‘എന്‍എസ്എസല്ല മക്കൾ സർവീസ് സൊസൈറ്റിയാക്കേണ്ട അവസ്ഥ’; സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ രൂക്ഷ വിമർശനം
പത്തനംതിട്ട: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസിന്റെ പേര് മക്കൾ സർവീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്ന് ഗണേഷ് കുമാർ പരിഹസിച്ചു. എൻഎസ്എസ് നിലനിൽക്കുന്നത് സുകുമാരൻ നായരുടെ മക്കൾക്കും ബന്ധുക്കൾക്കും വേണ്ടിയാണെന്നും അദ്ദേഹം ആരോപിച്ചു. വണ്ടൻമേട് എൻഎസ്എസ് യൂണിയൻ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം. സുകുമാരൻ നായരുടെ മകളെ എൻഎസ്എസിന് കീഴിലുള്ള കോളജുകളുടെ ചുമതല ഏൽപ്പിച്ചതിനെതിരെയും ഗണേഷ് കുമാർ…