കൊച്ചി: സ്പായില്‍ ജോലിവാഗ്ദാനം ചെയ്ത് യുവതി ചതിക്കപ്പെട്ട് കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഇര നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത. സംഭവത്തില്‍ യുവതിയെ ഏറെ ഉപദ്രവിച്ചത് പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു യുവതിയാണ്. യുവതി പുറത്ത് പോകാതെ കാവല്‍ നിന്നയാളെയും പോലീസ് തെരയുന്നുണ്ട്. കേസിലെ രണ്ടും നാലും പ്രതികളാണ് ഇവര്‍.
കൃത്യമായ ആസൂത്രത്തോടെയാണ് സംഘം കുറ്റകൃത്യം നടത്തിയത്. പങ്കാളി ജോലിക്ക് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ക്രിമിനല്‍ സംഘം യുവതിയെ വിളിച്ചുവരുത്തിയത്. ഹോട്ടല്‍ മുറിയില്‍ നടത്തിയ അഭിമുഖത്തിന് ശേഷം ജോലി നല്കാന് വണ്ടി വിട്ട് വിളിപ്പിച്ചു. യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി. മുറിയില്‍ എത്തിച്ച ശേഷം യുവതിയെ മയക്കുമരുന്ന് നല്കി ബോധരഹിതയാക്കിയായിരുന്നു കൂട്ടബലാത്സംഗം നടത്തിയത്. രാസലഹരി നല്കി മയക്കിയയുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നാലുപേരും യുവതിയെ ഉപദ്രവിച്ചു. രണ്ടാംപ്രതി സ്ത്രീയാണ്. ഇവരാണ് ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമണനം നടത്തിയത്. ഇരയായ യുവതിയുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി പിടികൂടാനുള്ള രണ്ടുപേരെ കൂടി പിടിച്ച ശേഷമായിരിക്കും സെക്സ്റാക്കറ്റുമായി ബന്ധപ്പെട്ട കേസിലേക്ക് പോലീസ് കടക്കുക. കേസില്‍ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. ഇവരില്‍ ആലപ്പുഴക്കാരനായ ശ്രീരാജ് നാലു സ്പാകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇയാള്‍ മുമ്പും സ്ത്രീകളെ കെണിയില്‍ ആക്കിയിരിക്കാമെന്ന് പോലീസ് കരുതുന്നുണ്ട്.
മുമ്പും ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ യുവതികളെ പീഡിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതി ലഭിക്കുമെന്നും കരുതുന്നു. സംഭവം നടന്ന സ്പായിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.