നീറ്റ് പിജി പരീക്ഷാ ചോദ്യപേപ്പർ ചോർന്നെന്ന വാർത്തകൾ വ്യാജം; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

ന്യൂഡൽഹി: ഈ മാസം 30ന് നടക്കാനിരിക്കുന്ന നീറ്റ് പിജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ്. ടെലിഗ്രാം, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ചോദ്യപേപ്പറുകൾ ലഭ്യമാണെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെയും അക്കൗണ്ടുകൾക്കെതിരെയും പരീക്ഷാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.   കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദ പരീക്ഷാ മുന്നൊരുക്കങ്ങൾ വിലയിരുത്തുകയും സുരക്ഷാ…

Read More

വാഹനങ്ങളുടെ അനധികൃത മോഡിഫിക്കേഷന് ഓരോന്നിനും പ്രത്യേകം പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ അനധികൃത മോഡിഫിക്കേഷനിൽ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് എംവിഡിയുടെ തീരുമാനം. സമൂഹ മാദ്ധ്യമങ്ങളിൽ റീൽസ് ചിത്രീകരിക്കാൻ നിയമവിരുദ്ധമായി മോഡിഫിക്കേൻ ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന ഓരോ അനധികൃത മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ ഈടാക്കാനാണ് ഹൈക്കോടതിയുടെ ന‌ിർദേശം.   ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് റീലുകൾ ചിത്രീകരിക്കുന്നതിനായി നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എംവിഡിയുടെ തീരുമാനം. അതേസമയം,…

Read More

ഇറാനെതിരെ പുതിയ നീക്കവുമായി യുഎസ്; ‘സാമ്പത്തിക ഡി-ഡേ’ പ്രഖ്യാപിച്ചു, ലോകരാജ്യങ്ങൾക്കും മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഇറാനെ ആഗോളതലത്തിൽ പൂർണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് കടുത്ത നടപടിയുമായി യുഎസ്. ‘സാമ്പത്തിക ഡി-ഡേ’ എന്ന് വിശേഷിപ്പിക്കുന്ന ഈ പുതിയ നീക്കത്തിലൂടെ ഇറാനുമായി ബിസിനസ് ബന്ധങ്ങൾ തുടരുന്ന രാജ്യങ്ങളെയും സംഘടനകളെയും ലക്ഷ്യമിട്ട് സാമ്പത്തിക ഉപരോധങ്ങൾ വിപുലീകരിക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഇറാനുമായുള്ള സാമ്പത്തിക ഇടപാടുകൾ നിർത്തലാക്കാൻ ലോകരാജ്യങ്ങൾക്ക് യുഎസ് കൃത്യമായ സമയപരിധി നിശ്ചിയിച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം ആഗോള ഡോളർ വിനിമയ സംവിധാനത്തിൽ നിന്ന് ഇവരെ പുറത്താക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക…

Read More

പൊലീസ് സ്‌റ്റേഷന് മുന്നിൽ പ്രതികളുടെ ഓണാഘോഷം; ആറ് പൊലീസുകാർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്‌റ്റേഷന് മുന്നിൽ ഓണാഘോഷം നടത്തിയ സംഭവത്തിൽ വീഴ്ച വരുത്തിയയെന്ന് കണ്ടെത്തിയ ആറ് പൊലീസുദ്യോഗസ്ഥരെ ആംഡ് റിസർവ് ക്യാമ്പിലേക്ക് മാറ്റി. ആഘോഷദിവസം ജിഡി ഡ്യൂട്ടിയിലുണ്ടായിരുന്ന അജു, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ദൃശ്യ, അസിസ്റ്റന്റ് റൈറ്റർ സുധീഷ്, പ്രോസസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ജിനീഷ്, പൊലീസുകാരായ അരുൺ, രതീഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം തുടരും. എസ്എച്ച്ഒ ആർ. പ്രശാന്തിനെതിരെ സ്വീകരിക്കേണ്ട നടപടി ഐജി തലത്തിൽ തീരുമാനിക്കും. പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പ്രശാന്തിനെ നേരത്തെ തൃശൂരിലേക്ക്…

Read More

ഇനി ആഘോഷനാളുകൾ; ഓണം-ടൂറിസം വാരാഘോഷത്തിന്​ തിരിതെളിഞ്ഞു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക ത​നി​മ​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഓ​ണം- ടൂ​റി​സം വാ​രാ​ഘോ​ഷ​ത്തി​ന് ത​ല​സ്ഥാ​ന​ത്ത്​ തു​ട​ക്കം. ഒ​രാ​ഴ്ച​യോ​ളം നീ​ളു​ന്ന ക​ലാ​വി​രു​ന്നും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും നി​റ​ങ്ങ​ളും തി​ക്കും​തി​ര​ക്കു​മാ​യി ത​ല​സ്ഥാ​ന ന​ഗ​രി ക​ട​ന്ന​തോ​ടെ ജ​ന​ങ്ങ​ളും ഓ​ണാ​വേ​ശ​ത്തി​ലാ​യി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട്​ നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ വാ​രാ​ഘോ​ഷം ​ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തെ ലോ​ക​ത്തി​ന്‍റെ ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റു​ന്ന​തി​ന്​ വേ​ണ്ട​തെ​ല്ലാം സ​ർ​ക്കാ​ർ തു​ട​ക്ക​മി​ടു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. കാ​യ​ൽ, ക​ട​ൽ, ന​ദി​ക​ളെ സം​യോ​ജി​പ്പി​ച്ച്​ ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ ടൂ​റി​സം ന​ട​പ്പാ​ക്കു​മെ​ന്നും ലോ​ക​ത്തി​ന്​ മു​ന്നി​ൽ കേ​ര​ള​ത്തെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​ണ്​…

