ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത്നീക്കി. രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി.വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7:45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന രാഹുൽ ഗാന്ധിയുടെ ഒറ്റയാൾ സമരത്തിൽ ഇന്ത്യ മുന്നണിയിൽ അതൃപ്തി. കൂടിയാലോചന ഇല്ലാതെ രാഹുൽ സമരം തുടർന്നതിൽ ഭൂരിഭാഗം നേതാക്കൾക്കും അതൃപ്തി. മുന്നണിയിലെ മറ്റ് പാർട്ടി എംപിമാർ സമരസ്ഥലത്തേക്ക് വരാത്തത് ഈ കാരണം കൊണ്ടൊന്നും വിവരം. ഇന്ത്യ മുന്നണി യോഗം ചേർന്ന് തീരുമാനിച്ച സമരത്തിന്റെ ഗതി രാഹുൽ ഒറ്റയ്ക്ക് തീരുമാനിച്ചു എന്നും വിമർശനം
രാവിലെ പാർലമെന്റ് മന്ദിരത്തിൽ നിന്നും അശോക റോഡിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കായിരുന്നു പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. ഡൽഹി പൊലീസ് കെട്ടിയ സകല പ്രതിരോധങ്ങളെയെല്ലാം മറികടന്ന് എംപിമാര്‍ സൻസദ് മാർഗിലൂടെ മുന്നോട്ടുപോയി. പൊലീസ് തടഞ്ഞതോടെ, ആകാശവാണി ഭവനിലേക്ക് ഇരച്ചുകയറിയ എംപിമാർ അവിടെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.