മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമം ചുമത്താൻ ഡിജിപി അനുമതി തേടി

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ ഡിജിപി സർക്കാരിന്റെ അനുമതി തേടി. എസ്‌ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും പ്രതികളാണ്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ ചിലരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും. ടെൻഡർ നടപടികൾ പാലിക്കാതെ സ്പോൺസറെ കണ്ടെത്തിയതും മത്സരത്തിനായി വിദേശയാത്ര നടത്തിയതുമടക്കം ക്രമക്കേടുകൾ നടന്നതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ അഴിമതി…

Read More

വൻവീഴ്ച്ചയായ സംസ്ഥാന സ്‌കൂൾ കായികമേള; സംഘാടക സമിതി യോഗം ഒരു തവണ പോലും ചേര്‍ന്നില്ല

തൃശ്ശൂർ : തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് സംഘാടനത്തില്‍ ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. തൃശ്ശൂര്‍ എംഎല്‍എ ചെയര്‍മാനായ സംഘാടകസമിതിയുടെ പ്രവര്‍ത്തനം പേപ്പറില്‍ മാത്രം ഒതുങ്ങുകയായിരുന്നു.സംഘാടക സമിതി ചെയര്‍മാനായ എംഎല്‍എ രാജന്‍ ജെ പല്ലനും സമിതി അംഗമായ മേയര്‍ക്കും ലഭിച്ചത് ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ്. തൃശ്ശൂര്‍ എംപി സുരേഷ് ഗോപി യുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികള്‍ രൂപീകരിക്കുക മാത്രമാണ് ചെയ്തത്. ഡിഇഒ അടക്കം ഈ വിഷയം ഗൗരവമായി കണ്ടില്ലെന്നതും…

Read More

ഹോപ്പ് തിളങ്ങി, വിൻഡീസിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി

മൊഹാലി: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്റ് ഷ്ടത്തിൽ 351 റൺസ് നേടി. മറുപടിക്കിറങ്ങിയ വിൻഡീസ് 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയത്തിലെത്തി. (325/5). പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്ടൻ ഷായ് ഹോപ്പാണ് (പുറത്താകാതെ 162) വിൻഡീസിന്റെ വിജയശില്പി. ഇന്ത്യക്കായി കെ.എൽ രാഹുലും (129) സെഞ്ച്വറി നേടി. ക്യാപ്റ്റൻ ഷായ് ഹോപിന്റെ…

Read More

മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; അഴിമതി നിരോധന വകുപ്പ് ചുമത്തി അന്വേഷിക്കാൻ ശുപാർശ

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ചു. സംഭവത്തിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം നടത്തണമെന്നാണ് എസ്ഐടി ശുപാർശ. പ്രത്യേകം കേസെടുക്കണമോയെന്ന കാര്യത്തിൽ ഡിജിപി തീരുമാനമെടുക്കും. മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങളാണെന്നും വിദേശയാത്രയിലൂടെ സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യക്തിഗത സ്റ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടേറിയറ്റ് മാനുവലിന് വിരുദ്ധമായിരുന്നെന്നും ബ്രോഡ്കാസ്റ്റ് കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു….

Read More

ഇന്ത്യയെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബ്രസീൽ; സാമുവൽ ലിനോയ്ക്ക് ഇരട്ട ഗോൾ

കൊൽക്കത്ത: രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിനെ നേരിട്ട ഇന്ത്യൻ ടീമിന് തോൽവി. നാല് ഗോളുകൾക്കാണ് ബ്രസീൽ വിജയം സ്വന്തമാക്കിയത്. സാമുവൽ ലിനോ ബ്രസീലിനായി ഇരട്ടഗോളുകൾ നേടി. എസ്റ്റാവോ വില്ലിയനും പെഡ്രോയും ഓരോ ഗോളുകൾ വീതം നേടി. വിനീഷ്യസ് ജൂനിയറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ബ്രസീൽ ടീം തുടക്കം മുതൽ മേൽക്കൈ നേടിയിരുന്നു. എങ്കിലും 28ാം മിനിറ്റ് വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ആതിഥേയരായ ഇന്ത്യയിൽ നിന്ന് ഇത്തരമൊരു പ്രകടനം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. മത്സരത്തിന്റെ ആദ്യ…

Read More

ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; ചരിത്ര നേട്ടത്തിനൊപ്പം ഒളിമ്പിക്സ് യോഗ്യതയും

