ശക്തമായ കാറ്റും മഴയും ;തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: കനത്ത കാറ്റിലും മഴയിലും സ്‌കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് അപകടം. കയിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ കെട്ടിയിരുന്നു ഷീറ്റുകള്‍ പാറിപ്പോയി. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് അപകടം ഉണ്ടായത്. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.

Read More

ലോകകപ്പ് കിരീടം വീണ്ടും ഇന്ത്യയിലെത്തിക്കണം,​ എന്താണ് വേണ്ടതെന്ന് ഗില്ലിന് അറിയാം; രോഹിത് ശർമ്മ

ഗോഹട്ടി: 2027ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി വീണ്ടും കിരീടം നേടുകയാണ് ലക്ഷ്യമെന്ന് മുൻ ഇന്ത്യൻ നായകനും ഓപ്പണറുമായ രോഹിത് ശർമ്മ. ലോകകപ്പ് വിജയത്തിന്റെ ആവേശം ഒരിക്കൽക്കൂടി അനുഭവിക്കണമെന്ന ആഗ്രഹവും രോഹിത് തുറന്നുപറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് രോഹിത് ഇക്കാര്യം വ്യക്തമാക്കിയത്. 'വരാനിരിക്കുന്ന ഏകദിന ലോകകപ്പ് ജയിക്കുന്നത് വലിയ കാര്യമായിരിക്കും. ഇപ്പോൾ അത്രയേ ഞാൻ പറയുന്നുള്ളൂ. 'പൂർണവൃത്തം' ഇപ്പോൾ ചിന്തിക്കുന്നില്ല. ഇന്ത്യയ്ക്കായി ലോകകപ്പ് നേടുന്നത് പ്രത്യേക അനുഭവമാണ്. ട്വന്റി-20 ഫോർമാറ്റിൽ രണ്ടുതവണ…

Read More

മൂന്നു സെഞ്ച്വറികൾ; വിൻഡീസിന് റെക്കോഡ് സ്കോർ, ഇന്ത്യക്ക് 406 റൺസ് വിജയലക്ഷ്യം

ഗുവാഹത്തി : മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ച്വറികൾ പിറന്ന ഇന്നിംഗ്സിൽ ഇന്ത്യക്കെതിരെ കൂറ്റൻ സ്കോർ വിജയലക്ഷ്യം ഉയർത്തി വിൻഡീസ്. ഗുവാഹത്തി ഏകദിനത്തിൽ മൂന്നു ബാറ്റർമാരുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് വിൻഡിസ് അടിച്ചുകൂട്ടിയത്. ഇന്ത്യക്കെതിരായ ഏകദിനത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ ടോട്ടലാണിത്. വെസ്റ്റിൻഡിസിനായി ഓപ്പണ‍ർ ജോൺ കാംപ്‌ബെൽ (68 പന്തിൽ 101)​,​ ക്യാപ്ടൻ ഷായ് ഹോപ് (94 പന്തിൽ 104)​,​ അമീർ ജാങ്കു (77 പന്തിൽ 114)​…

Read More

കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ ജോലി; വിദർശക്കും കേരളത്തിൽ തന്നെ ജോലി നൽകും: മന്ത്രി ഒ.ജെ. ജനീഷ്

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയ്ക്ക് കേരളത്തിൽ തന്നെ ജോലി നൽകുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. കായിക മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ഇനി കായിക വകുപ്പിൽ തന്നെ ജോലി നൽകാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് സ്പോർട്സ്മാൻ സ്പിരിറ്റോടെ മുന്നോട്ടുപോകാൻ കഴിയുന്ന സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വിദർഷയ്ക്ക് ആര്യനാട് ഗ്രാമപഞ്ചായത്ത് നൽകിയ പൗര സ്വീകരണത്തിലാണ് പ്രഖ്യാപനം. എല്ലാം മുൻകൂട്ടി പ്രഖ്യാപിച്ച് ആദ്യം തന്നെ നൽകുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി…

Read More

ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം ; മിക്‌സഡ് ട്രാപ് ഇനത്തില്‍ നേട്ടം ; നീരുധണ്ടയ്ക്ക് ഡബിള്‍

നഗോയ: ഏഷ്യന്‍ റെക്കോഡ് തകര്‍ത്ത് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. മിക്‌സഡ് ട്രാപ് ഇനത്തില്‍ ഇന്ത്യന്‍ ടീം നേട്ടമുണ്ടാക്കിയപ്പോള്‍ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണം നേടിയ നീരുധണ്ടയ്ക്ക് ഇരട്ടനേട്ടമായി മാറി. 34 പോയിന്റില്‍ എത്തിയാണ് ടീം ഏഷ്യന്‍ റെക്കോഡും തിരുത്തി. നേരത്തേ അമ്പെയ്ത്തില്‍ ഇരട്ടസ്വര്‍ണ്ണം നേടിയതിന് പിന്നാലെയാണ് ഷൂട്ടിംഗില്‍ മിക്‌സഡ് ട്രാപ് ഇനത്തില്‍ നേട്ടമുണ്ടാക്കിയത്. ഷൂട്ടിങ് ട്രാപ് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്കായി നീരു ദണ്ഡ, കൈനാന്‍ ചെനായ് സഖ്യമാണ് സ്വര്‍ണം വെടിവച്ചിട്ടത്. ഫൈനലില്‍ 34 പോയിന്റുമായി ഇന്ത്യന്‍…

Read More

സ്വർണത്തിളക്കത്തിൽ ഇന്ത്യ; ഷൂട്ടിംഗിലും ഒന്നാമത്, ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടം 56 ആയി

നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 56 ആയി ഉയർന്നു. ഇന്ന് മൂന്ന് സ്വർണവും ഒരു വെങ്കലവും കൂടി സ്വന്തമാക്കിയതോടെയാണ് ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 56 ആയത്. നിലവിൽ ഇന്ത്യയ്ക്ക് ഒമ്പത് സ്വർണം, 21 വെള്ളി, 26 വെങ്കലം എന്നിങ്ങനെയാണ് മെഡലുകൾ. ഷൂട്ടിംഗിൽ നീരു ധാൻഡയും കൈനൻ ചെനായിയും ചേർന്നാണ് ഇന്ന് ഇന്ത്യക്കായി സ്വർണം നേടിയത്. മിക്സഡ് ട്രാപ്പ് ടീം ഇനത്തിൽ 34 പോയിന്റ് നേടിയാണ് ഇന്ത്യൻ സഖ്യം സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഈ…

Read More

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമകൾ; യുഎഇ ആസ്ഥാനമായ ‘അൽ ഫുർസാൻ’ ടീമിനെ ഏറ്റെടുക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമസ്ഥർ. യു.എ.ഇ ആസ്ഥാനമായ സ്‌പോർട്സ്, സ്‌പോർട്സ്‌ടെക് സംരംഭമായ അൽ ഫുർസാൻ ആണ് മാഗ്നം ഗ്രൂപ്പിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കുന്നത്. ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ക്ലബ്ബിന്റെ 100 ശതമാനം ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. എട്ട് മാസത്തിനുള്ളിൽ ഘട്ടംഘട്ടമായാണ് ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കുക. 2026-27 സീസണിന്റെ അവസാനത്തോടെ നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ക്ലബ്ബിന്റെ ചരിത്രത്തിലെ പ്രധാന ഘട്ടമാണിതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ അഭിക് ചാറ്റർജി പ്രതികരിച്ചു. മുൻ…

Read More

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യ‌യ്ക്ക് സ്വർണ നേട്ടം; പുരുഷന്മാരുടെ റിലേ ഇനത്തിൽ വെങ്കലവും

നഗോയ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റി‌ക്‌‌സ് മത്സരങ്ങളിൽ റിലേ ഇനങ്ങളിൽ ശ്രദ്ധേയ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം സ്വർണമണിഞ്ഞപ്പോൾ പുരുഷന്മാരുടെ ഇതേ ഇനത്തിൽ വെങ്കലവും സ്വന്തമാക്കി. ഇതിന് പുറമെ 4×100 മീറ്റർ മിക്സഡ് റിലേയിലും ഇന്ത്യ വെങ്കലം നേടി. വനിതകളുടെ 4×400 മീറ്റർ റിലേയിൽ കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി ഒന്നാമതെത്തിയത്. മൂന്ന് മനിറ്റ് 29.69 എന്ന സമയത്തിലാണ് ഇന്ത്യൻ താരങ്ങൾ ഫിനിഷ് ചെയ്തത്. ബഹ്‌റെയ്ൻ വെള്ളിയും…

Read More

ചരിത്രത്തിൽ ആദ്യം! 2026 ഏഷ്യൻ ഗെയിംസിൽ ട്രാപ്പ് ഇനത്തിൽ ചരിത്ര സ്വർണം നേടി നീരു ദണ്ഡ

ഐച്ചി-നഗോയ: 2026-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണ മെഡൽ നീരു ദണ്ഡ സ്വന്തമാക്കി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ വനിതകളുടെ ട്രാപ്പ് ഇനത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരു. വനിതകളുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ മത്സരത്തിന്റെ ചരിത്രത്തിൽ ഇന്ത്യയുടെ എക്കാലത്തെയും ആദ്യ പോഡിയം ഫിനിഷ് ഉറപ്പിച്ചതോടൊപ്പം നീരു തകർപ്പൻ പ്രകടനത്തിലൂടെ ഒരു ഏഷ്യൻ റെക്കോർഡും സ്ഥാപിച്ചു. നേരത്തെ ഇന്ത്യൻ വനിതാ ടീമിനെ വെള്ളി മെഡലിലേക്ക് നയിച്ചതിന് ശേഷമാണ് വ്യക്തിഗത ഫൈനലിലും താരം…

Read More

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ് ; യുഡിഎഫിന് സീറ്റുകള്‍ നഷ്ടം ; എന്‍ഡിഎയ്ക്ക് ഒരു സീറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലായി നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫ്. യുഡിഎഫ് 19 സീറ്റുകളില്‍ ജയം നേടിയപ്പോള്‍ 18 സീറ്റുകള്‍ പിടിക്കാന്‍ എല്‍ഡിഎഫിനായി. അതേസമയം എന്‍ഡിഎയ്ക്ക് നേടാനായത് ഒരു സീറ്റാണ്. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള മുഴുവന്‍ ജില്ലകളിലെയും ത്രിതല പഞ്ചായത്ത് വാര്‍ഡുകളിലായി 38 സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എറണാകുളത്തെ പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി ട്വന്റി ജയിച്ചതാണ് എന്‍ഡിഎ മുന്നണിയിലെ ഏകനേട്ടം. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയില്‍…

Read More