50-ാമത് വയലാർ സാഹിത്യ അവാർഡ് പ്രഖ്യാപിച്ചു; പുരസ്‌കാരം ആർ. രാജശ്രീയുടെ ‘ആത്രേയക’ത്തിന്

തിരുവനന്തപുരം: അൻപതാമത് വയലാർ അവാർഡ് ആർ രാജശ്രീക്ക്. ആത്രേയകം എന്ന നോവലിനാണ് അവാർഡ്. ഈ മാസം 27 ന് മുഖ്യമന്ത്രി അവാർഡ് നൽകും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന മുഖ്യമന്ത്രി വി. ഡി സതീശൻ അവാർഡ് സമർപ്പിക്കും.

വലിയ കവിയുടെ പേരിലുള്ള പുരസ്‌കാരം കിട്ടിയതിൽ അതിയായ സന്തോഷമെന്നും കാൽ നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം എഴുത്തിലേക്ക് തിരിച്ചു വന്നുവെന്നും ആത്രേയകം ഗവേഷണത്തിന്റെ ഭാഗമായി തുടങ്ങിയ നോവൽ ആണെന്നും പുരസ്‌കാര നേട്ടത്തിന് പിന്നാലെ ആർ രാജശ്രീ മാധ്യമങ്ങളോട് പറഞ്ഞു.

"പിന്തള്ളപ്പെട്ട മനുഷ്യരാണ് ആത്രേയകത്തിന്റെ ഉള്ളടക്കം, വയലാർ അവാർഡ് വളരെ വിലപിടിച്ച അംഗീകാരം. . അവാർഡ് ജേതാക്കളുടെ പേരുകൾ പഠിച്ചയാളെ തേടി അവാർഡ് വന്നിരിക്കുന്നു. അവാർഡ് നേട്ടത്തിൽ വലിയ സന്തോഷം, എഴുത്ത് രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്." ആർ രാജശ്രീ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *