ആക്രമണം ഒഴിവാക്കാൻ ഒരുവഴിയുമില്ല; എഐ നിയന്ത്രിത മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ, വിക്ഷേപണം നിരീക്ഷിച്ച് കിം

പ്യോങ്യാങ്: എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ. ഇന്നലെ നടന്ന വിക്ഷേപണത്തിന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നേരിട്ട് നേതൃത്വം നൽകി. മകൾ കിം ജു ഏയ്ക്കൊപ്പമാണ് കിം പരീക്ഷണം നിരീക്ഷിച്ചതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക മാദ്ധ്യമമായ കെ.സി.എൻ.എ. റിപ്പോർട്ട് ചെയ്തു. കൃത്രിമ ബുദ്ധിയുടെ സഹായത്തോടെ മിസൈലിന് താഴ്ന്ന പ്രതലത്തിൽ സഞ്ചരിക്കുമ്പോൾ മിസൈലിന് അവയുടെ പാത മാറ്റാൻ കഴിയുമെന്ന് കിമ്മിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞു. അതിനാൽ ആക്രമണം ഒഴിവാക്കുക ഏറെ ബുദ്ധിമുട്ടായിരിക്കുമെന്നും അവർ…

Read More

ഉക്രൈനിലെ ഇന്ത്യൻ ഫാർമ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; പ്രധാന കെട്ടിടം പൂർണ്ണമായും തകർന്നു, ഒരാൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഉക്രൈനിൽ ഇന്ത്യയുടെ കുസും ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൂറ്റൻ ഫാർമസ്യൂട്ടിക്കൽ നിർമ്മാണ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമിയിലുള്ള ഫാർമ പ്ലാന്റിന്റെ പ്രധാന കെട്ടിടം പൂർണ്ണമായും തകർന്നു. മരിച്ചവരുടെ എണ്ണത്തിലും പരിക്കേറ്റവരുടെ എണ്ണത്തിലും മാറ്റമുണ്ടായേക്കാമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ കുറഞ്ഞത് 400 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഡ്രോണുകൾ പതിച്ച സ്ഥലത്തുനിന്ന് വൻതോതിൽ പുക ഉയർന്നുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ മരുന്നുകൾ ഉക്രൈനിലേക്ക് കയറ്റുമതി ചെയ്യുന്ന…

Read More

‘ലോകത്തിന്റെ മുഴുവൻ ഹീറോ’: സ്മിത് മച്ചാറിനെ ഇസ്രയേൽ സ്വാതന്ത്ര്യദിനത്തിൽ ആദരിക്കാൻ നെതന്യാഹു, ക്യാപ്റ്റന് ക്ഷണം

ടെൽ അവീവ്: ഫ്ലൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനെ ചെറുത്ത് തോൽപ്പിച്ച സ്മിത് മച്ചാറിനെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദരിക്കാൻ ഇസ്രയേൽ. 174 യാത്രക്കാരുടെ ഇന്ത്യൻ പൈലറ്ര് ക്യാപ്റ്രൻ സ്മിത് മച്ചാറിനെ 'ലോകത്തിന്റെ മുഴുവൻ ഹീറോ' എന്ന് വിശേഷിപ്പിച്ച നെതന്യാഹു അടുത്തവർഷം നടക്കുന്ന ഇസ്രയേൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു. സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച നെതന്യാഹു സ്വാതന്ത്ര്യദിന ചടങ്ങിൽ സ്മിത് ദീപം തെളിയിക്കണമെന്നും ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തിൽ നൽകുന്ന ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് ദീപം തെളിയിക്കൽ. ഈ…

Read More

ഫ്ലൈദുബായ് സഹപൈലറ്റിനെ മോചിപ്പിക്കാൻ ജീവനക്കാർ ശ്രമിച്ചു? പൊലീസിനു മാത്രമേ കൈമാറൂ എന്ന് യാത്രക്കാർ പറഞ്ഞു

ദുബായ്: അട്ടിമറി ശ്രമം നടന്ന ഫ്ലൈദുബായ് വിമാനത്തിലെ ക്രൂ അംഗങ്ങൾ അക്രമകാരിയായ സഹ പൈലറ്റ് ഹമാം അൽ-ഹമ്മാമിയെ സഹായിക്കാൻ ശ്രമിച്ചോ? വിമാന യാത്രക്കാർ നൽകിയ അഭിമുഖങ്ങളാണ് സംശയത്തിനു കാരണമാകുന്നത്. ഭീകരാക്രമണത്തിന് മുതിർന്ന പ്രതിയെ കെട്ടഴിച്ചു വിടാനാണ് ഫ്ലൈ ദുബായ് ജീവനക്കാർ ആവശ്യപ്പെട്ടതെന്ന് ഇയാളെ കീഴടക്കാൻ സഹായിച്ച രണ്ട് യാത്രക്കാർ ദി ന്യൂയോർക്ക് പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു." തീവ്രവാദിയെ സ്വതന്ത്രനാക്കാൻ അവർ ഞങ്ങളോട് ആവശ്യപ്പെടുകയായിരുന്നു – എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞങ്ങൾക്ക് മനസ്സിലായില്ല," ഹമാം അൽ-ഹമ്മാമിയെ…

Read More

റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ

കീവ് : റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായകമായ ഇടപെടൽ ഉണ്ടായെന്ന് വെളിപ്പെടുത്തി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. വെടിനിറുത്തലിന് ഇന്ത്യയടക്കം നാലു രാജ്യങ്ങൾ സമാധാന പദ്ധതികൾ നിർദ്ദേശിച്ചിരുന്നുവെന്നും ഇതിൽ ഇന്ത്യയുടെ നിർദ്ദേശമായരുന്നു ഏറ്റവും സമഗ്രം എന്നും വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. തുർക്കി,​ ഈജിപ്റ്റ്,​ യു.എസ് എന്നിവരാണ് നിർദ്ദേശം സമർപ്പിച്ച മറ്റ് മൂന്നുരാജ്യങ്ങൾ. ആദ്യമായാണ് ഇന്ത്യ സമാധാന ശ്രമങ്ങളിൽ സജീവമായ മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായി വെടിനിർത്തലിലെത്താൻ യുക്രെയ്ൻ തയ്യാറാണെന്നും സിബിഹ…

Read More

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം ഭീകരാക്രമണ ശ്രമമാണെന്ന് സ്ഥിരീകരിച്ച് യുഎഇ. വിമാനം തട്ടിയെടുക്കാൻ വേണ്ടിയാണ് ശ്രമിച്ചതെന്നും മുഴുവൻ വിവരങ്ങളും ഉടൻ നൽകുമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രോസിക്യൂട്ടർ ജനറൽ വ്യക്തമാക്കി. സംഭവത്തിന്റെ സാഹചര്യങ്ങൾ,​ അതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ,​ ബന്ധപ്പെട്ട കണ്ണികൾ എന്നിവ കണ്ടെത്തുന്നതിനൊപ്പം ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ സ്വദേശിയായ ഹമാം അൽഹമാമി ആണെന്ന റോയിട്ടേഴ്സ് റിപ്പോർട്ടിൽ യുഎഇ അധികൃതർ…

Read More

ഫ്ലൈ ദുബായ് കോ-പൈലറ്റ് ‘ക്രാഷ് ആക്സ്’ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ചു; വിമാനം പിടിച്ചെടുക്കാൻ ശ്രമം; ‘ഭീകരാക്രമണം’ എന്ന് യുഎഇ

ദുബായ്: ഇസ്രായേലിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിനുള്ളിൽ നടന്നത് ഭീകരാക്രമണമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു‌എ‌ഇ). കോക്പിറ്റിലുണ്ടായിരുന്ന എമർജൻസി‘ക്രാഷ് ആക്സ്’ ഉപയോഗിച്ചാണ് ഒമാനി സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ ഫസ്റ്റ് ഓഫീസർ (കോ-പൈലറ്റ്) ക്യാപ്റ്റനെ ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തതായി യുഎഇ അറിയിച്ചു. കോക്പിറ്റിനുള്ളിൽ നടന്ന ഈ ഏറ്റുമുട്ടലിനെക്കുറിച്ച് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വിശദമായ ഔദ്യോഗിക വിവരണം നൽകിയ യുഎ ഇ അറ്റോർണി ജനറൽ, സംഭവത്തെ ഒരു 'ഭീകരാക്രമണം'…

Read More

ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് പതാകയേന്തിയ ടാങ്കറിന് നേരെ ആക്രമണം: അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ വച്ച് കുവൈറ്റ് പതാകയേന്തിയ ടാങ്കറിന് നേരെ മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ മിഷൻ ശനിയാഴ്ച അറിയിച്ചു. എം.ടി കാസിമ III കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായും എല്ലാവരെയും സുരക്ഷിതമായി കരയിലേക്ക് മാറ്റിയതായും എക്സിലെ ഒരു പോസ്റ്റിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ നൽകിയ തുടർച്ചയായ പിന്തുണയ്ക്കും സഹായത്തിനും എംബസി ഒമാൻ അധികൃതർക്ക് നന്ദി അറിയിച്ചു."ഹോർമുസ് കടലിടുക്കിൽ വച്ച് പ്രൊജക്റ്റൈൽ പതിച്ച കുവൈറ്റ് പതാകയേന്തിയ എം.ടി കാസിമ…

Read More

സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലിചെയ്താൽ ദൈവഭയമുള്ള സ്ത്രീകൾ “നശിച്ചുപോകാൻ” സാധ്യത; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ പോസ്റ്റ്

വാഷിംഗ്ടൺ: ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ ഒമാനി കോ-പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ, സ്ത്രീകൾ, മതം, സ്ത്രീപുരുഷന്മാർ ഒരുമിച്ച് ജോലി ചെയ്യുന്ന തൊഴിലിടങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്നു. വിവാഹശേഷം നിഖാബ് ധരിക്കാനും ജോലി ഉപേക്ഷിക്കാനും തയ്യാറുള്ള ഒരു പെൺകുട്ടിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് അൽ ഹമ്മാമി വിവരിച്ചിരുന്നതായി വിഷയവുമായി ബന്ധപ്പെട്ട നിരവധി ഉറവിടങ്ങളെ ഉദ്ധരിച്ച്…

Read More

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. സൗദിയിലെ തായിഫ്-റാനിയ റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്‌സിമോൾ മാത്യു (36), കുറുമല്ലൂർ സ്വദേശി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്‌മി, ഹെപ്‌സിബ, വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരൻ എന്നിവരാണ് മരിച്ചത്. തായിഫ് ഗവർണേറ്റിലെ അൽ ഗാഫ, അൽ അവെയ്ല ക്ളിനിക്കുകളിൽ ജോലി ചെയ്യുകയായിരുന്ന ഇവർ അവധിദിനത്തിൽ…

Read More