Read More

അക്രമകാരികളായ നായ്ക്കളെ കൊല്ലാം’ തെരുവ് നായ്ക്കളുടെ ദയാവധം ; മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ആയതും, പ്രകോപനമില്ലാതെ മനുഷ്യനെയോ, മൃഗങ്ങളെയോ, കടിക്കുന്നതോ, അക്രമിക്കാൻ മുതിരുന്നതോ ആയ നായകളെ ദയാവധം ചെയ്യാം.ഇതിനായി തദ്ദേശ സ്വയംഭരണ തലത്തിൽ കമ്മിറ്റി രൂപീകരിക്കണം..അക്രമകാരികളായതും, ചികിൽസിച്ചാൽ ഭേദമാകാത്തതും, പേവിഷബാധയുള്ളതുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനായി 22/08/2026 ലെ 116/2026/LSGD ഉത്തരവ് പ്രകാരം സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാനദണ്ഡങ്ങൾ 1. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത നായ്ക്കൾ 2. ഗുരുതരമായി പരുക്കേറ്റ നായ്ക്കൾ 3. പേ…

Read More

19-ാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി: മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടി മലയാളി പെൺകുട്ടി കെസിയ ലിസ് മെജോ

കൊച്ചി: ദേശീയ സൗന്ദര്യവേദിയിൽ കേരളത്തിന്‍റെ അഭിമാനം വാനോളമുയർത്തി മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോ. ജയ്പൂരിലെ സീ സ്റ്റുഡിയോസിൽ ഗ്ലാമാനന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച ‘മിസ് യൂണിവേഴ്സ് ഇന്ത്യ 2026’ ഗ്രാൻഡ് ഫിനാലെയിൽ 52 മത്സരാർത്ഥികളെ പിന്നിലാക്കിയാണ് ഈ 19-കാരി ഇന്ത്യയുടെ സൗന്ദര്യകിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ വിജയി മണിക വിശ്വകർമ കെസിയയെ കിരീടമണിയിച്ചു. വരുന്ന നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് ആഗോള മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. തമിഴ്‌നാടിന്‍റെ വൈഷ്ണവി ഗണേഷ് ഒന്നാം…

Read More

സി.ജെ.പി-സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ കൂറ്റൻ പ്രതിഷേധ മാർച്ച്

ന്യൂഡൽഹി: ജൂലൈ 25-ന് നൽകിയ ഉറപ്പുകളിൽ നിന്ന് കേന്ദ്ര സർക്കാരും എൻ.ഡി.എ ഭരണകൂടവും പിന്നാക്കം പോയതോടെ രാജ്യതലസ്ഥാനത്ത് വീണ്ടും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). സെപ്റ്റംബർ 5-ന് ഇന്ത്യ ഗേറ്റിൽ നിന്ന് ആരംഭിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ കൂറ്റൻ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നൽകിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് യുവാക്കൾ സമരം പിൻവലിച്ചിട്ടും, അത് നടപ്പിലാക്കുന്നതിന് പകരം കേന്ദ്ര സർക്കാർ സാങ്കേതികത്വങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയാണെന്ന് യോഗം വിലയിരുത്തി. തങ്ങളുടെ…

Read More

ടിവികെ കേരള ഘടകത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തിൽ അന്തിമ തീരുമാനമായില്ലെന്ന് ദേവൻ

കൊച്ചി: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ദേവൻ. ജനം ആഗ്രഹിക്കുന്ന മാറ്രം കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും അവർ ബിഗ് സീറോയാണെന്നും ദേവൻ വിമർശിച്ചു. ബിജെപിക്ക് ദീർഘവീക്ഷണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിവികെ കേരള ഘടകത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് ദേവന്റെ പ്രതികരണം. നിലവിൽ ടിവികെ അദ്ധ്യക്ഷസ്ഥാനം നൽകാമെന്ന് വാക്കാൽ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി തീരുമാനമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്തംബർ 10ന് തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അദ്ധ്യക്ഷനുമായ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം അന്തിമതീരുമാനമാകുമെന്നും ദേവൻ കൂട്ടിച്ചേർത്തു. നിലവിലെ രാഷ്ട്രീയ…

Read More

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിൽ വീഴ്ച് വരുത്തിയ ‌ഡിവൈഎസ്‌പി സുധീർ കല്ലന് സസ്‌പെൻഷൻ

കൊച്ചി: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുഖ്യപ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ വീഴ്ചയിൽ ഡിവൈഎസ്‌പി സുധീർ കല്ലന് സസ്‌പെൻഷൻ. സുധീർ കല്ലനെതിരെ നടപടി സ്വീകരിക്കാത്തതിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്‌പി സുധീർ കല്ലനെ സസ്‌പെൻഡ് ചെയ്യാത്തതിലായിരുന്നു കോടതിയുടെ രൂക്ഷവിമർശനം. സുധീർ കല്ലന്റെ നേതൃത്വത്തിൽ പൊലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു….

Read More