Headlines

ജയിച്ചയാളെ തോൽപ്പിച്ച് ഫലപ്രഖ്യാപനം; ബോക്സിങ് മത്സരം സംഘർഷത്തിൽ

ആറ്റിങ്ങൽ: ജയിച്ച ആളിനെ തോൽപിച്ച് ഫലപ്രഖ്യാപനം. ജില്ലതല സ്കൂൾ ഗെയിംസിൽ ബോക്സിങ് മത്സരം സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന ജില്ലതല സ്കൂൾ ഗെയിംസിന്റെ ഭാഗമായ ബോക്സിങ് ചാമ്പ്യൻഷിപ്പ് ആണ് സംഘർഷത്തിൽ കലാശിച്ചത്. ജൂനിയർ വിഭാഗം സെമി ഫൈനലിൽ തിരുവനന്തപുരത്ത് നിന്നുള്ള ജയരാജും ആറ്റിങ്ങലിൽ നിന്നുള്ള നിമിത്തും തമ്മിലുള്ള മത്സരം കഴിഞ്ഞപ്പോൾ നിമിത്തിനെ വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ, ജയരാജ് ആണ് വിജയിച്ചതെന്നും ഫലം തെറ്റാണെന്നും ആരോപിച്ചാണ് ബഹളവും തുടർന്ന് സംഘർഷവും ഉണ്ടായത്….

Read More

റെയിൽവേ സ്റ്റേഷനിൽനിന്ന് ബൈക്ക് പൊക്കി ആക്രിക്ക് വിറ്റു; മൂന്നുപേർ അറസ്റ്റിൽ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങ്ങിൽ നിർത്തിയിട്ട ബൈക്ക് കവർന്ന് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ മൂന്നുപേരെ ചന്തേര പോലിസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ പുഞ്ചക്കാട് തസ്‌മീറ മൻസിലിൽ പി.വി. മുഹമ്മദ് സാബിത്ത് (21), തൃക്കരിപ്പൂർ തങ്കയത്തെ ഷൻസാ വില്ലയിലെ എം. ഷഹർബാസ് (22), പയ്യന്നൂർ പുഞ്ചക്കാട്ടെ റഹ്മത്ത് മഹലിലെ എ.ടി. ഫവാസ് (21)എന്നിവരെയാണ് എസ്.ഐ വിഷ്‌ണു എസ്. നായരും സംഘവും പിടികൂടിയത്. ഇളമ്പച്ചി തലിച്ചാലത്തെ അധ്യാപകൻ പി.വി.പ്രശോഭിൻ്റെ ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്. 21- ന് രാവിലെ സ്റ്റേഷനിൽ…

Read More

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 599 കോടി

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനായി ബി.ജെ.പി ചെലവഴിച്ചത് 529 കോടി രൂപ. ഇതിൽ പകുതിയിലധികം പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിലാണ് ചെലവിട്ടതെന്നും പാർട്ടി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച ചെലവ് കണക്ക് റിപ്പോർട്ടിൽ പറയുന്നു. മാർച്ച്-മേയ് മാസങ്ങൾക്കിടയിലായി അസ്സം, തമിഴ്നാട്, പുതുച്ചേരി, കേരള, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനാണ് പാർട്ടി ഇത്രയും ഭീമമായ തുക ചെലവിട്ടത്. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയ ബി.ജെ.പി ഇവിടെ മാത്രം തെരഞ്ഞെടുപ്പിനായി ഒഴുക്കിയത് 286…

