മലയാളിയുടെ വിയോഗത്തിൽ മനംനൊന്ത് പ്രവാസ സമൂഹം

റെഡ്ഹിൽ/കോട്ടയം∙  ഭാര്യയുടെയും മക്കളുടെയും കൈപിടിച്ച് പുതിയൊരു ജീവിതം സ്വപ്നം കണ്ട് മൂന്നുവർഷം മുൻപ് യുകെയിലെത്തിയ പാലാ സ്വദേശി ബിനോയ് ജോർജിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് കുടുംബവും സുഹൃത്തുക്കളും. രണ്ടാഴ്ചയോളം നീണ്ട ശാരീരിക അസ്വസ്ഥതകൾക്കൊടുവിൽ രക്താർബുദം സ്ഥിരീകരിക്കുകയും ചികിത്സയ്ക്കിടെ ആരോഗ്യനില വഷളാവുകയും ചെയ്ത ബിനോയ് ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12.30 ഓടെയാണ് വിടപറഞ്ഞത്. കോട്ടയം പാലാ കരിമ്പനി തെക്കേമയിലാടിയിൽ ജോർജിന്റെയും ത്രേസ്യാമ്മയുടെയും മകനാണ്. മൂന്നുവർഷം മുൻപാണ് ഭാര്യ ഷീബയ്ക്കും രണ്ടു മക്കൾക്കുമൊപ്പം യുകെയിലെ സറെയിലുള്ള റെഡ്ഹില്ലിൽ എത്തിയത്. കെയർ…

Read More

സൗദിയില്‍ ലഹരിക്കടത്ത് കേസ്: ഇന്ത്യക്കാര​െൻറ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലേക്ക് വന്‍ തോതില്‍ മാരക ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഇന്ത്യന്‍ പൗര​െൻറ വധശിക്ഷ നടപ്പാക്കി. പഞ്ചാബ് സ്വദേശിയായ ലൗലി റാണയുടെ ശിക്ഷയാണ് കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രക്ക് ഡ്രൈവറായ ലൗലി റാണ ദുബായില്‍ നിന്ന് സൗദിയിലേക്ക് വരുന്നതിനിടെയാണ് അധികൃതരുടെ പിടിയിലാകുന്നത്. ഇയാള്‍ ഓടിച്ചിരുന്ന വാഹനത്തില്‍ ഒളിപ്പിച്ച നിലയില്‍ വന്‍തോതില്‍ മെത്താംഫെറ്റാമിന്‍ ഗുളികകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിക്ക്…

Read More

ഇന്ത്യയുൾപ്പെടെ വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫ് ചുമത്തിയ ട്രംപിന്‍റെ നടപടിക്കെതിരെ യു.എസ് സംസ്ഥാനങ്ങൾ

വാഷിങ്ടൺ: ഇന്ത്യയുൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്‍റെ നടപടിക്കെതിരെ 25 യു.എസ് സംസ്ഥാനങ്ങൾ യു.എസ് സുപ്രീംകോടതിയിൽ. 10 മുതൽ 12.5 ശതമാനം വരെയാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്. തീരുവകൾ തടയുക, അവ നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനകം ഈടാക്കിയ തീരുവകൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചിരുക്കുന്നത്. കഴിഞ്ഞ മാസം 59 രാജ്യങ്ങൾക്കും യൂറോപ്യൻ യൂനിയനുമെതിരെ ചുമത്തിയ തീരുവകൾ യു.എസിന്‍റെ മൊത്തം ഇറക്കുമതിയുടെ 99.4 ശതമാനവും ഉൾക്കൊള്ളുന്നുണ്ടെന്നാണ് സംസ്ഥാനങ്ങൾ വ്യക്തമാക്കുന്നത്. നിർബന്ധിത…

Read More

മൂന്നുദിവസം പെയ്തത് 232 ശതമാനം അധിക മഴ!; ഏറ്റവും കൂടുതൽ കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ പെയ്തത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 232 ശതമാനം അധിക മഴ. 55.4 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 184.2 മില്ലിമീറ്ററും. മൂന്നുദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ്. പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴ പെയ്തു. ലഭിക്കേണ്ടിയിരുന്ന 40 മില്ലിമീറ്റർ. കോഴിക്കോട് ജില്ലയിൽ 257.4 മില്ലിമീറ്റർ മഴ പെയ്തു (326…

Read More

ഞാൻ ദയാവധം സ്വീകരിക്കാൻ പോകുന്നു: വെളിപ്പെടുത്തലുമായി യുവ യൂട്യൂബർ

ഗ്ലൗസെസ്റ്റർ, മാസച്യുസിറ്റ്‌സ്∙ ലോക പ്രശസ്ത യുട്യൂബർ താൻ ദയാവധം സ്വീകരിക്കാൻ പോകുന്നതായി വെളിപ്പെടുത്തി രംഗത്ത്. സ്വിറ്റ്‌സര്‍ലൻഡില്‍ വച്ച് ഡോക്ടറുടെ സഹായത്തോടെ ദയാവധം സ്വീകരിക്കുന്നതിനാണ് മാക്സ് ഗിലാർഡി (38) പദ്ധതിയിട്ടിരിക്കുന്നത്. മാസച്യുസിറ്റ്‌സിലെ ഗ്ലൗസെസ്റ്റർ സ്വദേശിയാണ് മാക്സ്. ഞായറാഴ്ച തന്റെ പേജിൽ മുൻപ് റെക്കോർഡ് ചെയ്ത വിഡിയോ പങ്കുവച്ചാണ് മാക്സ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുരുതരമായ രോഗവുമായി മല്ലിടുകയാണ്. സാധ്യമായ എല്ലാ പരിഹാരമാർഗങ്ങളും തേടി. ഒന്നും ഫലം കാണാത്ത സാഹചര്യത്തിലാണ് യുഎസിൽ നിന്ന് സ്വിറ്റ്സർലൻഡിലേക്ക് ദയാവധം സ്വീകരിക്കാൻ പോകുന്നതിനുള്ള പദ്ധതി…

Read More

കോൺസ്റ്റബിളിന്റെ മുഖത്തേക്ക് പുക ഊതി, എസ്ഐയുടെ കൈ ബലമായി പിടിച്ചു തിരിച്ചു; യുവാവ് അറസ്റ്റിൽ

കോഴിക്കോട്∙ നടക്കാവ് എസ്ഐ എൻ.ലീലയെ ആക്രമിച്ച സംഭവത്തിലെ പ്രതി നെല്ലിക്കോട് ആന്തം ഫ്ലാറ്റിൽ താമസിക്കുന്ന കാസർകോട് പരപ്പ കരിമറ്റം അദിത്ത് ജോസഫിനെ (28) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് പട്രോളിങ് ഡ്യൂട്ടിയുടെ ഭാഗമായി എസ്ഐയും സംഘവും സരോവരം ബവ്റിജസ് ഷോപ്പിനു സമീപം എത്തിയപ്പോഴാണു സംഭവം. വാഹനം നിർത്തി പൊലീസ് സംഘം പൊതുസ്ഥലത്തു മദ്യപാനം നടക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ തുടങ്ങി. എസ്ഐ വാഹനത്തിൽ ഇരിക്കുകയായിരുന്നു. ഈ സമയത്ത് അദിത്ത് ജോസഫും മറ്റൊരാളും റോഡരികിൽനിന്നു പുകവലിക്കുന്നതു ശ്രദ്ധയിൽപെട്ടു. ഒരു…

Read More

പ്രതീക്ഷിച്ച ജനവിധി ലഭിച്ചില്ല’: ഉപതിരഞ്ഞെടുപ്പുകളിലെ തോൽവി അംഗീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ

ന്യൂഡൽഹി ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വിധി അംഗീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. ബിഹാറിൽ ബിജെപിയുടെ ശക്തികേന്ദ്രമായ ബങ്കിപ്പുർ മണ്ഡലത്തിലും മധ്യപ്രദേശിലെ ദതിയയിലും പരാജയപ്പെട്ടതിനെ കുറിച്ച് പാർട്ടി വിശദമായ അവലോകനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഗുജറാത്തിലെ ‌മഞ്ചൽപുർ മണ്ഡലം നിലനിർത്താൻ സഹായിച്ച ഗുജറാത്തിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ നിതിൻ നബിൻ, അവിടുത്തെ പ്രവർത്തകരെയും ഭാരവാഹികളെയും വിജയത്തിൽ അഭിനന്ദിക്കുകയും ചെയ്തു.മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ജനവിധി ഞങ്ങൾ അംഗീകരിക്കുന്നു. ബങ്കിപ്പുരിലും ദതിയയിലും ബിജെപിക്ക് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല. ഇരു മണ്ഡലങ്ങളിലും…

Read More

അമ്മയുടെ മൃതദേഹം മൂന്നുവർഷം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചു, പെൻഷനും ആനുകൂല്യങ്ങളും കൈപ്പറ്റി; മകന് തടവുശിക്ഷ

