തേവര പാലത്തില്‍ ലോറി അപകടത്തില്‍പെട്ടു;സ്ഥലത്ത് ഗതാഗത നിയന്ത്രണം

കൊച്ചി തേവര അലക്‌സാണ്ടര്‍ പറമ്പിത്തറ പാലത്തില്‍ ടിപ്പര്‍ തെന്നിമാറി പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് അപകടം. ടിപ്പര്‍ ലോറി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവര്‍ സുനിലിനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അമിത വേഗത്തില്‍ വന്ന ടാങ്കര്‍ ലോറി ടിപ്പറില്‍ ഇടിച്ചെന്നും, ഇതെ തുടര്‍ന്ന് നിയന്ത്രണം നഷ്ട്ടമായിട്ടാണ് അപകടം സംഭവിച്ചത്. ബ്രഹ്മപുരത്തേയ്ക്ക് ലോറിയുമായി പോകുന്ന സമയത്താണ് അപകടം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനാണ് ശ്രമം.

 

Leave a Reply

Your email address will not be published. Required fields are marked *