കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം, പഞ്ചലോഹ വിഗ്രഹം കവർന്നു

തൃശൂർ: കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ മോഷണം. 15 കിലോ തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടാക്കൾ കർന്നത്. ഇന്നുരാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറകൾ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. വെള്ളി ശംഖും മോഷണം പോയിട്ടുണ്ടെന്നാണ് ക്ഷേത്രം അധികകൃതർ പറയുന്നത്. സംഭവം അറിഞ്ഞ് നാട്ടുകാർ സ്ഥലത്ത് എത്തി. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ഊർജിതമാക്കുന്നത്. മോഷ്ടാക്കളെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല….

Read More

പോപ്പ്‌കോണിന് തൂക്കം കുറവ്, ഐസ്‌ക്രീമില്‍ മുടി… മള്‍ട്ടിപ്ലക്‌സുകളില്‍ വ്യാപക പരിശോധന; 25 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു

തിരുവനന്തപുരം/കൊല്ലം: സംസ്‌ഥാനത്തെ മള്‍ട്ടിപ്ലക്‌സുകളിലെ ഭക്ഷണവില്‍പ്പയെക്കുറിച്ചുള്ള പരാതികളെത്തുടര്‍ന്ന്‌ വ്യാപക പരിശോധന. വിവിധ ജില്ലകളിലെ മള്‍ട്ടിപ്ലക്‌സുകളില്‍ ഇതുവരെ നടന്ന 35 പരിശോധനകളില്‍ 25 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. ഇതില്‍ ലീഗല്‍ മെട്രാളജി വകുപ്പ്‌ 15 കേസുകളും ഉപഭോക്‌തൃകാര്യ വകുപ്പും ഭക്ഷ്യവകുപ്പും നാലുകേസുകള്‍ വീതവും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ രണ്ടു കേസും രജിസ്‌റ്റര്‍ ചെയ്‌തു. കൊല്ലത്ത്‌ രണ്ടു തിയറ്ററുകള്‍ക്ക്‌ നോട്ടീസ്‌ നല്‍കി. പോപ്‌കോണ്‍ ബില്ലില്‍ തൂക്കം രേഖപ്പെടുത്താത്തതിനും കഫറ്റീരിയയിലെ വൃത്തിഹീനമായ അവസ്‌ഥ ചൂണ്ടിക്കാട്ടിയുമാണ്‌ നോട്ടീസ്‌. സ്‌ഥാപനങ്ങള്‍ക്കെതിരേ കേസെടുത്തുവെന്നും പിഴ ഈടാക്കി…

Read More

ഒരാഴ്ച മുമ്പ് പാമ്പുകടിയേറ്റു; ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായി യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 37കാരി മരിച്ചു. കൊല്ലം കടയ്ക്കലിലെ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. വീട്ടിനുള്ളിൽ ഗ്യാസ് കുറ്റിക്ക് സമീപത്തുവച്ചായിരുന്നു സംഭവം. തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ കഴിഞ്ഞ ദിവസം അഞ്ചലിലെ ആശുപത്രിയിലെത്തി മരുന്ന് നൽകിയിരുന്നു. തുടർന്ന് ശാരീരിക അസ്വസ്ഥതകൾ കൂടുതൽ രൂക്ഷമായതിനെത്തുടർന്ന് ഇന്നലെ വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ…

Read More

വറുത്ത അയലയ്ക്ക് 150 രൂപ വരെ, നത്തോലി പ്ലേറ്റിന് 100; ഗ്യാസ് ക്ഷാമം തീർന്നിട്ടും ഭക്ഷണ വില കുറയുന്നില്ല

കണ്ണൂർ: അമേരിക്ക – ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മൂന്നു മാസം മുമ്പ് രാജ്യത്തുണ്ടായ പാചകവാതക ക്ഷാമത്തിന്റെ മറവിൽ ഹോട്ടലുകൾ വർദ്ധിപ്പിച്ച ഭക്ഷണവില, സിലിണ്ടർ വിതരണം സാധാരണ നിലയിലായിട്ടും വില കുറയ്ക്കാതെ ഹോട്ടലുടമകൾ. ചായയ്ക്കും എണ്ണക്കടികൾക്കും ഊണിനും അഞ്ചു മുതൽ 25 രൂപ വരെയാണ് അന്നു കൂട്ടിയത്. ഇന്നും അതേ നിരക്കാണ് പല ഹോട്ടലുകളിലും. ചായയ്ക്കും എണ്ണക്കടികൾക്കും 15 മുതൽ 20 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകൾ ഏറെയാണ്. 120 രൂപയായിരുന്ന സദ്യക്ക് 140ഉം 60 രൂപയുടെ ഊണ്…

Read More

തലസ്ഥാനത്തെ ഒരുവയസുകാരിയുടെ അരുംകൊല: കാരണംതേടി പൊലീസ്, അമ്മയെ ചോദ്യംചെയ്യും

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരുവയസുകാരിയെ പെറ്റമ്മ കഴുത്തറുത്തുകൊന്ന സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ശക്തമാക്കി പൊലീസ്. ക്രൂര കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച വിളവൂർ‌ക്കൽ ഗവ.ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ വീട്ടിൽ ക്രിസ്റ്റി (29)​ ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കൂടുതൽ ചോദ്യംചെയ്യലിനുശേഷം മാത്രമാകും അറസ്റ്റ്. ക്രിസ്റ്റിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് ഫൊറൻസിക് പരിശോധന ഉടൻ ആരംഭിക്കും. ഭർത്താവ് അഭിജിത്തുമായും ഭർത്താവിന്റെ…

Read More

മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: മലപ്പുറം മോർഫിംഗ് കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടങ്കുഴി സ്വദേശി സുബിൻ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ആത്മഹത്യാശ്രമം കണ്ട് ലോഡ്ജിലുണ്ടായിരുന്നവർ സുബിനെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ഇയാളുടെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കൾ മലപ്പുറത്ത് എത്തിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സുബിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. മലപ്പുറം ജില്ല വിട്ടുപോകരുതെന്ന ഉപാധിയുണ്ടായിരുന്നതിനാൽ ജില്ലയിലെ ഒരു സ്വകാര്യ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ…

Read More

‘വന്ദേമാതരം’ മുഴുവൻ വേണ്ട; ആദ്യ രണ്ട് ഖണ്ഡിക മാത്രം മതി: കർണാടക സർക്കാർ

ബെംഗളൂരു: ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ. സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ ഇനി മുതൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് സർക്കാർ ഉത്തരവിറക്കി. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പരിപാടികളുടെ സമയദൈർഘ്യം കുറയ്ക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമായാണ് കർണാടക സർക്കാരിന്റെ ഉത്തരവ്….

Read More

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ മോദി; മത്സര പരീക്ഷാ ഗൈഡ് വിവാദത്തിൽ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ. മത്സര പരീക്ഷാ ഗൈഡ് `ശിവന്ത് സാർ’ എന്ന പുസ്തകത്തിലെ സ്വാതന്ത്ര സമരസേനാനികളുടെ പാഠഭാഗത്തിലാണ് മോദിയുടെ പേരും ഉൾപ്പെടുത്തിയത്.പുസ്തകത്തിലെ ബന്ധപ്പെട്ട ഭാഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിമര്‍ശനം ശക്തമാവുകയായിരുന്നു. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് മൂന്ന് വർഷം കഴിഞ്ഞാണ് മോദി ജനിച്ചത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ മോദി സ്വാതന്ത്ര്യാനന്തരം ജനിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്ന പ്രത്യേകതയുണ്ട്.ഗാന്ധിജിക്കും സുഭാഷ് ചന്ദ്രബോസിനുമൊപ്പം മോദിയുടെ പേര്…

Read More

കാറിന്റെ ഡിക്കിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ച്; തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: വാഴിച്ചലിൽ 90 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. വാഴിച്ചൽ ഇമ്മാനുവൽ കോളജിന് സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയ്ക്കുള്ളിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 2.2 കിലോ വീതമുള്ള 40 പാക്കറ്റുകളാണ് വാഹനത്തിൽനിന്ന് കണ്ടെത്തിയത്. ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ…

Read More

‘പിണറായിയും മകളും പണം വാങ്ങിയതിന് സഖാക്കൾ എന്തിന് ജയിലിൽ കിടക്കണം’; ഷോൺ ജോർജ്

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ കേസെടുക്കാനുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. വീണ വിജയനെ ഇഡി മൂന്ന് തവണ ചോദ്യം ചെയ്തിട്ടുണ്ടെന്നും മുഹമ്മദ് റിയാസിന്റെ പ്രതികരണം വിലകുറഞ്ഞതാണെന്നും ഷോൺ ജോർജ് പറഞ്ഞു. പിണറായിയുടെ പ്രതിപക്ഷ സ്ഥാനം നിലനിർത്താനും പാർട്ടിക്കാരുടെ പിന്തുണ ഉറപ്പാക്കാനുമാണ് റിയാസ് പ്രതികരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇഡിയുടെ കൈവശമുള്ള കത്തിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ട്. കത്തും തെളിവുകളും പുറത്തുവിട്ടാൽ മതിയെന്നും പുറത്തുവന്നിരിക്കുന്നത് ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി…

Read More