ്യലഹരിയിൽ കുഞ്ഞിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ്…