വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത‘ പണം മുടക്കണ്ട’ ; ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ച തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ, കോളെജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം അനുവദിക്കും. മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു.

പൊതുജനങ്ങൾക്കായി മൃഗശാല സാധാരണ ദിവസങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:15 വരെ തുറന്നു പ്രവർത്തിക്കുന്നു. തിങ്കളാഴ്ച അവധിയാണ്. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നത്.

സെൻട്രൽ സൂ അതോറിറ്റിയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിൽ ഒന്നാണിത്. നിലവിൽ വിവിധ ഇനങ്ങളിലായി ആയിരത്തിലധികം മൃഗങ്ങളും പക്ഷികളും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. സിംഹം, കടുവ, കാണ്ടാമൃഗം, മാൻ വർഗ്ഗങ്ങൾ, വിവിധയിനം പക്ഷികൾ, ഉരഗങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *