ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോര്‍ജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയാണ്.
വിനോദയാത്രയ്ക്ക് പോയ ബസ് പഞ്ചാബ് ലുധിയാനയ്ക്ക് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കള്‍ പഞ്ചാബിലേക്ക് തിരിച്ചു. റിട്ട. പോലീസ് ഓഫീസര്‍ ജോര്‍ജ് കെ. ജോണിന്റെയും റിട്ട. നേഴ്‌സ് സ്വപ്‌നയുടെയും മകളാണ് ജോസ്‌ന.