Headlines

നീലനിറത്തിൽ തിളങ്ങി കടൽത്തീരങ്ങൾ, അമ്പരന്ന് സന്ദർശകർ; മുന്നറിയിപ്പുമായി സമുദ്രവിദഗ്‌ദ്ധ‌ർ

ലണ്ടൻ: കടൽക്കരയിലെ മൺത്തരികളിൽ നിറഞ്ഞ് തിളങ്ങുന്ന നീല നിറത്തിലുള്ള ചെറുജീവികൾ. ആദ്യ കാഴ്‌ചയിൽ പൂക്കളോ പ്ലാസ്റ്റിക് തുണ്ടുകളോ ആണെന്ന് തോന്നിപ്പിക്കുന്നവിധമുള്ള അപൂർവ കാഴ്‌ചയാണ് യുകെയിലെ ചില കടൽത്തീരങ്ങളിലെത്തിയ സന്ദർശകരെ അമ്പരപ്പിച്ചത്. ശക്തമായ കടൽക്കാറ്റിൽ തീരത്തേയ്‌ക്കെത്തിയ ‘വെലെല്ല വെലെല്ല’ എന്ന സമുദ്രജീവികളാണ് ഈ അപൂർവപ്രതിഭാസത്തിന് കാരണം. ‘ബൈ ദ വിൻഡ് സെയിലേഴ്‌സ്’ എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്. മണൽപ്പുറത്ത് ചിതറിക്കിടന്നിരുന്ന നീല നിറത്തിലുള്ള ഈ ജീവികൾ നിരവധി സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. പലരും ചിത്രങ്ങളും വീഡിയോകളും പകർത്തി സോഷ്യൽ…

Read More

സഹതാരത്തെ ഒത്തുകളിക്ക് പ്രേരിപ്പിച്ചു; ഇന്ത്യൻ വംശജനായ ക്രിക്കറ്റ് താരത്തിന് കനത്ത ശിക്ഷ, എട്ട് വർഷത്തെ വിലക്ക്‌

അബുദാബി: ഒത്തുകളി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ വംശജനായ യുഎസ്എ ക്രിക്കറ്റ് താരം അഖിലേഷ് റെഡ്ഡിക്ക് എട്ടുവർഷത്തെ വിലക്ക്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) അഴിമതി വിരുദ്ധ ട്രൈബ്യൂണലാണ് 26കാരനായ താരത്തിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇത്രയും കാലത്തെ വിലക്ക് ലഭിക്കുന്നതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയർ അവസാനിക്കുമെന്നാണ് വിലയിരുത്തൽ. 2025ലെ അബുദാബി ടി-10 ടൂർണമെന്റുമായി ബന്ധപ്പെട്ട അഴിമതി പ്രവർത്തനങ്ങളിലാണ് താരം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡിന് (ഇ.സി.ബി) വേണ്ടി ഐസിസിയാണ് ടൂർണമെന്റിന്റെ അഴിമതി വിരുദ്ധ…

Read More

‘ബിജെപി എന്തിനാണ് വിദ്യാഭ്യാസത്തെ എതിർക്കുന്നത്, നിങ്ങളുടെ നേതാവ് ബിരുദം നേടിയത് തെളിയിക്കുമോ?’

ന്യൂഡൽഹി: വിവരാവകാശ നിയമപ്രകാരം തന്റെ വിദ്യാഭ്യാസ യോഗ്യത തേടിയ ബിജെപി പ്രവർത്തകനു മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്‌കെ. തന്നെ വെല്ലുവിളിക്കുന്ന ബിജെപി പ്രവർത്തകർ തങ്ങളു‌ടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു. മോദിയെ ഉന്നംവച്ചുകൊണ്ടായിരുന്നു അഭിജീതിന്റെ പ്രതികരണം. സാധാരണ കുടുംബത്തിൽ ജനിച്ച അഭിജീത് ദീപ്‌കെ അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനായി പണം കണ്ടെത്തിയതിനെച്ചൊല്ലി ബിജെപി ആരോപണങ്ങളുന്നയിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സാധാരണ കുടുംബത്തിൽ ജനിച്ച യുവാവ് ബോസ്റ്റൺ സർവകലാശാലയിൽ പഠിച്ചതിൽ…

Read More

‘മുഴുവൻ സംവിധാനവും അയാളെ സംരക്ഷിച്ചു, പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല, ഞങ്ങൾ ഇനിയും പോരാടും’

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപിയുടെ മുൻ എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ ലൈംഗികാതിക്രമക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിൽ പ്രതികരണവുമായി വിനേഷ് ഫോഗട്ട്. നിയമപോരാട്ടം ഇവിടെ അവസാനിക്കുന്നില്ലെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി. “മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണിനെ സംരക്ഷിക്കാൻ ശ്രമിച്ചു. നിയമപോരാട്ടം തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഭരണകക്ഷിയിലെ ശക്തനായ ഒരു നേതാവിനെതിരെ തെരുവിലിറങ്ങുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലേക്ക് വരെയെത്തിക്കാനും ഞങ്ങൾക്ക് കഴിഞ്ഞു. അതിനായി വളരെയധികം ധൈര്യം വേണ്ടിവന്നു. തന്റെ രാഷ്ട്രീയ സ്വാധീനം…

Read More

ബിജെപി കോട്ട പൊളിഞ്ഞു; ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് ജയം, മദ്ധ്യപ്രദേശിലും അടിതെറ്റി താമര

