ടെക്സസ്: ബഹിരാകാശ ഗവേഷണരംഗത്ത് ചരിത്രനേട്ടവുമായി സ്പേസ് എക്സ്. ഭ്രമണപഥത്തിൽനിന്ന് ഭൂമിയിലേക്ക് തിരിച്ചെത്തിയ സ്റ്റാർഷിപ് പേടകത്തെ കൂറ്റൻ യന്ത്രക്കൈകൾ ഉപയോഗിച്ച് വിജയകരമായി പിടിച്ചെടുത്തു. സ്റ്റാർഷിപിന്റെ രണ്ടാം ഘട്ടമായ 42 ആണ് ടെക്സസിലെ സ്റ്റാർബേസിൽ തിരിച്ചെത്തിയത്. വിക്ഷേപണ ഗോപുരത്തിലെ 'ചോപ്സ്റ്റിക്സ്' എന്നറിയപ്പെടുന്ന യന്ത്രക്കൈകൾ ഉപയോഗിച്ചാണ് പേടകത്തെ പിടിച്ചെടുത്തത്.
സ്റ്റാർഷിപിന്റെ 15-ാം പരീക്ഷണപ്പറക്കലിലാണ് ഈ നേട്ടം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 4.17നായിരുന്നു വിക്ഷേപണം. 22 മണിക്കൂറും 32 മിനിറ്റും നീണ്ട ദൗത്യത്തിനുശേഷം ഇന്ന് പുലർച്ചെ 2.5ദ ഓടെയാണ് പേടകം തിരിച്ചെത്തിയത്. ഇതിനിടെ ഭൂമിയെ 14 തവണ ചുറ്റി. ദൗത്യത്തിന്റെ ഭാഗമായി 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനും സ്റ്റാർഷിപിന് കഴിഞ്ഞു. ഭ്രമണപഥത്തിൽനിന്ന് തിരിച്ചെത്തിയ പേടകത്തെ വിക്ഷേപണ ഗോപുരത്തിൽനിന്ന് പിടിച്ചെടുക്കാനായത് സ്പേസ് എക്സിന്റെ പുനഃരുപയോഗ റോക്കറ്റ് പദ്ധതിയിലെ വലിയ നേട്ടമാണ്.