Read More

ഷോർട്ട് ഫിലിമിന് കാശ് തട്ടിപ്പ്,​യുവതി അറസ്റ്റിൽ

ചെന്നൈ: ഷോർട്ട് ഫിലിം നിർമിച്ച് നൽകാമെന്ന പേരിൽ യുവാവിൽ നിന്ന് പണം തട്ടിയ നടി അറസ്റ്റിൽ. നടിയും റിയാലിറ്റി ഷോ താരവുമായ വർഷിണി വെങ്കട്ടിനെയാണ് (28) ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈ ഗുണ്ടിയിലെ താമസക്കാരനും ഷെയർ ട്രേഡറുമായ തരുൺ (26) ആണ് പരാതി നൽകിയത്. അഞ്ചുലക്ഷം രൂപയാണ് നടി തട്ടിയെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പണം തിരികെ ചോദിച്ചപ്പോൾ മൊബൈൽ ഫോണുകളും പണവും കവർന്നതായും പരാതിയിലുണ്ട്.   പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും ഷോർട്ട് ഫിലിമിന്റെ നിർമാണം…

Read More

അടിച്ചു ഭാനു ശോഭനിക്ക് ഒരു മില്യൺ ഡോള‌ർ

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് ഒരു മില്യൺ ഡോളറിന്റെ (ഏകദേശം ഒൻപത് കോടി രൂപ) ജാക്ക്‌പോട്ട്. ഭാനു ശോഭനിയെന്ന 40കാരനാണ് അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോട്ടറിയടിച്ചത്. സെപ്തംബർ രണ്ടിന് പോളണ്ടിലേക്കുള്ള ബിസിനസ് യാത്രക്കിടെയാണ് ഭാനു നറുക്കെടുപ്പിന്റെ രണ്ട് ടിക്കറ്റ് വാങ്ങിയത്. ഒന്ന് മില്ലേനിയം മില്യണർ ഡ്രോയിന്റെയും ഒന്ന് റേഞ്ച് റോവറിന്റേയുമായിരുന്നു. ഇതിൽ മില്യണർ ഡ്രോയിന്റെ ഭാഗ്യമാണ് ഭാനുവിനെ തേടിയെത്തിയത്.   സമ്മാനനേട്ടം ആദ്യം വിശ്വസിക്കാനായില്ലെന്നും ലോട്ടറിയുടെ ഔദ്യോഗിക ഫേസ്‌‌ബുക്ക് പേജ് പരിശോധിച്ചപ്പോഴാണ് വിശ്വാസമായതെന്നും ഭാനു പറഞ്ഞു….

Read More

യമുന എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ചു ; ഒമ്പതുപേര്‍ വെന്തുമരിച്ചു, അനേകര്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: യമുന എക്‌സ്പ്രസ് വേയില്‍ സ്ലീപ്പര്‍ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ ഒമ്പത് പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ബസിന് തീപിടിക്കുമ്പോള്‍ 34-ല്‍ അധികം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നോയിഡയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മഹോബയിലേക്ക് പോകുകയായിരുന്ന ബസ്. ഭൂരിഭാഗം യാത്രക്കാരും ഉറങ്ങുകയായിരുന്നു. നിരവധി യാത്രക്കാര്‍ ബസിന്റെ ജനലുകളിലൂടെ ചാടി രക്ഷപ്പെട്ടു. കുടുങ്ങിപ്പോയ വരാണ് വെന്തു മരിച്ചത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും ജേവാര്‍…

Read More

ട്രാഫിക് ഡ്യൂട്ടിക്കിടെ ഫുട്പാത്തിലെ കുട്ടിയെ പഠിപ്പിച്ച് പോലീസ് ഉദ്യോഗസ്ഥൻ; കയ്യടിനേടി വീഡിയോ

കൊൽക്കത്തയിലെ തിരക്കേറിയ റോഡിൽ ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ ഫുട്പാത്തിൽ കഴിയുന്ന കുട്ടിക്ക് പാഠം പറഞ്ഞുകൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. കൊൽക്കത്ത പൊലീസ് സർജന്റ് പ്രകാശ് ഘോഷാണ് ഡ്യൂട്ടിക്കിടയിലെ സമയം കണ്ടെത്തി ആകാശ് റാവത്ത് എന്ന കുട്ടിയെ പഠിപ്പിക്കുന്നത്. സൗത്ത് പോയിന്റ് സ്കൂളിനും ഗരിയഹട്ട്-ബാലിഗഞ്ച് മേഖലയ്ക്കും സമീപം ഡ്യൂട്ടിയിലിരിക്കെയാണ് കുട്ടിയുടെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. പ്രകാശ് ഘോഷ് ​പോലീസ് സേനയിൽ ചേരുന്നതിന് മുമ്പ് മുർഷിദാബാദിലെ ജംഗിപുരിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. വിദ്യാഭ്യാസത്തിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. ഫുട്പാത്തിൽ…

