മെസിയുടെ പേരിലെ തട്ടിപ്പ്; അഴിമതി നിരോധന നിയമം ചുമത്താൻ ഡിജിപി അനുമതി തേടി

തിരുവനന്തപുരം: അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാൻ ഡിജിപി സർക്കാരിന്റെ അനുമതി തേടി. എസ്‌ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നിലവിൽ ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും പ്രതികളാണ്. മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിലെ ചിലരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കും.

ടെൻഡർ നടപടികൾ പാലിക്കാതെ സ്പോൺസറെ കണ്ടെത്തിയതും മത്സരത്തിനായി വിദേശയാത്ര നടത്തിയതുമടക്കം ക്രമക്കേടുകൾ നടന്നതായി എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. സർക്കാർ അനുമതി ലഭിച്ചാൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ കൂടി ചുമത്തി എസ്‌ഐടി അന്വേഷണം തുടരും.

Leave a Reply

Your email address will not be published. Required fields are marked *