കുവൈറ്റ് സിറ്റി: കുവൈറ്റിലെ മനാഖീഷ് മേഖലയിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ട്. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന് കീഴിലുള്ള ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനമാണ് ഭൂചലനം റിപ്പോർട്ട് ചെയ്‌തത്.