Read More

സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്

തിരുവനന്തപുരം : സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ വ്യാപക മിന്നൽ പരിശോധന. ‘ഓപ്പറേഷൻ കളിക്കളം’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സ്പോർട്സ് കൗൺസിൽ ഓഫീസുകളിൽ ഒരേസമയമാണ് വിജിലൻസ് പരിശോധന നടത്തിയത്. കായികതാരങ്ങൾക്ക് വിതരണം ചെയ്യാനായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ സ്പോർട്സ് കിറ്റുകൾ പൂഴ്ത്തിവെച്ചതടക്കം കൗൺസിലിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഉയർന്ന ഗുരുതരമായ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംഘം പരിശോധനക്കിറങ്ങിയത്. . കായികതാരങ്ങളുടെ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ, കായിക ഉപകരണങ്ങൾ വാങ്ങിയതിലെ തട്ടിപ്പ്, ഫണ്ട്…

Read More

പഴയ മന്ത്രി ബെംഗളൂരുവിലെ റാമേശ്വരം കഫേയിൽ ദോശയുണ്ടാക്കി ജ്യോതിരാദിത്യ സിന്ധ്യ

കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിലെ പ്രശസ്തമായ റാമേശ്വരം കഫേ സന്ദർശിച്ച സിന്ധ്യ നേരെ അടുക്കളയിലെത്തി ദോശയുണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു. കഫേയിലെ ജീവനക്കാരിൽ നിന്ന് ദോശ തയ്യാറാക്കുന്ന രീതികൾ മനസ്സിലാക്കിയ ശേഷമാണ് അദ്ദേഹം പാചകത്തിൽ കൈവെച്ചത്. ദോശമാവ് തവയിലേക്ക് ഒഴിച്ച് പരത്തുന്നതും പിന്നീട് ദോശ മറിച്ചെടുക്കുന്നതുമെല്ലാം സിന്ധ്യ പരീക്ഷിച്ചു. പാചകക്കാരുടെ സഹായത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ദോശ നിർമാണം. തയ്യാറാക്കിയ ദോശ കഫേയിലെത്തിയ ഒരാൾക്ക് വിളമ്പുകയും ചെയ്തു. അടുക്കളയിൽ കയറി പാചകത്തിൽ പങ്കാളിയായ മന്ത്രിയുടെ…

Read More

15-ാം വയസിൽ അമേരിക്കയിലേക്ക്, 23 വർഷത്തിന് ശേഷം തിരിച്ചെത്തി

23 വർഷം അമേരിക്കയിൽ കഴിഞ്ഞതിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ എൻആർഐയുടെ അനുഭവം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 15-ാം വയസിലാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ന്യൂയോർക്ക് സിറ്റിയിലെ കോളേജിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ജോലി ആരംഭിച്ചു. പിന്നീട് സ്വന്തമായി ബിസിനസും ആരംഭിച്ചു. അമേരിക്കയിൽ കരിയർ കെട്ടിപ്പടുക്കുകയും സ്വന്തമായി വീടും ബിസിനസുമൊക്കെയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തിരുന്നെങ്കിലും പിതാവിന്റെ മരണം അദ്ദേഹത്തിന്റെ തീരുമാനങ്ങളിൽ മാറ്റമുണ്ടാക്കി. പ്രായമായ അമ്മ ഒറ്റയ്ക്കായതോടെ അവരെ സഹായിക്കണമെന്ന ആഗ്രഹം…

Read More