ലണ്ടൻ: അമ്മയുടെ മൃതദേഹം മൂന്നുവർഷത്തോളം വീട്ടിലെ ഫ്രീസറിൽ സൂക്ഷിച്ചശേഷം അവരുടെ പെൻഷനും സർക്കാർ ആനുകൂല്യങ്ങളും കൈക്കലാക്കിയ മകന് ബ്രിട്ടനിൽ തടവുശിക്ഷ. 60കാരനായ ക്രിസ്റ്റഫർ ഫിലിപ്പിനാണ് കോടതി രണ്ടുവർഷവും നാല് മാസവും ത വ് ശിക്ഷ വിധിച്ചത്. 2026 ഫെബ്രുവരിയിലാണ് വെയിൽസിലെ ബ്രിഡ്‌ജൻഡ് കൗണ്ടിയിലെ പോർത്ത്‌കോളിലുള്ള വീട്ടിലെ ഫ്രീസറിൽനിന്ന് 89കാരിയായ സിൽവിയ ഫിലിപ്‌സിന്റെ മൃതദേഹം കണ്ടെത്തിയത്. 2023 മാർച്ചിൽ സിൽവിയ മരണപ്പെട്ടെങ്കിലും ഈ വിവരം അധികൃതരെ അറിയിക്കാതെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കുകയയിരുന്നു. ഈ കാലയളവിൽ അമ്മയുടെ പെൻഷനും മറ്റ്…

Read More

‘മരണത്തിന്റെ ദുരൂഹ കൽഭരണി’; 1000 വർഷം പഴക്കമുള്ള രഹസ്യം കണ്ടെത്തി

വിയന്റിയാൻ: ആയിരം വർഷം പഴക്കമുള്ള കൽഭരണിക്കുള്ളിൽനിന്ന് 37 പേരുടെ ശരീരാവശിഷ്‌ടങ്ങൾ പുരാവസ്‌തു ഗവേഷകർ കണ്ടെത്തി. വടക്കൻ ലാവോസിലെ ഷിയാങ് ഖുവാങ് പീഠഭൂമിയിലെ പ്രശസ്‌തമായ ‘പ്ലെയിൻ ഓഫ് ജാർസ്’ എന്നറിയപ്പെടുന്ന പ്രദേശത്ത് നടത്തിയ ഖനനത്തിലാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠനവും അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെയും പ്രദേശത്തെ കൽഭരണികളിൽ മനുഷ്യരുടെ അസ്ഥികളും ചാരവും കണ്ടെത്തിയിരുന്നെങ്കിലും അവയെല്ലാം ദഹിപ്പിച്ച ശേഷമുള്ള അവശിഷ്‌ടങ്ങളായിരുന്നു. എന്നാൽ, ഇത്തവണ ആദ്യമായാണ് ദഹിപ്പിക്കാത്തവിധത്തിലുള്ള ശരീരാവശിഷ്‌ടങ്ങൾ ഭരണിക്കുള്ളിൽനിന്ന് ലഭിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ നിക്കോളസ് സ്‌കോപൽ പറഞ്ഞു. 2022…

Read More

‘ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടിയത് കുറ്റിച്ചെടി’, ആറ് മണിക്കൂറിൽ ​ പിഴയിട്ടത് 74 ഡ്രൈവർമാർക്ക്

ന്യൂയോർക്ക്: ഡ്രൈവിംഗിനിടെ ഫോൺ ഉപയോഗിക്കുന്നവരെ പിടിക്കാൻ പൊലീസുകാർ പല അടവുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ അമേരിക്കയിലെ ന്യൂജേഴ്സിയിൽ നിന്നുള്ള ഒരു പൊലീസുകാരൻ ചെയ്ത തന്ത്രമാണ് ശ്രദ്ധേയമാകുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ ഉദ്യോഗസ്ഥൻ സ്വയം ഒരു കുറ്റിച്ചെടിയുടെ വേഷം ധരിച്ച് റോഡരികിൽ ഒളിച്ചിരുന്ന് ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടി. ന്യൂജേഴ്സിയിലെ ഡനെല്ലൻ പൊലീസ് വകുപ്പാണ് ഇത്തരത്തിൽ വേറിട്ട രീതിയിൽ ട്രാഫിക് പരിശോധന നടത്തിയത്. നഗരത്തിലെ തിരക്കേറിയ ഡൗൺടൗൺ മേഖലയിലായിരുന്നു പൊലീസിന്റെ പ്രത്യേക പരിശോധന. തലമുതൽ പാദംവരെ പച്ചിലപ്പടർപ്പുകൾ…

Read More