അനധികൃത സ്വത്ത് സമ്പാദനക്കേസ്: മന്ത്രി കെ എം ഷാജിക്ക് ആശ്വാസം , വിജിലൻസ് കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മന്ത്രി കെ.എം. ഷാജിക്ക് ആശ്വാസം. കോഴിക്കോട് വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയിലായിരുന്നു കേസ്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിവിധ അന്വേഷണങ്ങളും നടന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെ.എം. ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 47 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. അത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. പിന്നീട് ഈ തുക തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

2011 മുതല്‍ 2020 വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും കോഴിക്കോട് ഒന്നര കോടി രൂപയുടെ വീട് നിര്‍മ്മിച്ചത് അനധികൃത സ്വത്തിലൂടെയാണെന്നും ആരോപിച്ചാണ് വിജിലന്‍സ് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകനായ എം.ആര്‍. ഹരീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസും ഇതുമായി ബന്ധപ്പെട്ട് ഇ.ഡി എടുത്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസും നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരും ഇ.ഡിയും നല്‍കിയ അപ്പീലുകള്‍ സുപ്രീം കോടതിയും തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *