‘ആ സീൻ ചെയ്യാൻ നല്ല പേടിയുണ്ടായിരുന്നു, ഉറക്കം കിട്ടാത്ത അവസ്ഥയായി’; നിഖില വിമൽ
നടി നിഖില വിമൽ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ധൂമകേതു റിലീസിനൊരുങ്ങുകയാണ്. സുധി മാഡിസൺ സംവിധാനം ചെയ്ത ചിത്രത്തിൽ സജിൻ ഗോപു, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ, മഞ്ജു പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ നിഖില വിമൽ ഒരഭിമുഖത്തിൽ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്. ചിത്രത്തിൽ തനിക്കേറ്റവും ടെൻഷൻ തോന്നിയത് വെള്ളത്തിനടിയിലുള്ള സീനുകളിൽ അഭിനയിക്കാനായിരുന്നുവെന്ന് നിഖില പറഞ്ഞു. വെള്ളത്തിലുള്ള സീനുകളുണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും നീന്തലറിയില്ലെന്ന്…