പ്രശസ്ത സംവിധായകൻ ശിങ്കിതം ശ്രീനിവാസ റാവു അന്തരിച്ചു,​ അപൂർവ സഹോദരങ്ങൾ,​ പുഷ്‌പക വിമാനം തുടങ്ങിയ സിനിമകളുടെ സ്രഷ്ടാവ്

ചെന്നൈ : വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശിങ്കിതം ശ്രീനിവാസ റാവു അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ശനിയാഴ്ച രാത്രി.യോടെയാണ് അന്ത്യം. 94 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംഭാഷണങ്ങളില്ലാതെ കഥ പറഞ്ഞ കമലഹാസൻ നായകനായ പുഷ്പകവിമാനം,​ അപൂ‌ർവ സഹോദരങ്ങൾ,​ മൈക്കിൾ മദന കാമരാജൻ , മകളീർ മട്ടും. മുംബയ് എക്സ്പ്രസ് തുടങ്ങിയ പ്രശസ്ത സിനിമകളുടെ സംവിധാ.യകനാണ്.

നാഗ് അശ്വിൻ നിർമിച്ച 'സിംഗീതം' ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സംവിധാന സംരംഭം. 94ാം വയസ്സിലും സിനിമ സംവിധാനം ചെയ്ത അദ്ദേഹം ചലച്ചില്രോകത്തുനിന്നും പ്രേക്ഷകരിൽനിന്നും വലിയ അഭിനന്ദനം നേടിയിരുന്നു. വ്യത്യസ്തവും നൂതനവുമായ കഥപറച്ചിൽ ശൈലിക്ക് പേരുകേട്ട സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായി വിലയിരുത്തപ്പെട്ട അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ കാലാതീതമായ ക്ലാസിക്കുകളായി മാറി.

തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച 'ആദിത്യ 369', ഫാന്റസിഫോക്ക്‌ലോർ വിഭാഗത്തിലെ ശ്രദ്ധേയ ചിത്രമായ 'ഭൈരവ ദ്വീപം' അദ്ദേഹത്തിന്റെ സംവിധാന മികവിന്റെ ഉദാഹരണങ്ങളാണ്. വ്യത്യസ്തമായ ആശയങ്ങളും പരീക്ഷണാത്മകമായ ആഖ്യാനരീതികളും ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച സിംഗീതം ശ്രീനിവാസ റാവു തന്റെ ചിത്രങ്ങളിലൂടെ സിനിമാ ചരിത്രത്തിൽ മായാത്ത അടയാളം പതിപ്പിച്ചാണ് വിടവാങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *