Headlines

കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി; വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍

കൊല്ലം: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുത്തൂർ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദാണ് പിടിയിലായത്. പുത്തൂർ സ്വദേശിയായ പരാതിക്കാരനിൽ നിന്ന് 5000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. മെയ് മാസം നൽകിയ ഭൂമി പോക്കുവരവ് അപേക്ഷയിൽ വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ എത്തി സ്ഥലം പരിശോധിക്കുകയും ആവശ്യമായ രേഖകൾ പരാതിക്കാരൻ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുതായി എത്തിയ വില്ലേജ് ഓഫീസർ അഭിലാഷ് ആനന്ദ് വീണ്ടും ഭൂമി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു….

Read More

‘വോട്ട് മോഷ്ടിക്കപ്പെട്ടാൽ ഭരണഘടനയും തകരും’; തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടുകൾ മോഷ്ടിക്കപ്പെടുകയാണെന്നും ജനങ്ങളുടെ വോട്ടവകാശത്തെ ബാധിക്കുന്ന നടപടികൾ ജനാധിപത്യ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ജനപ്രതിനിധികൾ പാസാക്കുന്ന നിയമങ്ങളുടെ നിയമസാധുത പോലും ചോദ്യം ചെയ്യപ്പെടുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാരിന്റെ…

Read More

അയ്യായിരം കോടിയുടെ സാമ്രാജ്യത്തിൽ നിന്ന് ജയിലിന്റെ ഇരുട്ടറയിലേക്ക്: നിഷാമിന്റെ വീഴ്ച

അയ്യായിരം കോടിയുടെ ആസ്തി, 72 കോടി വിലമതിക്കുന്ന ഫെറാറിയും ലംബോർഗിനിയും ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങളുടെ നിര! ‘കിംഗ് ബീഡി’ എന്ന വൻ ബിസിനസ് സാമ്രാജ്യവും 12,000-ത്തോളം ജീവനക്കാരും. പണം കൊണ്ട് എന്തും നേടിയെടുക്കാമെന്ന അഹങ്കാരത്തിൽ, ആഗ്രഹിച്ചതെല്ലാം ആവോളം ആസ്വദിച്ചു ജീവിച്ച ആളായിരുന്നു മുഹമ്മദ് നിഷാം. എന്നാൽ, ആ പണക്കൊഴുപ്പ് തലയ്ക്കു പിടിച്ച ഒരു പാതിരാത്രി അയാളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. തൃശൂർ ശോഭാ സിറ്റിയിലെ ഫ്ലാറ്റ് ഗേറ്റിൽ, മാസത്തിന് 7000 രൂപ ശമ്പളത്തിന് കാവൽ നിന്ന ചന്ദ്രബോസ്…

Read More

ഐപിഎൽ താരലേലം ഇത്തവണ ഇന്ത്യയിൽ; 2027 ലേലം ഗോവയിൽ

മുംബൈ: ഐപിഎൽ 2027 സീസണിന് മുന്നോടിയായുള്ള താരലേലം ഈ വർഷം ഡിസംബറിൽ ഇന്ത്യയിൽ തന്നെ നടക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു. ഗോവയിലായിരിക്കും ലേലം നടക്കുക. കഴിഞ്ഞ മൂന്ന് വർഷമായി വിദേശത്താണ് ഐപിഎൽ താരലേലം സംഘടിപ്പിച്ചിരുന്നത്. സൗദി അറേബ്യ, ദുബൈ, അബുദാബി എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ വർഷങ്ങളിലെ ലേലം. 2027 സീസണിന് മുന്നോടിയായി ടീമുകളിൽ നിരവധി മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്-ലഖ്നൗ സൂപ്പർ ജയന്റ്സ് താര കൈമാറ്റത്തിലൂടെ ഋഷഭ് പന്ത് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ കുൽദീപ് യാദവിനെ ലഖ്നൗവിന്…

Read More

തൃശൂരില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് കവർന്നത് , 13 പവനും കൂളിംഗ് ഗ്ലാസും ; പ്രതി അറസ്റ്റില്‍ ​

തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയായ അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകീട്ട് ആറിനും രാത്രി 8.30നും ഇടയിലാണ് സംഭവം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്….

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ആംസ്റ്റർ ഓവർസീസ് സിഇഒ പിടിയിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പാർവതി പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അർമേനിയയിലും പോളണ്ടിലുമാണ് പ്രതി ജോലി വാഗ്ദാനം ചെയ്തത്. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്. ആംസ്റ്ററിന് കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസുണ്ട്. കൂടാതെ കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്,…

Read More

നീറ്റ് പിജി 2026 ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : നീറ്റ് പിജി 2026 ഫലം പ്രസിദ്ധീകരിച്ചു. നാഷണൽ ബോർഡ് ഓഫ് എജ്യുക്കേഷൻ ഇൻ മെഡിക്കൽ സയൻസസിന്റെ (NBEMS) ഔദ്യോഗിക ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.2026 ആഗസ്റ്റ് 30-ന് രാജ്യവ്യാപകമായി നടത്തിയ പരീക്ഷയിൽ 2.65 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്തിരുന്നു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റ കണക്കനുസരിച്ച്, 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 339 നഗരങ്ങളിലെ 1,111 കേന്ദ്രങ്ങളിലായി ഏകദേശം 2.73 ലക്ഷം ഉദ്യോഗാർഥികൾക്കായാണ് പരീക്ഷ സംഘടിപ്പിച്ചത്. 2.65 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയതായി മന്ത്രാലയം അറിയിച്ചു.

Read More

ക്ലാസ്മുറിയിൽ വെച്ച് മൂന്ന് തവണ ഹൃദയാഘാതം; രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു; കാരണം ഉച്ചത്തിലുള്ള ഡിജെ എന്ന് കുടുംബം

ലഖ്നൗ: ഉത്തർപ്രദേശിലെ ബൽറാംപൂരിലുള്ള ഒരു സ്കൂളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. സമീപത്തുണ്ടായിരുന്ന നിമജ്ജന ഘോഷയാത്രയിലെ ഉയർന്ന ശബ്ദത്തിലുള്ള ഡിജെ സംഗീതമാണ് കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയുടെ ആരോഗ്യനില വഷളാകുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ അടങ്ങിയ ക്ലാസ് മുറിയിലെ സിസിടിവി വീഡിയോ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഇപ്പോഴാണ് പ്രചരിക്കുന്നതെങ്കിലും സംഭവം നടന്നത് തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഡിവൈൻ പബ്ലിക് സ്കൂളിലാണ്. സോനു തിവാരിയുടെ മകളായ പെൺകുട്ടി ഒന്നാം നിലയിലെ ക്ലാസ്…

Read More

മദ്യലഹരിയിൽ എസ്‌ഐ ഓടിച്ച കാറിടിച്ച് അപകടം; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: പൊലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രജിത്താണ് വാഹനമോടിച്ചത്. ഈ മാസം 21ന് ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതിക്കും, ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ജോലിസ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് സ്വാതിയെ കാറിടിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെ ഇടിച്ചതിന് ശേഷമാണ് സ്വാതിയെ കാറിടിച്ചത്. മൂന്നുപേരെ ഇടിച്ചിട്ടും രജിത്ത് വാഹനം നിർത്താതെ പോയി. തുടർന്ന് സമീപത്തെ കടയിലുള്ളവർ വാഹനത്തെ പിന്തുടർന്ന് പിടിക്കുകയായിരുന്നുവെന്നും…

Read More

കുപ്രസിദ്ധ ഗുണ്ടാനേതാവിന് വിവാഹത്തിനായി 12 മണിക്കൂർ പരോൾ; വധു കംബോഡിയക്കാരി

ന്യൂഡൽഹി: ഹരിയാനയിലെ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് മെയിൻപാൽ ദില്ലയ്ക്ക് വിവാഹത്തിനായി പരോൾ അനുവദിച്ചു. ജീവപര്യന്തം തടവിൽ കഴിയുന്ന ദില്ലയ്ക്ക് കംബോഡിയക്കാരിയായ പങ്കാളിയെ വിവാഹം കഴിക്കാനാണ് പരോൾ അനുവദിച്ചത്. പന്ത്രണ്ട് മണിക്കൂർ കസ്റ്റഡി പരോളാണ് ദില്ലയ്ക്ക് അനുവദിച്ചത്. ഇന്ന് രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് മണിവരെയാണ് സമയം. ജയിലിനുസമീപത്തെ ഫാം ഹൗസിലാണ് കല്യാണം നടക്കുന്നത്. വിവാഹച്ചടങ്ങുകൾക്കുശേഷം ദില്ലയെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകും. ഹരിയാനയിലെ ബദ്‌ലി സ്വദേശിയാണ് ദില്ല. കംബോഡിയക്കാരിയായ മെറ്റ ചാൻ ആണ് വധു. പരോളിനിടെ കംബോഡിയയിലേയ്ക്ക്…

Read More