തിരുവനന്തപുരം: സംസ്ഥാനത്തിന് സമഗ്രമായ ആരോഗ്യ ഡാറ്റ ആവശ്യമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും വർധിച്ചതായും ജീവിതശൈലീ രോഗങ്ങൾ കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും പ്രധാനമാണ്. ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനുള്ള കൃത്യമായ മാർഗങ്ങൾ കണ്ടെത്തണം. രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും ഉൾപ്പെടുത്തി സംസ്ഥാനത്ത് വിപുലമായ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തെ പ്രധാന ആരോഗ്യചികിത്സാ കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിലൂടെ മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ള രോഗികളെയും കേരളത്തിലേക്ക് ആകർഷിക്കാനാകണം. കോഴിക്കോട് ഏറ്റവും വലിയ അവയവമാറ്റ കേന്ദ്രം സ്ഥാപിക്കുമെന്നും രണ്ട് വർഷത്തിനകം കേന്ദ്രം സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.