ഭാര്യമാരെ തല്ലണം, സ്വവർഗാനുരാഗികളെ കൊല്ലണം: ഉസ്താദിന്റെ പ്രഭാഷണത്തിൽ ലണ്ടനിലെ പള്ളി അന്വേഷണം നേരിടുന്നു
ലണ്ടൻ: ലണ്ടനിലെ ഒരു ചാരിറ്റി പദവിയുള്ള മുസ്ലിം പള്ളി, ഭർത്താക്കന്മാർ ഭാര്യമാരെ തല്ലാൻ പ്രോത്സാഹിപ്പിക്കുന്നതും സ്വവർഗ്ഗാനുരാഗികളുടെ വധശിക്ഷയെ ന്യായീകരിക്കുന്നതുമായ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് അന്വേഷണം നേരിടുന്നു. ഇസ്ലാമിലെ 'വലിയ പാപങ്ങൾ' ഉൾക്കൊള്ളുന്ന 'മൻതുമാത്തു അൽ-കബാഇർ' എന്ന കവിതയെ അടിസ്ഥാനമാക്കി ഉസ്താദ് യാസിൻ മുൻയേ നടത്തിയ പ്രഭാഷണ പരമ്പരയിലാണ് ഇത്തരം തീവ്രമായ വീക്ഷണങ്ങളുള്ളത്. അദ്ദേഹം അവയിലൊന്ന് ഇങ്ങനെ നിർവചിക്കുന്നു: 'ഭർത്താവിനെ അനുസരിക്കാതിരിക്കുക, അദ്ദേഹത്തിന്റെ അനുവാദമില്ലാതെ വീടുവിട്ടുപോകുക, കിടപ്പറയിലേക്ക് വിളിക്കുമ്പോൾ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിന് വിളിക്കുമ്പോൾ യാതൊരു ഒഴിവുകഴിവുമില്ലാതെ 'ഇല്ല' എന്ന്…