പാറ്റ്ന: ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നാലെ രാജ്യത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ രാജിവച്ച ബങ്കിപ്പൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ജൻ സൂരജ് പാർട്ടി അദ്ധ്യക്ഷൻ പ്രശാന്ത് കിഷോറിന് ജയം. ബിജെപി സ്ഥാനാർത്ഥി നീരജ് കുമാറിനെ പിന്നിലാക്കിയാണ് പ്രശാന്ത് കിഷോറിന്റെ വിജയം. മദ്ധ്യപ്രദേശിലെ ദാതിയയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്നിലാക്കി കോൺഗ്രസ് സ്ഥാനാർത്ഥി ഘനശ്യാം സിംഗ് ജയിച്ചു. നീറ്റ് പരീക്ഷാപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് ശേഷമുള്ള…

Read More

ഫാലിമിക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം, പുതിയ ലുക്കിലെത്തി മമ്മൂട്ടി

‘ഫാലിമി’ക്കുശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി പ്രൊഡക്ഷന്റെ ഒൻപതാം ചിത്രത്തിൽ ജോയിൻ ചെയ്ത് നടൻ മമ്മൂട്ടി. താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. കാരക്കുടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ജൂലായ് 28നാണ് ആരംഭിച്ചത്. ധനുഷിനൊപ്പം തുല്യ പ്രാധാന്യമുള്ള വേഷം അവതരിപ്പിക്കുന്ന ഓം പൂർത്തിയാക്കിയശേഷമാണ് മമ്മൂട്ടി എത്തിയത്. 50 ദിവസത്തെ ചിത്രീകരണം ആണ് കാരക്കുടിയിൽ നടക്കുന്നത്. സെപ്തംബർ പകുതി വരെ കാരക്കുടിയിൽ ചിത്രീകരണം തുടരും. ജീൻ പോൾ ലാൽ,​ സിദ്ധാർത്ഥ് ഭരതൻ എന്നിവരും…

Read More

നീറ്റ് പ്രതിഷേധം: എഫ്ഐആറുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് -യുജി പരീക്ഷാക്രമക്കേടിനെതിരായ പ്രതിഷേധങ്ങളിൽ വിദ്യാർ‌ത്ഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. ജൂലായ് 20ന് ഡൽഹിയിലെ ജന്തർമന്ദറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിയമപരമായി സാദ്ധ്യമാകുന്നിടത്തോളം വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെയുള്ള ക്രിമിനൽ കേസുകൾ പിൻവലിക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ദ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങളിലുടനീളം രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്‌ഐആറുകൾ ആദ്യം തരംതിരിക്കണമെന്നും തുടർന്ന് ഓരോ കേസിലും ഉചിതമായ നിയമനടപടിക്രമങ്ങൾ സ്വീകരിക്കാമെന്നും ബെഞ്ച് നിർദ്ദേശിച്ചു. കൊലപാതകം, ബലാത്സംഗം, ഭീകരവാദം…

Read More

ആരോപണവിധേയന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് ഇത്ര തിടുക്കം ? : കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

  എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധം തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര ടത്തിയെന്ന ആരോപണം നിലനില്‍ക്കെ എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കനത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണവിധേയന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കാന്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. അതിനാല്‍ ഈ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ എഡിജിപി…

Read More

‘ട്യൂഷനുള്ള കുട്ടികൾ രാവിലെ വെള്ളവും നീന്തി പോയിക്കഴിഞ്ഞു’, അവധി വൈകിയതിൽ ആലപ്പുഴ കളക്‌ടറുടെ പേജിൽ രൂക്ഷ വിമർശനം

ആലപ്പുഴ: സംസ്ഥാനവ്യാപകമായി മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്. മഴക്കെടുതികൾ രൂക്ഷമാണെങ്കിലും ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെ മാത്രമാണ് വിദ്യാ‌ഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി പ്രഖ്യാപിച്ചത്. ഇതോടെ രക്ഷകർത്താക്കളുടെ രൂക്ഷമായ ശകാരമാണ് ജില്ലാ കളക്‌ടറുടെ പേജിൽ കമന്റായി ലഭിക്കുന്നത്. നേരത്തെ വെള്ളപ്പൊക്ക ഭീഷണിയുള്ള ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ മാത്രമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ കനത്ത മഴമുന്നറിയിപ്പ് സൈറൻ ഫോണിൽ ലഭിച്ചിട്ടും അവധി പ്രഖ്യാപിക്കാത്തതാണ് രക്ഷിതാക്കളെ കോപാകുലരാക്കിയത്. ‘തീരുമാനം ഇന്നലെ വൈകിട്ടേ കൊടുക്കാമായിരുന്നു, രാവിലെ ട്യൂഷനുള്ള കുട്ടികൾ വെള്ളവും നീന്തി പോയിക്കഴിഞ്ഞു’, ‘ഒരു…

Read More

രാത്രി ലഭിച്ചത് അതിതീവ്ര മഴ, പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട: കനത്തമഴ പത്തനംതിട്ടയിലും കോട്ടയത്തുമടക്കം സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ രാത്രിയും പുലർച്ചെയുമായി ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയർന്നു. പമ്പ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയ‌രുകയാണ്. മിന്നൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പത്തനംതിട്ടയിൽ പമ്പ നദിയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നത് തീരുമാനം താമസിയാതെയുണ്ടാകും. വീടുകളിലെ ടെറസ് സുരക്ഷിതമെന്ന് കരുതി ജനം നിൽക്കരുതെന്നും അധികൃതരുമായി ജനങ്ങൾ സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മന്ത്രി പി സി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു. റാന്നിയും ആറന്മുളയുമടക്കം വീണ്ടും…

Read More