നഗോയ: 2026 ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി ഫൈനലിൽ മലേഷ്യയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണനേട്ടം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഇതോടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ കിരീടം നിലനിർത്തി. 2023ലെ ഏഷ്യൻ ഗെയിംസ് സ്വർണ ജേതാക്കളാണ് ഇന്ത്യ. 2028ലെ ലോസാഞ്ചലസ് ഓളിമ്പിക്സിലേക്കും ഇന്ത്യൻ ടീം യോഗ്യത നേടി. പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ അഞ്ചാം സ്വർണം കൂടിയാണിത്. ഹർമൻപ്രീത് സിംഗ് (11') (57'), ജുഗ്രാജ് സിംഗ് (23'), ഹാർദിക് സിംഗ് (42'), ശിലാനന്ദ് ലക്ര (54'), എന്നിവരാണ്…

Read More

ഗുസ്തിയിൽ ഉത്തരകൊറിയയെ വീഴ്ത്തി ഇന്ത്യ; അമൻ സെഹ്റാവത്തിലൂടെ 20-ാം സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യക്ക് സ്വർണനേട്ടം. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 20 ആയി. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ അമൻ സെഹ്റാവത്താണ് സ്വർണം നേടിയത്. ഫൈനലിൽ ഉത്തരകൊറിയയുടെ ഹാൻ ചോങ് സോങ്ങിനെ 11-7ന് തോൽപ്പിച്ചാണ് അമൻ കിരീടം സ്വന്തമാക്കിയത്. ആദ്യ ഘട്ടത്തിൽ തന്നെ അമൻ മത്സരത്തിൽ വ്യക്തമായ നിയന്ത്രണം നേടി. ആദ്യ പീരിയഡ് അവസാനിക്കുമ്പോൾ 4-1ന് മുന്നിലായിരുന്നു ഇന്ത്യൻ താരം. എന്നാൽ പിന്നീട് ഹാൻ ചോങ് സോങ് ശക്തമായി തിരിച്ചെത്തി….

Read More

അഭിഷേക് തുടങ്ങി, തിലക് തീർത്തു; ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യയ്ക്ക് സ്വർണം

നിസ്ഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണമെഡൽ നിലനിർത്തി. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 പന്തിൽ നിന്ന് ഓപ്പണർ അഭിഷേക് ശർമ നേടിയ തകർപ്പൻ…

Read More

ലിയോണല്‍ മെസ്സി സന്ദര്‍ശന വിവാദം: മുന്‍ മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന വ്യാജേന നടന്ന സാമ്പത്തിക തട്ടിപ്പുകേസില്‍ മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിചേര്‍ത്തേക്കുമെന്ന് സൂചന. മന്ത്രി തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായും, ഒരു പ്രത്യേക സ്പോൺസർക്ക് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കാൻ കൂട്ടുനിന്നോ എന്നാണ് അന്വേഷിക്കുന്നത്. മന്ത്രിയുടെ ഓഫീസിൽ നിന്നും അവിഹിതമായ ഇടപെടലുകൾ ഉണ്ടായെന്നും എസ്.ഐ.ടി സംശയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയുടെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. രേഖകളും മൊഴികളും പൂർണ്ണമായി…

Read More

പ്രണവി ഉർസിന് ചരിത്ര നേട്ടം! ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം, ടീം ഇനത്തിൽ വെള്ളിയും!

ഐച്ചി-നഗോയ: 2026 ഏഷ്യൻ ഗെയിംസിൽ ശനിയാഴ്ച ഇന്ത്യൻ ഗോൾഫ് താരം പ്രണവി ഉർസ് പുതിയ കായിക ചരിത്രം കുറിച്ചു. അന്താരാഷ്ട്ര മത്സരത്തിൽ ഗോൾഫിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി പ്രണവി മാറി. കസുഗായി കൺട്രി ക്ലബ്ബിൽ നടന്ന മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മൈസൂരുവിൽ നിന്നുള്ള 23-കാരി, അദിതി അശോക്, ദിക്ഷ ദാഗർ എന്നിവർക്കൊപ്പം ഇന്ത്യൻ വനിതാ ടീമിനെ വെള്ളി മെഡൽ നേട്ടത്തിലേക്കും നയിച്ചു. അവസാന ദിനം വ്യക്തിഗത ലീഡോടെയാണ് ഉർസ് മത്സരം ആരംഭിച്ചത്….

Read More